കുതിര വിരണ്ടതും ആനപ്പുറത്തു കയറിയതും
Manorama Weekly
|December 31,2022
ഒരേയൊരു ഷീല
ഷീല ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്നതിനു മുൻപ് സിനിമയിലെത്തി. എന്നാൽ ഷീലയെ സ്ത്രീയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നടിയെന്ന നിലയിലും വളർത്തിയത് അവരുടെ അനുഭവങ്ങൾ മാത്രമാണ്. സാമ്പത്തികവും വൈകാരികവുമായ സുരക്ഷിതത്വമില്ലാതെ വളർന്ന ഒരു കൗമാരക്കാരി തന്റെ ഇളയവർക്ക് അതുണ്ടാകണം എന്നു ശഠിച്ചതിൽ അദ്ഭുതമില്ല. സഹോദരിമാരോടു കർക്കശ നിലപാട് എടുത്തതിന്റെ കഥകൾ ധാരാളമുണ്ട്. അത്തരം ഒരു അനുഭവം ഷീല വിവരിച്ചതു വായിക്കുക : “മൂന്ന് അനിയത്തിമാരോടും ഞാൻ ഭയങ്കര കർക്കശക്കാരിയായിരുന്നു എന്നു നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ. അനിയത്തിമാരെ ഒറ്റയ്ക്ക് ഞാൻ എവിടെയും വിടുകയില്ല. രാത്രി സിനിമയ്ക്ക പോകുന്നതൊന്നും സമ്മതിക്കുകയേയില്ല. രണ്ട് അനിയൻമാരും ഹോസ്റ്റലിൽ താമസിക്കുകയായിരുന്നു. അനിയത്തിമാർ മാത്രമാണു വീട്ടിൽ. അമ്മയ്ക്ക് സുഖമില്ല. നടുവേദനയും കാലുവേദനയും. പക്ഷേ, പിള്ളേരെ അമ്മ നന്നായി കൊഞ്ചിക്കും. ഭയങ്കര വിട്ടുവീഴ്ചയാണ്.
എനിക്കു രാത്രി ഷൂട്ടിങ് ഉള്ള ഒരു ദിവസം. പിറ്റേദിവസം രാവിലെ അഞ്ചു മണിയൊക്കെയാകും വരാൻ എന്നു പറഞ്ഞാണു ഞാൻ ഉച്ചയ്ക്ക് ഷൂട്ടിങ്ങിനു പോയത്. പക്ഷേ, എന്തോ കാരണം കൊണ്ട് ഷൂട്ടിങ് ഇല്ലെന്നു പറഞ്ഞു. ഞാൻ തിരിച്ചു വീട്ടിലേക്കു വന്നു. അപ്പോൾ രാത്രി ഏഴു മണിയായി. മൂന്ന് അനിയത്തിമാരെയും കാണുന്നില്ല. വീട്ടിൽ ജോലിക്കുണ്ടായിരുന്ന പെൺകുട്ടിയെയും കാണുന്നില്ല. ഇവരെല്ലാം കൂടി പടം കാണാൻ പോയിരിക്കുകയാണ്. ആ ജോലിക്കാരിയും ഒരു ചെറിയ പെണ്ണാണ്. എനിക്കു ഭയങ്കര ദേഷ്യവും സങ്കടവും വന്നു. ഈ രാത്രി പടം കാണാൻ അവരെ ഇങ്ങനെ തനിച്ചു വിടാമോ' എന്നു ഞാൻ അമ്മയോടു ചോദിച്ചു. അമ്മ "അങ്ങനെയല്ല ഇങ്ങനെയല്ല എന്നൊക്കെ പറഞ്ഞു. ഞാൻ ഉടനെ ആ തിയറ്ററിലെ മാനേജർ കല്യാണിനെ വിളിച്ചു. ആനന്ദ് തിയറ്റർ ആണ്. ഏതോ തമിഴ് പടമാണ് അവിടെ ഓടുന്നത്.
Dit verhaal komt uit de December 31,2022-editie van Manorama Weekly.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Manorama Weekly
Manorama Weekly
ചിരിയിൽ പൊതിഞ്ഞ സന്ദേശം
ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം
6 mins
January 10,2026
Manorama Weekly
സമ്മാനക്കഥകൾ
കഥക്കൂട്ട്
2 mins
January 10,2026
Manorama Weekly
ആരവം ഉണർന്ന നേരം
വഴിവിളക്കുകൾ
1 mins
January 10,2026
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Translate
Change font size

