Facebook Pixel നൊമ്പരം കൂടിയാണ് ആ ജയഭാരതി | Vanitha - womens-interest - Les denne historien på Magzter.com
Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

നൊമ്പരം കൂടിയാണ് ആ ജയഭാരതി

Vanitha

|

August 17, 2024

തന്നെ ഒരുപാടു സ്വാധീനിച്ച ടീച്ചറിലേക്ക് വർഷങ്ങൾക്കു ശേഷം ഒരു നിയോഗം പോലെ എത്തിച്ചേർന്ന അനുഭവവുമായി രവി മേനോൻ

- രവി മേനോൻ

നൊമ്പരം കൂടിയാണ് ആ ജയഭാരതി

ജയഭാരതിയുടെ ഛായയാണ് ടീച്ചർക്ക് വാലിട്ടെഴുതിയ കണ്ണുകൾ. വടിവൊത്ത പുരികങ്ങൾ. ചുരുണ്ട മുടി. ചിരിക്കുമ്പോഴും ചൊടിക്കുമ്പോഴും ഒരുപോലെ ചുവന്നു തുടുക്കുന്ന മുഖം.

കയ്യിലെ പുസ്തകങ്ങൾ നെഞ്ചോടടുക്കിപ്പിടിച്ച് വരാന്തയിലൂടെ ടീച്ചർ നടന്നുവരുമ്പോൾ ഏഴാം ക്ലാസിലെ സഹപാഠികൾ കുശുകുശുക്കും, “ദാ, വരുന്നു ജയഭാരതി ടീച്ചർ.

ഇംഗ്ലിഷാണ് ടീച്ചറുടെ മുഖ്യവിഷയം. ക്ലാസിൽ കർക്കശക്കാരി. അച്ചടക്കലംഘകരോട് തെല്ലുമില്ല ദാക്ഷിണ്യം. ബഹളം വയ്ക്കുന്നവരെയും ഹോംവർക്ക് ചെയ്യാത്തവരെയും കണക്കിന് ശകാരിക്കും. വലിയ പ്രശ്നക്കാരെ അധികം വേദനിപ്പിക്കാതെ നുള്ളും. അറ്റകൈക്കേ ഉള്ളൂ ചൂരൽ പ്രയോഗം.

എന്നോടു ചെറിയൊരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു ടീച്ചർക്ക്. ക്ലാസിലെ ഏറ്റവും ചെറിയ കുട്ടികളിൽ ഒരാളായതുകൊണ്ട് മാത്രമല്ല, ഇംഗ്ലിഷിൽ മാർക്ക് കൂടുതൽ ലഭിക്കുന്നതുകൊണ്ടും. ടീച്ചറുടെ അച്ഛനും എന്റെ അച്ഛനും അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന കാര്യവും ഉണ്ടാകാം.

സുന്ദരിയായിരുന്നതു കൊണ്ട് മുതിർന്ന കുട്ടികൾക്കിടയിലും സഹപ്രവർത്തകർക്കിടയിലും നല്ലൊരു ആരാധകവൃന്ദവുമുണ്ടായിരുന്നു. ഹൈസ്കൂൾ ക്ലാസിലെ മധ്യവയസ്കനായ ഒരു മാഷിന് ടീച്ചറോട് പ്രണയമുണ്ടായിരുന്നു എന്ന കിംവദന്തി വേറെ.

പൊതുവെ ഏകാകിയായിരുന്നു ടീച്ചർ. അധികം സൗഹൃദങ്ങളില്ല. ടീച്ചറുടെ തന്നെ പൂർവാധ്യാപകനായ ഹെഡ്മാസ്റ്ററോടായിരുന്നു ആകെയുള്ള അടുപ്പം. ആദരണീയനായ ആ പുരോഹിതന്റെ പ്രിയശിഷ്യയായിരുന്നു ഒരു കാലത്ത് ടീച്ചർ.

ഇംഗ്ലിഷ് ഉച്ചാരണത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചതു ടീച്ചറാണ്. ഭാഷയെ മെരുക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഉള്ളിൽ നിറച്ചതും. ക്യൂൻ അല്ല ക്വീൻ ആണ് ശരിയെന്നും പോലീസെന്നല്ല പൊലീസ് എന്നാണ് ഉച്ചരിക്കേണ്ടതെന്നുമൊക്കെ പറഞ്ഞു തന്നു. ദിവസവും കോപ്പി എഴുതിച്ചു. വടിവൊത്ത അക്ഷരങ്ങളിൽ എഴുതിക്കൊണ്ടു ചെന്നപ്പോഴെല്ലാം അപൂർവമായ ഒരു ചിരി സമ്മാനിച്ച് പുറത്തു തട്ടി അഭിനന്ദിച്ചു. അന്നത്തെ പന്ത്രണ്ടുകാരന് അതൊക്കെ അമൂല്യ അംഗീകാരങ്ങളായിരുന്നു. സ്വന്തം വീട്ടിൽ നിന്നു പോലും കിട്ടാത്തവ.

FLERE HISTORIER FRA Vanitha

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size