Prøve GULL - Gratis

കറുപ്പ്, കഷണ്ടി കോമഡി

Vanitha

|

February 01, 2025

അഭിനയിക്കാമെന്നു മോഹിച്ചു ചെന്നു; നടന്നില്ല. പിന്നീട് സിനിമ ഇങ്ങോട്ടു വിളിച്ചപ്പോൾ ബിജുക്കുട്ടൻ സംശയിച്ചു. പക്ഷേ, ആ ഒറ്റ ഫോൺകോൾ പകർന്ന ധൈര്യത്തിൽ നടനായി

- വി.ആർ. ജ്യോതിഷ്

കറുപ്പ്, കഷണ്ടി കോമഡി

ബിജുക്കുട്ടൻ ഇപ്പോൾ കറുപ്പാണ് ഉടുക്കുന്നത്. മണ്ഡലകാലം കഴിഞ്ഞല്ലോ പിന്നെ, എന്താണ് ഇങ്ങനെ എന്നു പലരും ചോദിക്കും. അതിന്റെ പിന്നിൽ വലിയ രഹസ്യമൊന്നുമില്ല കേട്ടോ. ഒരു ഉദ്ഘാടനത്തിനു ചെന്നപ്പോൾ വൈകി. "ഉദ്ഘാടന സ്പെഷൽ കോസ്റ്റുംസ്' ഒന്നും ഇടാൻ പറ്റിയില്ല. കറുത്തമുണ്ടും കൂളിങ് ഗ്ലാസും സംഘാടകരും സ്ഥലത്തു കണ്ടു പരിചയപ്പെട്ട യൂത്തും ഹാപ്പി. അങ്ങനെ പ്രോഗ്രാമുകൾക്ക് ആ വേഷം സ്ഥിരമാക്കി.'' മകളുമൊത്തുള്ള വൈറൽ ഡാൻസിലും ഇതുതന്നെയായിരുന്നു ബിജുക്കുട്ടന്റെ വേഷം.

“കറുപ്പും കഷണ്ടിയുമായിരുന്നു മുൻപ് കേട്ടിരുന്ന രണ്ടു പോരായ്മകൾ. തുടക്കത്തിൽ ചില മിമിക്രി ട്രൂപ്പുകളിൽ ഇന്റർവ്യൂവിന് പോയിട്ടുണ്ട്. അന്ന് ഇതു രണ്ടും പ്രശ്നമായിട്ടുമുണ്ട്. പലരും എന്നോടു പറഞ്ഞിട്ടുണ്ട്; എടാ സ്റ്റേജിൽ നിന്നാൽ നിന്നെ കാണണമെങ്കിൽ ടോർച്ച് അടിച്ചു നോക്കണമല്ലോ എന്ന്. ഇപ്പോൾ ഇങ്ങനെ പറയുന്നതു തമാശയാണ്. അന്ന് അതു വലിയ വേദനയായിരുന്നു. ഇന്നു ജീവിതത്തിലെ രണ്ടു പ്ലസ്‌ പോയിന്റ്സ് എന്താണെന്നു ചോദിച്ചാൽ അതു രണ്ടും തന്നെ എന്നു ഞാൻ പറയും. കാലം കലയിലൂടെ മൈനസുകളെ എന്റെ പ്ലസ് ആക്കി മാറ്റി. ''നോർത്ത് പറവുരിലുള്ള വീട്ടിലിരുന്ന് ബിജുക്കുട്ടൻ സംസാരിക്കുന്നു.

എങ്ങനെയാണു കലാരംഗത്തേക്കു വരുന്നത്?

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ ഞാൻ ടൈൽസിന്റെ പണിക്കു പോയി തുടങ്ങി. സുഹൃത്ത് രാജേഷിന്റെ കൂടെയാണ് പണി. അത്യാവശ്യം മിമിക്രി പരിപാടിയുമുണ്ട്.

എന്റെ അമ്മവീടിന്റെ അടുത്താണ് സലിംകുമാർ താമസിക്കുന്നത്. ഇടയ്ക്കൊക്കെ ചേട്ടനെ പോയി കാണും, സംസാരിക്കും. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് മഹാരാജാസ് കോളജിൽ ചേട്ടനൊപ്പം മിമിക്രി കളിക്കാൻ പോയത്. കലാജീവിതത്തിന്റെ തുടക്കത്തിൽ പ്രോത്സാഹനം തരുന്ന ഒരാളെ ജീവിതകാലത്തോളം മറക്കാൻ കഴിയില്ല. അങ്ങനെയൊരാളാണ് എനിക്കു സലിമേട്ടൻ. അതു കൊണ്ട് അദ്ദേഹത്തോട് ആജീവനാന്തം കടപ്പാടുണ്ട്. സലിമേട്ടനുമായി എനിക്കു മറ്റൊരു ബന്ധം കൂടിയുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ എന്റെ അധ്യാപിക കൂടിയാണ്.

തുടക്കകാലത്തു പല ട്രൂപ്പുകളിലും കയറിപ്പറ്റാൻ പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എല്ലാം പരാജയപ്പെട്ടു കഴിഞ്ഞപ്പോൾ ഒരു തീരുമാനമെടുത്തു. സ്വന്തം ട്രൂപ്പ് തുടങ്ങുക. അങ്ങനെ ഞങ്ങൾ ആലുവ മിമി വോയ്സ് എന്ന പേരിൽ സ്വന്തം പരിപാടി തുടങ്ങി. “മാട്ട' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന തട്ടിക്കൂട്ട് പ്രോഗ്രാമുകൾ ചെയ്തുതുടങ്ങി.

FLERE HISTORIER FRA Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Listen

Translate

Share

-
+

Change font size