കാത്തിരുന്നതു മതി, നമുക്ക് തുടങ്ങാം
Vanitha
|July 05,2025
ഞാനൊരു സംരംഭകയാകുമെന്നു നിശ്ചയിച്ചുറപ്പിച്ചാൽ മറ്റൊന്നിനും നിങ്ങളെ തളർത്താനാകില്ല. സംശയിച്ചു നിൽക്കാതെ മുന്നോട്ടു വന്നോളൂ
ഒരിക്കലെങ്കിലും സംരംഭം തുടങ്ങുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ ഇതു വായിക്കാതെ പോകരുത്. നിരവധി സാധ്യതകളാണ് ഇന്നു സ്ത്രീകൾക്കായി തുറക്കപ്പെടുന്നത്. കുടിൽ വ്യവസായം മുതൽ ഇ-കൊമേഴ്സ് വരെ ഹോം മെയ്ഡ് ഉൽപന്നങ്ങൾ മുതൽ ബ്രാൻഡുകൾ വരെ, തയ്യൽ മുതൽ ഗാർമെന്റ് രംഗം വരെ സാധ്യതകൾ നീളുന്നു.
സ്വപ്നങ്ങൾ സത്യമാകണമെങ്കിൽ പദ്ധതികൾ ആവശ്യമാണ്. പക്ഷേ, പ്ലാനിങ് കൂടിയാലും കുഴപ്പമാണ്. കാരണം കരയ്ക്കു നിന്നു നീന്തൽ പഠിക്കാൻ ശ്രമിക്കുന്നതു പോലെയാണ് അമിതമായ ആസൂത്രണത്തിന്റെ ഫലവും.
എവിടെ തുടങ്ങണം, എങ്ങനെ മുന്നോട്ടു പോകണം എന്നതുറപ്പിച്ചാൽ പിന്നെ, ഇറങ്ങുക. തുടക്കത്തിൽ ചില കഷ്ടപ്പാടുകൾ നേരിടേണ്ടി വരാം. ക്ഷമയോടെ വിജയത്തിലേക്കു നീതിക്കയറുക. അതിനു മുന്നൊരുക്കമായി ബിസിനസ് തുടങ്ങും മുൻപു വിശകലനം ചെയ്യേണ്ട കാര്യങ്ങൾ മനസ്സിലാക്കാം.
സാധ്യതകൾ തിരിച്ചറിയാം
വിപണിക്ക് ആവശ്യമുള്ള, അല്ലെങ്കിൽ വിറ്റഴിക്കാൻ കഴിയുന്ന ഉൽപന്നമോ സേവനമോ കണ്ടെത്തുകയാണ് ആദ്യപടി. എന്തുണ്ടാക്കിയാലും അതു വിൽക്കുകയും പണം തിരികെ വരുകയും വേണം. അത്തരത്തിലുള്ള പ്രൊജക്ട് ഐഡിയ കണ്ടെത്തുക എന്നതാണു പ്രധാനം.
വീട്ടമ്മമാർക്കു വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന വലിയ മേഖല കാർഷിക - ഭക്ഷ്യ സംസ്കരണ സംരംഭ മേഖലയാണ്. പലഹാരങ്ങൾക്കും പാചകം ചെയ്യാവുന്ന വിഭവങ്ങൾക്കും വലിയ സാധ്യതകളുണ്ട്. ജൈവ ഉൽപന്നങ്ങളുടെ സാധ്യതകളും വളരെ വലുതാണ്.
സുഗന്ധവ്യഞ്ജനങ്ങളുടെ വിവിധ തരം ഉൽപന്നങ്ങൾക്കു സാധ്യതകൾ ഉണ്ട്. പാലുൽപന്നങ്ങൾ, മത്സ്യ മാംസ ഉൽപന്നങ്ങൾ, ഫുഡ് സപ്ലിമെന്റുകൾ, തേനീച്ച വളർത്തൽ, കൂൺകൃഷി, ആട്, കോഴി, പശു, എരുമ, പന്നി ഫാമുകൾ, ബേക്കറി ഉൽപന്നങ്ങൾ, ഹോം മെയ്ഡ് കേക്കുകൾ, ഹോംമെയ്ഡ് ചിപ്സ് ഇനങ്ങൾ എന്നിങ്ങനെ സാധ്യതകൾ അനവധിയാണ്. ഗാർമെന്റ് മേഖലയാണ് മറ്റൊരു സാധ്യത. ഡിസൈൻഡ് ഗാർമെന്റ്, വിവാഹവസ്ത്രങ്ങ ൾ, മാമോദീസ ഡ്രസ്സുകൾ, പട്ടുപാവാടകൾ, കുട്ടിക്കുപ്പാ യങ്ങൾ പോലുള്ള ഉൽപന്നങ്ങൾ, കർട്ടനുകൾ, ഫ്ളോർ മാറ്റുകൾ, ഏപ്രണുകൾ തുടങ്ങിയവയ്ക്കും ആവശ്യക്കാർ ഏറെയാണ്.
സേവന സംരംഭങ്ങളും സ്ത്രീകൾക്കു ശോഭിക്കാനുള്ള അവസരമൊരുക്കുന്നുണ്ട്. നഴ്സറി, വൃദ്ധരുടെയും മറ്റും പ രിപാലനം, ബേബി കെയർ സെന്റർ, ഡിടിപി ഓൺലൈൻ സർവീസ് സെന്റർ, റീ പാക്കിങ്, ലോൺഡ്രിഡ് ക്ലീനി ങ്, വാടക കേന്ദ്രങ്ങൾ, ഓൺലൈൻ സർവീസസ് ഇവ യെല്ലാം കുടുംബ ബിസിനസായി ആരംഭിക്കാം.
Denne historien er fra July 05,2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
മിന്നും താലിപ്പൊന്നിൽ ഇവളെൻ സ്വന്തം
വിവാഹദിനം പുലർച്ചെ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആവണിക്ക് ആശുപത്രിയിൽ വച്ചു വരൻ ഷാരോൺ താലി ചാർത്തി...തുടർന്നു വായിക്കുക
3 mins
December 20, 2025
Vanitha
ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
2 mins
December 20, 2025
Vanitha
Tani malayali
സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ
1 mins
December 20, 2025
Vanitha
പിൻവലിച്ചാലും പണമേറും എസ് ഡബ്ള്യു പി
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
December 20, 2025
Vanitha
Rhythm Beyond limits
സിനിമയിലെത്തി 10 വർഷങ്ങൾ...തെന്നിന്ത്യൻ നായിക മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്
2 mins
December 20, 2025
Vanitha
സ്വർഗം ഭൂമിയെ തൊടുമ്പോൾ
പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ
2 mins
December 20, 2025
Vanitha
പകർത്തി എഴുതി ബൈബിൾ
60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്
3 mins
December 20, 2025
Vanitha
ദൈവസ്നേഹം വർണിച്ചീടാൻ...
വത്തിക്കാനിലെ അൾത്താരയിൽ മാർപാപ്പയുടെ സവിധത്തിൽ സ്നേഹഗീതം ആലപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ചങ്ങാതിമാരായ സ്റ്റീഫനും വിജയും
4 mins
December 20, 2025
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Listen
Translate
Change font size

