Prøve GULL - Gratis
അരിയ പൊരുളേ അവിനാശിയപ്പാ...
Vanitha
|January 18, 2025
ഭക്തർ കാശിക്കു തുല്യമായി കാണുന്ന തിരുപ്പൂരിലെ അവിനാശീ ലിംഗേശ്വര ക്ഷേത്രത്തിലേക്ക്...
ആകാശം തൊട്ട് ആൽമരമാണ് ആദ്യം കണ്ണിൽ പതിഞ്ഞത്. മകരമഞ്ഞിൽ വിറയ്ക്കുന്ന ആലിലകൾ ഈറനുടുത്ത് അവിനാശിയപ്പനെ സ്തുതിച്ചു കൊണ്ട് ഇളകിക്കൊണ്ടേയിരുന്നു. ആൽമരച്ചോട്ടിലേക്കു കാലെടുത്തു വച്ചപ്പോഴേ തീർഥത്തണുപ്പു നെറുകയിൽ തൊട്ടു.
കണ്ണടച്ച് ഒരു നിമിഷം നിന്നു കാതോർത്തു നോക്കി. ആലിലകളുടെ നാമജപം കേൾക്കുന്നുണ്ട്. ശിവായ മന്ത്രം ജപിച്ചു കൊണ്ടു പോകുന്ന ഭക്തരുടെ കാൽ പെരുമാറ്റം കേൾക്കുന്നുണ്ട്. അരിയപൊരുളേ അവിനാശിയാ എന്ന കീർത്തനം ഒഴുകിയെത്തുന്നുണ്ട്. പിന്നെ കാറ്റിലെത്തുന്ന ഭഗന്ധം. മനസ്സിൽ കാഴ്ചകളും കഥകളും. ശീവേലി തുടങ്ങിക്കഴിഞ്ഞു.
ഇതു വിനാശങ്ങളകറ്റാൻ ഭക്തരെത്തുന്ന മണ്ണാണ്. അ വിനാശി - വിനാശങ്ങളെല്ലാം ഭഗവാന്റെ കരുണയിൽ മാഞ്ഞുപോവുന്ന നാട്. കണ്ണീരോടെ പാപങ്ങളേറ്റു പറഞ്ഞാൽ പൊറുക്കുന്ന അവിനാശിയപ്പന്റെ നാട്.
ബ്രഹ്മാവ് ശാപം നീങ്ങാൻ നൂറു വർഷം ഇവിടെയാ ണ് തപസു ചെയ്തത്. ഇന്ദ്രശാപമേറ്റ് ഐരാവതം 12 വർഷം തപസു ചെയ്തതും ഇവിടെയാണ്. പാർവതി ദേവി ശിവഭഗവാനെ തപസ്സുചെയ്തു പ്രീതിപ്പെടുത്തി ഭഗവാന്റെ "വലതുവശത്ത്' ചേർന്നു നിൽക്കാൻ അനുഗ്രഹം നേടിയതും ഈ മണ്ണിലാണ്.. കർപ്പൂരം പോലെ എരിയുന്ന മനസ്സിനെ അവിനാശിയപ്പൻ ആശ്വാസത്തിന്റെ ഭസ്മം തൊടുവിക്കുന്നെന്നാണു വിശ്വാസം. മെല്ലെ ശ്രീകോവിലിന് അരികിലേക്കു നടന്നു.
ഗരുഡസ്തംഭം കടന്ന്...ആൽമരച്ചോട്ടിൽ നിന്നു നേരെ നോക്കിയാൽ ആകാശം തൊട്ട് മൂന്നു കാഴ്ചകൾ കണ്ണിലുടക്കും. പ്രധാന ക്ഷേത്ര ഗോപുരം. അതിന് ഇടതു വശത്തായി കരുണാംബിക കോവിലിനു മുന്നിലായി കാണുന്ന ഗോപുരം. പിന്നെ ഗരുഡ സ്തംഭവും. നീലാകാശത്തിൽ വിരിഞ്ഞു നിൽക്കുന്ന ഗോപുരങ്ങൾ തമിഴ് നാട്ടിലെ ക്ഷേത്രങ്ങളിൽ പതിവാണെങ്കി ലും ഗരുഡസ്തംഭം അപൂർവമാണ്.
ആ കാഴ്ച നോക്കിനിൽക്കുന്നതു കണ്ടാകാം അതുവഴി വന്ന ഒരു ഭക്തൻ പറഞ്ഞത് “ പണ്ട് കൊങ്കനാട് എന്നറിയപ്പെടുന്ന സ്ഥലത്തെ പല ക്ഷേത്രങ്ങളിലും ഇത്തരം സ്തംഭങ്ങളുണ്ട്. "ഗരുഡഹംഭം' എന്നാണ് വിളിക്കുന്നത്.
ഭഗവാന്റെ വാഹനമായ ഗരുഡൻ വന്നിരിക്കുന്ന സ്ഥലം അല്ലെങ്കിൽ കൂടുകൂട്ടുന്ന ഇടം, അതാണ് ഗരുഡ സ്തംഭം. ഈ സ്തംഭത്തിനു മുകളിലും ഗരുഡൻ വന്നിരിക്കാറുണ്ട്. വൃശ്ചികത്തിലെ കാർത്തികയും പൗർണമിയും ഒന്നിക്കുന്ന ദിവസമാണ് ഇതിൽ തിരി തെളിയിക്കുക.
Denne historien er fra January 18, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

