Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

റോബോട്ടുകളുടെ ചരിത്രം

Sasthragathy

|

October 2023

സയൻസ് ഫിക്ഷന്റെ ഭാവനാലോക ത്തിൽ നിന്നും യാഥാർഥ്യത്തിലേക്ക് കടന്നുവന്ന റോബോട്ടുകൾ എന്ന സാങ്കേതിക സാധ്യതയുടെ ചരിത്രം വിവരിക്കുന്നു. നിർമ്മിക്കപ്പെടുന്ന റോബോട്ടുകൾ അനുസരിക്കേണ്ട അസിമോവ് രൂപപ്പെടുത്തിയ മൂന്നു നിയമങ്ങൾ പരിചയപ്പെടുത്തുന്നു റോബോട്ടിക്സ് എന്ന ശാസ്ത്ര സാങ്കേ തിക ശാഖയുടെ വളർച്ച, വിവിധ കാലത്തു നിർമ്മിക്കപ്പെട്ട റോബോട്ടുക ളുടെ വിവരണങ്ങളിലൂടെ വരച്ചുകാട്ടുന്നു.

- ഡോ. മനോജ് കോമത്ത്

റോബോട്ടുകളുടെ ചരിത്രം

സ്വയം പ്രവർത്തിക്കുന്ന യന്ത്രപ്പാവകൾ പണ്ടു മുതലേ കഥകളിലും ഐതിഹ്യങ്ങളിലുമുണ്ടായിരുന്നു. ജഡവസ്തുക്കൾക്കും പാവകൾ ജീവൻ വെച്ചു വരുന്ന നിരവധി കഥകൾ ഇതിഹാസങ്ങളിലും പുരാണങ്ങളിലും പഴങ്കഥകളിലും മിത്തുകളിലും ഒക്കെ കാണാം. പിനോക്യോ എന്ന മരപ്പാവയും അറബിക്കഥയിലെ യന്ത്രക്കുതിരയും പെരുന്തച്ചന്റെ ചരിത്രത്തിലെ പാലത്തിന്മേൽ കയറി വെളളം തുപ്പു ന്ന ശില്പവും ഒക്കെ നമ്മെ രസിപ്പിച്ചിട്ടുണ്ട്. സയൻസ് ഫിക്ഷൻ എന്ന ശാസ്ത്ര കല്പിതകഥകളുടെ ഭാവനാലോകത്തു നിന്നും നമുക്കിടയിലേക്ക് ഇറങ്ങി വന്ന സാങ്കേതിക സത്യങ്ങളാണ് റോബോട്ടുകൾ. ആദ്യകാലത്ത് മനുഷ്യാകാരമുള്ള തകരക്കൂടിന്റെ രൂപമായിരുന്നു ഇവയ്ക്ക്. അതുകൊണ്ടുതന്നെ യന്ത്ര മനുഷ്യർ' എന്ന് വ്യവഹാരഭാഷയിൽ അവയെ വിളിച്ചു പോന്നു. പക്ഷേ, ആധുനിക റോബോട്ടുകൾ മനുഷ്യരൂപം നിർബന്ധമില്ല. പല രൂപത്തിൽ പല ഘടനയിൽ അവ ലഭ്യമാണ്. അതിനാൽ, റോബോട്ടുകൾ' എന്ന പേരിൽത്തന്നെ അവയുടെ ചരിത്രം പിന്തുടരാം. ആധുനിക കാലത്ത് റോബോട്ട് എന്നു പേരിട്ട് കൃത്രിമ മനുഷ്യനെ അവതരിപ്പിച്ചതിന്റെ ബഹുമതി ചെക്കോസ്ലാവാക്യൻ നാടകകൃത്ത് കാപെക്കിനാണ് (Karel Kapek). 1921-ൽ അദ്ദേഹം രംഗത്തെത്തിച്ച ‘Rossum's Universal Robots' എന്ന നാടകമായിരുന്നു അതിനു നിമിത്ത മായത്. അവയ്ക്ക് ശാസ്ത്രീയ പ രിവേഷം നൽകിയത് പ്രശസ്ത ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ഐസക് അസിമോവിന്റെ തൂലികയാണ്. 1942-ലെ "Run Around' തൊട്ട് സാങ്കേതിക പൂർണ്ണതയുള്ള യന്ത്രമനുഷ്യർ കഥാപാത്രങ്ങളായി വരുന്ന ഒരു കൂട്ടം ശാസ്ത്ര കല്പിത(Science Fiction) കഥകൾ അദ്ദേഹം മെനഞ്ഞു. ഇതെല്ലാം സമാഹരിച്ച് 1951-ൽ Robot' എന്ന പുസ്തകവും പുറത്തിറക്കി. റോബോട്ടുകളുടെ അപാര സാധ്യതകളും അവയുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും അവയുടെ സാമൂഹിക പ്രസക്തിയും എല്ലാം ഇതിൽ തെളിഞ്ഞു കാണാം. റോബോട്ടുകളെക്കുറിച്ചു പഠിക്കാൻ ഒരു പ്രത്യേക ശാസ്ത്ര ശാഖ (റോബോട്ടിക്സ്) വിഭാവനം ചെയ്തതും അദ്ദേഹം തന്നെ. ഒരു ഉത്തമ റോബോട്ട് എങ്ങനെ യിരിക്കണം എന്നതിനുള്ള നിർവ ചനങ്ങൾക്ക് ശാസ്ത്രലോകം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു.

അസിമോവിന്റെ റോബോട്ട് നിയമങ്ങൾ

നിർമ്മിക്കപ്പെടുന്ന റോബോട്ട് ലക്ഷണമൊത്തതായിരിക്കാൻ അസിമോവ് മൂന്നു നിയമങ്ങൾ രൂപ പ്പെടുത്തിവച്ചിട്ടുണ്ട്.

1) ഒന്നാം നിയമം: ഒരു റോബോട്ട് ഏതെങ്കിലും മനുഷ്യന് ഹാനി വരുത്തുകയോ സ്വയം ഹാനി വരുത്താൻ മനുഷ്യരെ അനുവദിക്കുകയോ ഇല്ല.

FLERE HISTORIER FRA Sasthragathy

Sasthragathy

Sasthragathy

ജയന്ത് വിഷ്ണു നാർലിക്കർ ഇന്ത്യൻ പ്രപഞ്ച ശാസ്ത്രത്തിന്റെ ശില്പി

ജയന്ത് വിഷ്ണു നാർലക്കറുടെ ശാസ്ത്ര ജീവിത ത്തെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ്. പ്രപഞ്ചശാസ്ത്രത്തിൽ നാർലിക്കർ നൽകിയ സംഭാവനകളെക്കുറിച്ച് വിശദീകരിക്കുന്നു. സ്ഥിരസ്ഥിതി സിദ്ധാന്തത്തെ ക്കുറിച്ച് സവിസ്തരം ചർച്ച ചെയ്യുന്നു.

time to read

5 mins

June 2025

Sasthragathy

Sasthragathy

പോസ്റ്റ്മോർട്ടം പരിശോധന

പോസ്റ്റ് മോർട്ടം പരിശോധന എന്താണെന്നും അവയുടെ പ്രാധാന്യമെന്താണെന്നും വിശദമാക്കുന്നു. പോസ്റ്റ്മോർട്ടം എന്തിനാണെന്നും അതിന്റെ നിയമവശങ്ങളെന്താണെന്നും വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുന്നതിന്റെ നടപടികളെന്തെല്ലാമെന്ന് വിശദീകരിക്കുന്നു.

time to read

10 mins

April 2025

Sasthragathy

Sasthragathy

കുറ്റകൃത്യങ്ങളുടെ ജൈവരഹസ്യങ്ങൾ

ഒരാളിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ തലച്ചോറിന്റെ പങ്ക് എന്താണെന്ന് വിശദീകരിക്കുന്നു. ക്രിമിനൽ പെരുമാറ്റത്തിന്റെ നാഡീജീവശാസ്ത്രത്ത ക്കുറിച്ചുള്ള പ്രധാന ഗവേഷണ പ്രബന്ധങ്ങളെ പരിചയപ്പെടുത്തുന്നു. ഒരാളിന്റെ ജനിതകഘടകങ്ങൾ എങ്ങനെയാണ് ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് വിശദമാക്കുന്നു.

time to read

5 mins

April 2025

Sasthragathy

Sasthragathy

എഞ്ചിനീയറിങ് പ്രവേശനത്തിലെ വിവാദങ്ങൾ

കേരളത്തിലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംവാദം തുടരുന്നു. എഞ്ചിനീയറിങ് പരീക്ഷയുമായി ബന്ധപ്പെട്ട മാർക്ക് സമീകരണ വിവാദത്തെ വിമർശനബുദ്ധ്യാ വിലയിരുത്തുന്നു. വ്യത്യസ്ത സ്ട്രീമുകളിൽ പഠിച്ച് പൊതുവായ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നിലവിലെ മാർക്ക് സമീകരണരീതി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നു.

time to read

8 mins

October 2024

Sasthragathy

Sasthragathy

കേരളത്തിലെ എൻട്രൻസ് പരീക്ഷ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ

പ്രൊഫഷണൽ വിദ്യാഭ്യാസം ഡാറ്റാ പരിവർത്തനത്തിലൂടെ വിശകലനം നടത്തേണ്ട സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നു. കേരളത്തിൽ വ്യത്യസ്ത സിലബസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് പരീക്ഷയിൽ ലഭിക്കുന്ന സ്കോറിന്റെ ഏറ്റക്കുറച്ചിലു കൾക്കുള്ള കാരണം വിശദീകരിക്കുന്നു. ഗ്ലോബൽ ശരാശരിയും സ്റ്റാൻഡേർഡ് ഡീവിയേ ഷനും എന്താണെന്നും അവ കണക്കാക്കുന്ന തെങ്ങനെയെന്നും വ്യക്തമാക്കുന്നു.

time to read

5 mins

August 2024

Sasthragathy

Sasthragathy

പരിസ്ഥിതിയിലേക്കു വളർന്ന ഇന്ത്യൻ ഭരണഘടന

ഭരണഘടനയും നിയമങ്ങളും പരിസ്ഥിതി സംരക്ഷണത്ത സമീപിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ ജുഡീഷ്യൽ വിധികളുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു. ജുഡീഷ്യൽ ആക്ടിവിസത്തിന്റെ വെല്ലുവിളികളും മുന്നോട്ടുള്ള വഴികളും എന്തെന്ന് വിശദമാക്കുന്നു.

time to read

4 mins

May 2024

Sasthragathy

Sasthragathy

മിത്തുകൾ സയൻസിനെ സ്വാധീനിക്കുന്നതെങ്ങനെ?

ഹൃദയവും മിത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നു ഹൃദയത്തെക്കുറിച്ചും രക്തചംക്രമണത്തെക്കുറിച്ചുമുള്ള അബദ്ധധാരണകൾ ഹാർവി എങ്ങനെ മാറ്റിക്കുറിച്ചുവെന്ന് വിശദീകരിക്കുന്നു. ശാസ്ത്രവും മിത്തും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിശദമാക്കുന്നു.

time to read

5 mins

April 2024

Sasthragathy

Sasthragathy

ഇന്ത്യൻ ശാസ്ത്രരംഗം കുതിപ്പും കിതപ്പും

പൗരാണിക കാലത്തിൽ ശാസ്ത്ര സാങ്കേതികരംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. 16-ാം നൂറ്റാണ്ടുവരെ ഇന്ത്യ കൈവരിച്ച ശാസ്ത്ര നേട്ടങ്ങളെക്കുറിച്ച് വിശദമാക്കുന്നു. ഇന്ത്യയിലെ വർണ്ണവ്യവസ്ഥ ശാസ്ത്രത്തിന്റെ വളർച്ചയെ എങ്ങനെ തടഞ്ഞുവെന്ന് വിശദമാക്കുന്നു.

time to read

4 mins

April 2024

Sasthragathy

Sasthragathy

ശാസ്ത്രവും സാങ്കേതികവിദ്യയും ജനപക്ഷ ചരിത്രത്തിനൊരാമുഖം

ആഴമേറിയതും ബൃഹത്തായതുമായ അടിത്തറയും മുകൾത്തട്ടിലുള്ള കെട്ടിടവും എളിയ തൊഴിലാളികളുടെ സംഭാവനയാണ് എന്ന് നമ്മൾ മറക്കരുത്. പ്രാചീന നാവികർ ദൂരം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് വിശദീകരിക്കുന്നു. ശാസ്ത്ര- സാങ്കേതിക വിജ്ഞാനം വികസിപ്പിക്കുന്നതിൽ സാധാരണ അധ്വാനിക്കുന്ന ജനങ്ങളുടെ പങ്ക് വിശദമാക്കുന്നു. - ആദ്യകാല കപ്പലോട്ടക്കാർ വിവിധ ശാസ്ത്ര ശാഖകൾക്ക് നൽകിയ നിസ്തുല സംഭാവനക്കുറിച്ച് വിശദീകരിക്കുന്നു.

time to read

9 mins

April 2024

Sasthragathy

Sasthragathy

ഇന്ത്യയിൽ സയൻസിന്റെ ഭാവി

ശാസ്ത്രം എന്നത് ചില വിജ്ഞാന ശാഖകളായി ചുരുങ്ങിയതിന്റെ പരിമിതി വിലയിരുത്തുന്നു. നിലവിലെ ഇന്ത്യൻ ഭരണകൂടം ശാസ്ത്രസംബന്ധിയായ ഉള്ളടക്ക ത്തിൽ വരുത്തിയ വീഴ്ചയെക്കുറിച്ച് വിശദീകരിക്കുന്നു. - ശാസ്ത്രബോധം വളർത്തുന്നതിൽ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളും സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളും വഹിച്ച പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു.

time to read

3 mins

March 2024

Translate

Share

-
+

Change font size