Prøve GULL - Gratis

ഡയറ്റ് മതി ഭാരം കുറയും

Vanitha

|

May 24, 2025

ഡയറ്റിങ്ങിലൂടെ മാത്രം നടി വിദ്യാബാലൻ വണ്ണം കുറച്ചല്ലോ. എനിക്കും പറ്റുമോ അതുപോലെ? ഇങ്ങനെ ചിന്തിക്കുന്നവർ ആരോഗ്യകരമായി വണ്ണം കുറയ്ക്കാൻ അറിയേണ്ടത്

- ലക്ഷ്മി മനീഷ്

ഡയറ്റ് മതി ഭാരം കുറയും

വെയിങ് മെഷീനിലെ അക്കം കണ്ടു ഗംഗ ഒന്നു ഞെട്ടി. ഇക്കണക്കിനു പോയാൽ സെഞ്ച്വറി അടിക്കാൻ അധിക നാളുകൾ വേണ്ടി വരില്ല. രോഗങ്ങളും കടന്നുകൂടും. അവൾക്ക് ആശങ്കയും ദേഷ്യവും ഒപ്പം വ ന്നു. തിരിഞ്ഞുനിന്നു റൂം മേറ്റായ ഇന്ദുവി നോടു പറഞ്ഞു; “എനിക്കു ശരീരഭാരം കുറയ്ക്കണം. പക്ഷേ, വ്യായാമം ചെയ്യാനും വയ്യ, ഇഷ്ടമുള്ള ആഹാരം പാടേ ഉപേക്ഷിക്കാനും വയ്യ.

വൈകുന്നേരം മധുരമിട്ടൊരു കാപ്പി കുടിച്ചില്ലെങ്കിൽ എന്റെ ക്രമസമാധാന നില തന്നെ തകരും. അതുകൊണ്ടു ഷുഗർ കട്ട് എന്ന ഐഡിയ വേണ്ട. ഇനി പറയൂ എങ്ങനെ ഭാരം കുറയ്ക്കും? എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്ന കമന്റ് നിരോധിച്ചിരിക്കുന്നു.

ഇന്ദു: എന്നാൽ, നടപടിയാകുമെന്നു തോന്നണില്ല മോളെ എന്നു പറയാം.

ഗംഗ : ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് മാത്രമെടുത്ത് ഒരു വ്യായാമവുമില്ലാതെ നടി വിദ്യാ ബാലൻ വണ്ണം കുറച്ചല്ലോ. നടൻ മാധവൻ ശരീരഭാരം കുറച്ചപ്പോൾ പറഞ്ഞിട്ടുണ്ടല്ലോ 'I only ate food that was good for my body. No Exercise. No running, No surgery, No medication, Nothing' എന്ന്. അപ്പോൾ എന്റെ കാര്യവും നടപടിയാകും.

ഇന്ദു : അതിനു നിന്റെ ശരീരത്തിന് എന്താ വേണ്ടതെന്നു നിനക്കറിയില്ലല്ലോ. “നീ ആരാണ്' എന്നു നിനക്കറിയില്ലെങ്കിൽ നീയൊരു ന്യൂട്രീഷനിസ്റ്റിനോടു ചോദിക്ക്. അപ്പോൾ അവരു പറഞ്ഞു തരും നിനക്കു ചേരുന്ന ഡയറ്റ് പ്ലാൻ.

ഗംഗ എന്നാൽ, ഞാനൊരു ന്യൂട്രീഷനിസിനോടു സംസാരിക്കട്ടെ.

ഭക്ഷണവും ഭക്ഷണരീതിയും

വ്യായാമമില്ലാതെ ഭക്ഷണത്തിലൂടെ മാത്രം ശരീരഭാരം കുറയ്ക്കാൻ കഴിയുമോ ?

തീർച്ചയായും കഴിയും.

ഓരോ വ്യക്തിയുടെയും പ്രായം, ശാരീ രിക അവസ്ഥ, ദൈനംദിന ജീവിതം തുടങ്ങിയവ പരിഗണിച്ചു ഭക്ഷണക്രമീകരണം നടത്തുന്നതിലൂടെ ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കാനാകും. ഒപ്പ ജീവിത ശൈലിയിലും അല്ലറ ചില്ലറ മാറ്റങ്ങൾ വേണ്ടി വരും. ഓട്ടോ ഇമ്യൂൺ രോഗങ്ങൾ ഉള്ളവർക്കു വ്യായാമവും ഒപ്പം വേണ്ടി വരും.

ഒരു മാസം കൊണ്ട് എത്ര കിലോ വരെ കുറയ്ക്കാനാകും എന്നതാണു പലരുടെയും അടുത്ത സംശയം. അതും വ്യക്തിഗതമാണ്. എന്തു തന്നെയായാലും ഒരു മാസം കൊണ്ടു നാലര കിലോ വരെയേ ഭാരം കുറയ്ക്കാവൂ. അതാണ് ആരോഗ്യകരമായ വെയ്റ്റ് ലോസ് യാത്ര.

FLERE HISTORIER FRA Vanitha

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Listen

Translate

Share

-
+

Change font size