Poging GOUD - Vrij

തുടക്കം ഇങ്ങനെ

Manorama Weekly

|

October 22, 2022

കഥക്കൂട്ട് 

- തോമസ് ജേക്കബ്

തുടക്കം ഇങ്ങനെ

പ്രശസ്ത നോവലിസ്റ്റ്‌ ടി.ഡി.രാമകൃ ഷ്ണന്റെ അച്ഛന്‍ ദാമോദരന്‍ ഇളയതിന്‌ ബലിയിടല്‍ കുലത്തൊഴിലായിരുന്നു. ഭാര്യ മരിച്ചതിനു ശേഷം ഇളയതിന്‌ ഒരുകാര്യത്തിലും ശ്രദ്ധ ഇല്ലാതായി.

“സ്‌കൂളില്‍ പോകുന്നതിനോടൊപ്പം ജീവിക്കാന്‍വേണ്ടി ഞാന്‍ പല തൊഴിലുകളും ചെയ്യാന്‍ തുടങ്ങി. പത്രവില്‍പന മുതല്‍ മെഡിക്കല്‍ ഷോപ്പില്‍ സഹായിയായി വരെ. ഉപനയനം കഴിഞ്ഞിട്ടില്ലാത്തതിനാല്‍ കള്ളപ്പുണുല്‍ പിരിച്ചിട്ട്‌ പതിനാറടിയന്തിരങ്ങള്‍ക്കു പോയി. പലരും ചെയ്ത പാപത്തിന്റെ പ്രായ്ശ്ചിത്തം ദക്ഷിണയായി വാങ്ങി ഇല്ലത്തു കൊണ്ടുവന്ന്‌ അനുജന്മാര്‍ക്ക്‌ ആഹാരം നല്‍കി. അടിയന്തിരങ്ങള്‍ കഴിഞ്ഞുകിട്ടുന്ന നെല്ല്‌, അരി, നാളികേരം, വെറ്റില, അടയ്ക്ക, ശര്‍ക്കര, പഴം എന്നിവയൊക്കെ ദാനംതന്ന കോടിമുണ്ടില്‍ കെട്ടി പ്പൊതിഞ്ഞ്‌ ബസ്‌ കയറി, ഒപ്പം പഠിക്കുന്ന കുട്ടികളെ കാണുമ്പോള്‍ തല താഴ്ത്തി. സ്‌കൂളില്‍ ഞാന്‍ വിപ്ലവം പ്രസംഗിക്കുന്ന എസ്‌എഫ്‌ഐക്കാരനാണ്‌. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിമര്‍ശിക്കുന്നവന്‍, എന്നാല്‍ വിശപ്പു മാറ്റാന്‍ വേണ്ടി അവയെ വിറ്റു ജീവിക്കുന്നവന്‍."

കുട്ടിക്കാലത്തുതന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനാല്‍ അമ്മുമ്മയുടെ സംരക്ഷണയില്‍ കഴിഞ്ഞ അടൂര്‍ ഗോപാലകൃഷ്ണന്‍ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌. സ്കൂളില്‍ സമയത്തു ഫീസ്‌ കൊടുക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്‌. നനച്ചിട്ട ഉടുപ്പുതന്നെ വേറെ മാറാനില്ലാത്തതിനാല്‍ സ്‌കൂളില്‍ ഇട്ടുകൊണ്ടു പോകേണ്ടി വന്നിട്ടുണ്ട്‌.

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size