Prøve GULL - Gratis
ഫ്രീക്ക് പാട്ടി - പരസ്യചിത്രത്തിൽ അഭിനയിക്കുന്നതിനിടെ കൃഷ്ണവേണിയുടെ കയ്യിലെ ടാറ്റു കണ്ട നടൻ മാധവൻ ഒരു പേരിട്ടു. 'ഫ്രീക്ക് പാട്ടി'
Vanitha
|July 06, 2024
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത് സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം
മുല്ലപ്പൂവിന്റെയും കർപ്പൂരത്തിന്റെയും ഗന്ധം പടർന്ന വീഥികൾ. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത്, നഗരത്തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന അഗ്രഹാരത്തെരുവ്, വലിയശാല ഗ്രാമം.
മനസ്സിനെ ഉന്മേഷഭരിതമാക്കുന്ന ഗന്ധലോകത്ത് ഇപ്പോൾ പുതിയതൊന്നു കൂടി ഇടം നേടി. ശുദ്ധമായ നെയ്യിൽ കേസരിയും ഉണ്ണിയപ്പവുമൊക്കെ രുചി തൊട്ടൊരുങ്ങുന്ന വാസന. വഴി ചോദിക്കേണ്ട കാര്യമില്ല, ആ വാസനയുടെ കൈപിടിച്ചങ്ങു പോയാൽ മതി. എത്തുന്നതു കൃഷ്ണവേണിയുടെ വീട്ടുമുറ്റത്ത്.
തനതുരുചികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്, കൃഷ്ണവേണി അഞ്ചുവർഷം മുൻപ് "വേണീസ് സമയൽ അറൈ' എന്ന ക്ലൗഡ് കിച്ചൻ തുടങ്ങിയത്.
“അമ്മയുടെ ചേലത്തുമ്പു പിടിച്ച് അടുക്കളയിൽ ചുറ്റിത്തിരിയാൻ വലിയ ഇഷ്ടമായിരുന്നു. ഒരു പ്രത്യേക താളത്തിലാണ് അമ്മയുടെ പാചകം. അമ്മയുടെ രുചികൾ തിരിച്ചുകൊണ്ടു വരാനുള്ള ശ്രമം കൂടിയാണിത്. ''വ്യാസം 226-ാം നമ്പർ വീട്ടിലെ സമയൽ അറൈയിൽ (അടുക്കള) തൈര് സാദം ഉണ്ടാക്കുന്നതിനിടയിൽ കൃഷ്ണ വേണി രുചി സംരംഭത്തിന്റെ കഥ പറഞ്ഞു തുടങ്ങി. പഴയ കാലം പറയുമ്പോൾ വാക്കുകൾക്കു യൗവനത്തിന്റെ പ്രസരിപ്പ്.
“തഞ്ചാവൂരാണ് നാട്. അച്ഛൻ ടി.വി.സ്വാമിനാഥൻ ഐഎഎസിൽ പ്രവേശിച്ച ശേഷമാണു കേരളത്തിലേക്കു വന്നത്. ഞാൻ ജനിച്ചത് പദ്മനാഭന്റെ ഈ മണ്ണിലാണ്. ഞങ്ങളഞ്ചു മക്കൾ. മൂന്നു ചേച്ചിമാരും ചേട്ടനും. ഞാനാണ് ഇളയ ആൾ.
അമ്മ ലളിത സ്വാമിനാഥൻ ടിപ്പിക്കൽ വീട്ടമ്മ. വീട്ടുഭരണം, ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണം വിളമ്പൽ. അതൊക്കെയായിരുന്നു അമ്മയുടെ ലോകം. അച്ഛനോളം തന്നെ നയവും കഴിവും അമ്മയ്ക്കും ഉണ്ടായിരുന്നു. '' ഇനി പറയുന്ന രംഗം ചിലപ്പോൾ ഒരു സിനിമയിലേതു പോലെ തോന്നാം. ചേച്ചിയുടെ വിവാഹനിശ്ചയത്തിനു പോയി ഭാവിജീവിതപങ്കാളിയെയും കണ്ടെത്തി വന്നൊരു പ്രണയകഥയാണിത്.
പ്രണയം ചൂടിയ പൂക്കൾ
പട്ടു ദാവണി ചുറ്റി, മുടി നിറയെ മുല്ലപ്പൂ ചൂടിയെത്തിയ കൃഷ്ണവേണിയെ ശേഷാദ്രിനാഥ ശർമ ഇന്നും ഓർക്കുന്നു. ക്യാമറയുമായി അതിഥികളുടെ ചിത്രം പകർത്താൻ ഓടി നടന്ന ഫൊട്ടോഗ്രഫർ പയ്യനെ താനും മറന്നില്ലെന്നു കൃഷ്ണവേണിയുടെ മറുപടി.
“ഞങ്ങളുടെ ആചാരപ്രകാരം വരന്റെ വീട്ടിലാണു വിവാഹനിശ്ചയം നടക്കുന്നത്. അന്ന് അച്ഛനും അമ്മയ്ക്കുമൊപ്പം ഞാനും പോയി.
Denne historien er fra July 06, 2024-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

