Prøve GULL - Gratis

ചിരിപ്പിച്ച് ചിരിപ്പിച്ച് വലിയ ചിരിയായ ഒരാൾ

Grihalakshmi

|

April 16-30, 2023

ഉരുകിത്തിളച്ച ഉച്ചവെയിലിൽ മൺകുഴിയുടെ തണുപ്പിൽ ഇന്നസെൻറ് തനിച്ചായി....ചിരിപ്പിച്ചു മരിച്ച ഇരിങ്ങാലക്കുടക്കാരന്റെ ഓർമയിൽ...

- ശ്രീകാന്ത് കോട്ടയ്ക്കൽ

ചിരിപ്പിച്ച് ചിരിപ്പിച്ച് വലിയ ചിരിയായ ഒരാൾ

സ്വർണമഞ്ഞ നിറത്തിലുള്ള പതിവ് ജുബ്ബ ധരിച്ച്, സ്വർണഫ്രെയിമുള്ള കണ്ണടവെച്ച്, വെളുത്ത ഗ്ലൗസണിഞ്ഞ കൈകളിൽ കൊന്തപിടിച്ച്, ചില്ലുപേടകത്തിൽ നീണ്ടുനിവർന്നുകിടക്കുന്ന ആ മനുഷ്യന്റെ മുഖത്തിന്റെ യാതൊരു കോണിലും ചിരിയുടെ കുഞ്ഞുതരികൾ പോലുമുണ്ടായിരുന്നില്ല. അപ്പോൾ ഞാൻ ഉറപ്പിച്ചു. ഇന്നസെന്റ് മരിച്ചിരിക്കുന്നു. അല്ലെങ്കിൽ ഈ കിടപ്പിൽ, തനിക്കുചുറ്റും നടക്കുന്ന എന്തിനെയെങ്കിലും നോക്കി അദ്ദേഹം ഊറിച്ചിരിക്കുമായിരുന്നു. ഉറങ്ങിക്കിടക്കുമ്പോൾ ഇന്നസെന്റിന്റെ മുഖത്ത് ഒരു അർധ മന്ദഹാസത്തിന്റെ നിഴലുകൾ ഞാൻ കണ്ടിട്ടുണ്ട്. ജാഗ്രത്തിൽ മാത്രമല്ല സ്വപ്നത്തിലും സുഷുപ്തിയിൽ പോലും ഇന്നസെന്റിൽ ചിരിയുടെ അലകളുണ്ടായിരുന്നു.

ആ ചില്ലുപേടകത്തിനുചുറ്റും വൃത്തത്തിലൊഴുകുന്ന നാനാവൃന്ദമായ ജനങ്ങൾ പരിചിതർ, പ്രശസ്തർ, പ്രഭുക്കൾ, പാവങ്ങൾ. മരണത്തെയും മരണവീടുകളെയും താൻ കടന്നു പോന്ന പല മരണാവസ്ഥകളെയുംകുറിച്ച് കഥകൾ കെട്ടിപ്പറഞ്ഞ മനുഷ്യൻ ഒന്നുമറിയാതെ കിടക്കുകയാണ്. ഒറ്റത്തവണയെങ്കിലും ആ ശരീരത്തിൽ ജീവൻ ജ്വലിച്ച് ഇന്നസെന്റ് ഉണർന്നിരുന്നെങ്കിലെന്ന് ഞാൻ മോഹിച്ചു. അങ്ങനെ സംഭവിച്ചാൽ എന്തായിരിക്കും അദ്ദേഹത്തിന്റെ ആദ്യത്തെ ഡയലോഗ്? തല ചരിച്ച്, ഊറിച്ചിരിച്ച് അദ്ദേഹം ചോദിക്കും: “എല്ലാരുണ്ടല്ലോ? എന്നാൽ ഞാനൊരു സത്യം പറയട്ടെ, ഞാൻ മരിച്ചിട്ടില്ല. എല്ലാരേം ഒന്നിച്ച് ഈ മിറ്റത്ത് ഒന്ന് കൊണ്ടുവരാൻ വേണ്ടി ചെയ്തതാ. എങ്ങനെണ്ട്? മമ്മൂട്ടം മോഹൻലാലിനേം സുരേഷ്ഗോപിയേം ദിലീപിനേം മഞ്ജുവാര്യം എല്ലാം കണ്ടില്ലേ? തൃപ്തിയായില്ലേ എല്ലാർക്കും?'' കാരണം എൻ.എൻ.പിള്ളയെപ്പോലെ തന്റെ മരണരംഗം പലതവണ സങ്കല്പിച്ച് ചിരിച്ച യാളായിരുന്നു ഇന്നസെന്റും.

പാതിരാത്രി കഴിയുംവരെയും ജനങ്ങൾ ഒഴുകിക്കൊണ്ടേയിരുന്നു. ഇന്നസെന്റിന്റെ കാൽക്കീഴിൽ റീത്തുകൾ കുമിഞ്ഞു. ഒരിക്കൽ കാറിൽ ഇരിങ്ങാലക്കുട അങ്ങാടിയിൽക്കൂടി കടന്നുപോവുമ്പോൾ ഒരു റീത്ത് കടയുടെ മുന്നിൽ കാർ ബ്ലോക്കിൽപ്പെട്ടു. അപ്പോൾ ആ റീത്ത് കടയിലേക്കു നോക്കി ഇന്നസെന്റ് പറഞ്ഞു: “

ഇരിങ്ങാലക്കുടേലെ റീത്ത് കച്ചവടക്കാർ കാശുകാരാവുക എന്റെ മരണത്തോടെയായിരിക്കും ട്ടാ. എന്റെ മരണത്തോടെ ഇബര് ഈ കച്ചോടം തന്നെ നിർത്തുമോ എന്നും നിയ്ക്ക് പേടിണ്ട്.

ഇന്നസെന്റിനെ കണ്ട് കടക്കാരൻ ചിരിച്ചു. അപ്പോൾ അദ്ദേഹം കാറിലിരുന്ന് പറഞ്ഞു:

FLERE HISTORIER FRA Grihalakshmi

Grihalakshmi

Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time to read

3 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time to read

2 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time to read

2 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time to read

4 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time to read

1 min

May 16 - 31, 2023

Grihalakshmi

Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time to read

1 min

May 16 - 31, 2023

Grihalakshmi

Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time to read

2 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time to read

1 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time to read

1 mins

May 16 - 31, 2023

Grihalakshmi

Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time to read

3 mins

May 16 - 31, 2023

Translate

Share

-
+

Change font size