Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

ക്വീൻ ഓഫ് മലബാർ ക്വിസീൻ

Vanitha

|

June 24, 2023

ബിസിനസ്സിലും ജീവിതത്തിലും നേരിട്ട തിരിച്ചടികളിൽ പതറാതെ പുതിയ രംഗത്ത് വിജയം കണ്ടെത്തിയ ആബിദ റഷീദ്

- രാഖി റാസ്

ക്വീൻ ഓഫ് മലബാർ ക്വിസീൻ

വിജയത്തിന്റെ കൊടുമുടിയിൽ നിന്നാണ് ആബിദ റഷീദ് വൻ വീഴ്ചയിലേക്കു തകർന്നത്. തിളങ്ങി നിൽക്കുന്ന സാരി സെല്ലേഴ്സ്' എന്ന സ്ഥാപനമിരിക്കുന്ന കെട്ടിടം ഒഴിയണം എന്ന കെട്ടിടമുടമയുടെ നിർദേശം പൊടുന്നനെയായിരുന്നു. കേസും കോടതിയുമായി ജീവിതം നില തെറ്റിയ വേളയിൽ തന്നെ ജീവന്റെ പാതിയായ പങ്കാളിയെ കാൻസർ പിടികൂടി.

ആശുപത്രിക്കും കോടതിക്കുമിടയ്ക്കുള്ള നെട്ടോട്ടങ്ങൾ. ഏതു നിമിഷവും പ്രിയപ്പെട്ടവന്റെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ദിനരാത്രങ്ങൾ പെരുകുന്ന കടം, മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ഒരിടത്തു നിന്നും സാമ്പത്തികസഹായം ലഭിക്കാത്ത അവസ്ഥ..

പിടിച്ചു നിൽക്കാനും ശരിയായ തീരുമാനമെടുക്കാനുമുള്ള ശക്തിക്കായി ഞാൻ ദൈവത്തോടു പ്രാർഥിച്ചു. ദൈവം എന്റെ കൂടെ ഉണ്ടായിരുന്നു. 'സ്നേഹം തുളുമ്പുന്ന കോഴിക്കോടൻ മലയാളവും ഒഴുക്കുള്ള ഇംഗ്ലിഷും കലർത്തി ഓമനത്തമുള്ള ഭാഷയിൽ ആബിദ തന്റെ ജീവിതം പറയുന്നു.

മലബാർ മുസ്ലിം കുടുംബങ്ങൾക്കും പെൺകുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നത് അത്ര പ്രധാനമല്ലാത്ത കാലത്തായിരുന്നു എന്റെ വാപ്പ സി പി ആദം മക്കളെ നല്ല സ്കൂളിൽ പഠിപ്പിച്ചത്. വാപ്പ മരക്കച്ചവടമായിരുന്നു. പണം സമ്പാദിക്കേണ്ട ആവശ്യമില്ലായിരുന്നിട്ടും വെറുതെയിരിക്കാൻ ഇഷ്ടമില്ലാത്തതിനാൽ ഉമ്മ പലവിധ ബിസിനസ്സുകൾ ചെയ്തു.

മൂന്നു പെൺകുട്ടികളിൽ ഇളയവൾ ആയിരുന്നു ഞാൻ. ഒരു സഹോദരനും ഉണ്ട്. സഹോദരിമാരുടെ വിവാഹം ചെറു പ്രായത്തിലേ കഴിഞ്ഞെങ്കിലും എനിക്കു കോളജ് വിദ്യാഭ്യാസം ചെയ്യാൻ അവസരം ലഭിച്ചു. ഇറ്റാലിയൻ സിസ്റ്റർമാർ പഠിപ്പിച്ചിരുന്ന ഊട്ടി സ്കൂൾ കാലം ഇംഗ്ലിഷ് ഒഴുക്കോടെ സംസാരിക്കാൻ പ്രാപ്തി നൽകി.

കോഴിക്കോട് പ്രൊവിഡൻസ്കോളജിൽ നിന്നും ബിഎ ലിറ്ററേച്ചർ, മദ്രാസ് കോത്താരീസ് കോളജിൽ നിന്നും ബിസിനസ് മാനേജ്മെന്റിൽ ഡിപ്ലോമ എന്നിവ സ്വന്തമാക്കി. ഇരുപത്തിമൂന്നാം വയസ്സിൽ കണ്ണൂർകാരൻ റഷീദിനെ വിവാഹം കഴിച്ചു.

സൗദി അറേബ്യയിൽ സ്കാൻഡിനേവിയൻ എയർ ലൈൻ ഉദ്യാഗസ്ഥനായിരുന്നു റഷീദ്. അന്നൊക്കെ സൗദിയിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാനാകില്ല. എന്തിനും ഭർത്താവിനെ കൂടെ കൂട്ടണം. ദിനം മുഴുവൻ സ്ത്രീകൾ വീട്ടിൽ വെറുതെയിരിക്കണം.

ഒരുപാടു പണം വേണ്ട, നാട്ടിൽ നമുക്ക് ഒന്നിച്ചു ജോലി ചെയ്തു ജീവിക്കാം ' എന്നു ഞാൻ പറഞ്ഞു. റഷീദ് സമ്മതിച്ചു. ഒരു വർഷത്തിനു ശേഷം നാട്ടിലെത്തി. 1987 ൽ സാരി സെല്ലേഴ്സ് എന്ന സ്ഥാപനം തുടങ്ങി.

FLERE HISTORIER FRA Vanitha

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Translate

Share

-
+

Change font size