Prøve GULL - Gratis

“മിസ്റ്റർ ശിവന്റെ ശക്‌തി

Vanitha

|

August 17, 2024

നിങ്ങളുടെ പരിചയത്തിൽ ഒരു മദ്യപാനി ഉണ്ടെങ്കിൽ തീർച്ചയായും ഇതൊന്നു വായിക്കണേ

- വി.ആർ. ജ്യോതിഷ്

“മിസ്റ്റർ ശിവന്റെ ശക്‌തി

ചോറ്റാനിക്കരയ്ക്ക് അടുത്ത് അമ്പാടിമല കുരിശും പാട് വീട്ടിൽ പൊന്നപ്പന്റെയും ജയലക്ഷ്മിയുടെയും മൂന്നാമത്തെ മകനാണു ശിവ കുമാർ. കഠിനമായ ജീവിതവഴികളിലൂടെയായിരുന്നു ശിവകുമാറിന്റെ ജീവിതയാത്ര. എട്ടാംക്ലാസിൽ പഠനം മുടങ്ങി. പത്രവിതരണമായിരുന്നു ആദ്യം കണ്ടെത്തിയ ജോലി. പിന്നെ, പല തൊഴിലുകൾ. ഒടുവിൽ പെയിന്റിങ് തൊഴിലാളിയായി മാറി. വരുമാനം വന്നപ്പോൾ ഒപ്പം സൗഹൃദസംഘവും വലുതായി.

സന്ധ്യകളിൽ ലഹരിയുടെ നിറം പടർന്നു. മെല്ലെ അതു ജീവിതത്തെ തന്നെ വിഴുങ്ങിത്തുടങ്ങി. പക്ഷേ, ഉടലുറപ്പിന്റെ കരുത്തിൽ ജീവിതം നിര തെറ്റാതെ മുന്നോട്ടു നീങ്ങി. ആറടിയോളം ഉയരം. നൂറു കിലോ ഭാരം. അസാമാന്യ ധൈര്യം. നാട്ടിൻപുറത്തെ ഏതു കശപിശയുടെയും ഒരറ്റം പിടിക്കാൻ അതു ധാരാളം. അങ്ങനെ ശിവകുമാർ അമ്പാടിമലയിലെ "ശിവേട്ടനായി.

നിറം പകർന്നെത്തിയ പ്രണയം

അപർണയുടെ വീടിന്റെ പെയിന്റിങ് ജോലിക്കായി എത്തിയതാണ് അയൽക്കാരനായ ശിവകുമാർ. അതിനു മുൻപ് അവർ തമ്മിൽ സംസാരിച്ചിട്ടില്ല. ചുമരുകൾക്കു നിറം പകർന്ന പകലുകൾ അവർക്ക് പരസ്പരം സംസാരിക്കാനുള്ള പശ്ചാത്തലമായി. പിന്നെയും കണ്ടു മുട്ടലുകൾ തുടർന്നു. ലഹരി ഇരുൾ പടർത്തിയ ജീവിതാന്തരീക്ഷമായിരുന്നു അപർണയുടേത്. അച്ഛൻ രാജന്റെ മദ്യപാനശീലമായിരുന്നു കാരണം. അപർണയുടെയും കുടുംബത്തിന്റെയും അവസ്ഥയിൽ ശിവകുമാറിന് ആദ്യം തോന്നിയത് സങ്കടമാണ്. അത്യാവശ്യം മദ്യപിക്കും. പക്ഷേ, നിയന്ത്രണം വിട്ട മദ്യപനായി മാറുമെന്ന് അക്കാലത്ത് ശിവകുമാർ പോലും സ്വയം കരുതിയിരുന്നില്ല. മദ്യപിച്ച് തല്ലുണ്ടാക്കി പൊലീ സ് സ്റ്റേഷനിൽ അന്തിയുറങ്ങുന്ന ഒരാളായിരുന്നില്ല അന്ന് അയാൾ.

അച്ഛന്റെ മദ്യപാനശീലം സൃഷ്ടിച്ച യാതനയിൽ നിന്നു പുറത്തുകടക്കാനുള്ള വാതിലായിരുന്നു അപർണയ്ക്കു പ്രണയം. അതിനേക്കാൾ വലിയ മറ്റൊരു നരകത്തിലേക്കാണ് കടന്നതെന്നു ക്രമേണ അപർണയ്ക്കു മനസ്സിലായി.

കണ്ണീരിൽ അണയുന്ന മദ്വാഗ്നി

ആളിപ്പടരുന്ന മദ്യലഹരി അണയുന്നത് ഉറ്റവരുടെ കണ്ണീരിലാണല്ലോ. ഇവിടെയും അങ്ങനെ തന്നെ സംഭവിച്ചു. ഒരു കല്യാണ സൽക്കാരത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ അപർണയുടെ അച്ഛൻ കനാലിൽ വീണു മരിച്ചു.

FLERE HISTORIER FRA Vanitha

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Listen

Translate

Share

-
+

Change font size