Prøve GULL - Gratis

വാപ്പച്ചിയുടെ ലെഗസി

Vanitha

|

September 28, 2024

സ്നേഹവും രുചിയും നിറയെ വിളമ്പിയ വാപ്പച്ചിയുടെയും ഉമ്മയുടെയും ഓർമയിൽ മകൾ നശ്വ നൗഷാദ്

- ബിൻഷാ മുഹമ്മദ്

വാപ്പച്ചിയുടെ ലെഗസി

ഉമ്മ സ്വർഗത്തിലേക്കു പോയ ദിവസം യത്തീമായ പോലെ തോന്നി നശ്വ നൗഷാദിന്. പിന്നെ, തോന്നി രോഗശയ്യയിലാണെങ്കിലും വാപ്പച്ചിയുണ്ടല്ലോ കൂടെ. പക്ഷേ, ആ തണലിന് ആയുസ്സ് 15 ദിനമേ ഉണ്ടായിരുന്നുള്ളൂ. ദിവസങ്ങളുടെ ഇടവേളയിൽ വാപ്പച്ചിയേയും നഷ്ടപ്പെട്ടു. 12 വയസ്സുകാരി നശ്വക്ക്.

വേർപാടിന്റെ മൂന്നുവർഷം കടന്നു പോയെങ്കിലും നശ്വയുടെ വാപ്പച്ചിയെ മലയാളി അങ്ങനെ എളുപ്പം മറക്കില്ല. രുചിയുടെ ഏഴാം സ്വർഗത്തിന്റെ ദം പൊട്ടിച്ച ജനപ്രിയ ഷെഫ് നൗഷാദ്, വാക്കിലും നോക്കിലും വാപ്പച്ചിയെ അനുസ്മരിപ്പിക്കുന്ന നച്ചു അവളുടെ ഉപ്പയുടെ കഥ പറയാനിരുന്നു.

പരാതി പറയാനുണ്ട് പടച്ചോനോട്...

16 വർഷം കാത്തിരുന്നു കിട്ടിയ കുട്ടിയാണ് ഞാൻ. വൈകി വന്നതിന്റെ കടംകൂടി വീട്ടി എന്നെ സ്നേഹിക്കാൻ മത്സരമായിരുന്നു രണ്ടുപേരും. തരിമ്പ് സ്നേഹക്കൂടുതൽ വാപ്പച്ചിക്കായിരുന്നു. നൗഷാദിക്കാ...നച്ചുവിനെ നിങ്ങള് സ്നേഹിച്ച് വഷളാക്കോ?' എന്ന് ഉമ്മയുടെ അനിയത്തി ആമിയും മൂത്തുമ്മമാരും മാമമാരും ചോദിക്കും. വാപ്പച്ചിയുണ്ടോ കേൾക്കുന്നു.

ആ മനുഷ്യൻ കരഞ്ഞതും ചിരിച്ചതും കിനാവു കണ്ടതും എനിക്കു വേണ്ടിയായിരുന്നു. ഒരിക്കൽ വെള്ളത്തിൽ കളിച്ചതിന്റെ പേരിൽ ഉമ്മ എന്നെ ചെറുതായൊന്ന് തല്ലി. ആ വിഷമം സഹിക്കാതെ മുറിയിൽ കയറി വാപ്പച്ചി വാതിലടച്ചു കരഞ്ഞു.

ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. എന്റെ ഉപ്പ തന്ന സ്വാതന്ത്ര്യമാണ് വെറും 15-ാം വയസ്സിലും എന്നെ ബോൾഡാക്കി നിർത്തുന്നത്. ഷെഫിന്റെ മകളെ ഷെഫ് ആക്കാനോ ഹോട്ടൽ മാനേജ്മെന്റ് പഠിപ്പിക്കാനോ കണക്കു കൂട്ടിയിരുന്നില്ല. ഒന്നിനും നിർബന്ധിക്കാതെ എല്ലാം നച്ചുവിന്റെ ഇഷ്ടമെന്ന് പറഞ്ഞ് കൂടെ നിന്നു. മറ്റു കുട്ടികളെ പോലെ മാർക്ക് വാങ്ങാനോ മത്സരിക്കാനോ പറഞ്ഞിട്ടില്ല. "നച്ചു... സ്ട്രെസ് എടുക്കല്ലേ കണ്ണേ... കൂളായിട്ട് ചെയ്യ്..' എന്ന് പറയും. ഇന്നും പഠിക്കാനിരിക്കുമ്പോൾ പോലും തലയ്ക്കു മേലെ ആ വാക്കുകളുണ്ട്. അന്നേരം ഞാൻ മാനത്തേക്കു നോക്കി പറയും. “സങ്കടപ്പെടല്ലേ... വാപ്പച്ചിയുടെ നച്ചു ഓകെയാണേ...

വേദന മറച്ച് ചിരിക്കുന്ന വാപ്പച്ചി

“പ്രിയപ്പെട്ടവർക്കു വച്ചു വിളമ്പി നടക്കുമ്പോഴും വേദനയുടെ നടുക്കയത്തിലായിരുന്നു എന്നും വാപ്പച്ചി. അന്നൊന്നും അതു തിരിച്ചറിയാനുള്ള അറിവോ പക്വതയോ ഉണ്ടായിരുന്നില്ല.

FLERE HISTORIER FRA Vanitha

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Listen

Translate

Share

-
+

Change font size