Prøve GULL - Gratis
കൈതോലപ്പായ
Hasyakairali
|December 2023
പായച്ചുരുളുകളിൽ നിന്നും വായ പിളർന്നിരിക്കുന്ന മണിയപ്പന്റെ ശിരസ്സുമാത്രം അപ്പോൾ കാണായി
പടിഞ്ഞാറേക്കര വീട്ടിലേയും കുറുമുളളിൽ വീട്ടിലേയും പതിവ് പറമ്പ് വൃത്തിയാക്കൽ കഴിഞ്ഞ് ഏതാണ്ട് ഉച്ചയോടെ മണിയപ്പൻ സ്വഭവനത്തിലെത്തി. ക്ഷീണമകറ്റാൻ അടുക്കളയിൽ കയറി. പാതാമ്പുറത്ത് സൈഡിലിരിക്കുന്ന മൺകലത്തിൽ നിന്നും രണ്ടു ഗ്ലാസ് തണുത്ത വെള്ളമെടുത്ത് മോന്തി. പിന്നെ തന്റെ ഓടിട്ട ചെറിയ നക്ഷത്ര ബംഗ്ലാവ് വീടിന്റെ മുൻ വാതിലിലൂടെ ഉമ്മറത്തേക്കിറങ്ങി. ഉമ്മറ ക്കോലായിൽ ചുരുട്ടി വെച്ചിരുന്ന കൈതോലപ്പായ അവിടെത്തന്നെ നിവർത്തി വിരിച്ച് മലർന്ന് കിടന്നു.
കൺപോളകളിൽ ഉറക്കം കനം വെച്ചതും മണിയപ്പൻ ഒരു മിനി മയക്കത്തിലാണ്ടു. പെട്ടെന്നാണ് ഏതോ വാഹനത്തിന്റെ കാതടപ്പിക്കുന്ന ഇരബൽ കേട്ടത്. ചടപടാന്ന് സഡൺ ബ്രേക്കിട്ട് അതവിടെ നിന്നു. മണിയപ്പൻ ചെറുമയക്കം വിട്ട് കൈതോ ലപ്പായയിൽ നിന്നും ചാടിയെഴുന്നേറ്റു. പതുങ്ങനെ കണ്ണു തിരുമ്മി തുറന്നതും, ദാ... വീട്ടുപടിക്കലെ റോഡിൽ പോലീസ് ജീപ്പ്..(ദാ മുറ്റ തോരു മൈന എന്നു പറയും പോലെ. പഴയ രണ്ടാം ക്ലാസ് മലയാളം പാഠാവലിയിലെ പാഠം 2 ഓർക്കുക.) രണ്ട് പോലീസ് ഏമാന്മാർ ജീപ്പിന്റെ പിൻസീറ്റിൽ നിന്നും ടപ്പേന്ന് ചാടിയിറങ്ങി.
വീടിന്റെ ഉമ്മറത്തേക്ക് കാലിലെ ബൂട്ടുകൾ ഞെരിച്ചമർത്തി ചവുട്ടിക്കയറി പിടികിട്ടാപ്പുളളിയെ കിട്ടിയപോലെ മുഖത്ത് സർവ്വ പവർ സന്നാഹങ്ങളും വരുത്തി, അവർ അവരുടെ ബലിഷ്ഠ കരങ്ങളാൽ കൈതോലപ്പായ ഉൾപ്പെടെ മണിയപ്പനെ ചുരുട്ടിയെടുത്ത് ഒരു ധൃതരാഷാലിംഗനത്തിലെന്ന പോലെ വരിഞ്ഞു മുറുക്കി.
പായച്ചുരുളുകളിൽ നിന്നും വായ പിളർന്നിരിക്കുന്ന മണിയപ്പന്റെ ശിരസ്സുമാത്രം അപ്പോൾ കാണായി...തൊണ്ടിമുതൽ (കൈതോലപ്പായ + മണിയപ്പൻ) കൈകളിലേന്തി, തല ഉയർത്തി പോലീസ് ഏമാന്മാർ മാർച്ച് പാസ്റ്റെന്ന പോലെ അടിവച്ചടി വച്ച് നടന്നു. ജീപ്പിന്റെ മുൻ സീറ്റിലിരിക്കുന്ന സബ് ഇൻസ്പെ ക്ടർ ഏമാൻ സമക്ഷം സാദരം തൊണ്ടി മുതൽ കുത്തി നിർത്തി. മണിയപ്പന് കാൽ വല്ലാണ്ട് വേദനി ച്ചു. അപ്പോൾ പോലീസ് ഏമാന്മാർ സബ്ബിന് സല്യൂട്ട് കൊടുത്തു കഴിഞ്ഞിരുന്നു.
പതറിയ മണിയപ്പൻ പായയ്ക്കുളളിൽ നിന്നും കൈകൾ ഉയർത്തി സബ്ബ് ഏമാനെ തൊഴുതതും കൈതോലപ്പായ ചുരുൾ അഴിഞ്ഞ് നിലത്തുവീണു... പോലീസ് ഏമാന്മാർ പെട്ടെന്നുതന്നെ അതെടുത്ത് ജീപ്പിനുളളിൽ ഭദ്രമായി വെച്ചു. വിറപൂണ്ട കൈകളാൽ മണിയപ്പൻ സബ്ബ് ഏമാനെ തൊഴുതുനിന്നു.
Denne historien er fra December 2023-utgaven av Hasyakairali.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Hasyakairali
Hasyakairali
മാടൻപള്ളിയുടെ ധർമ്മസങ്കടം
എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെ എംഎൽ എ യുടെ വാക്കുകൾ ജനക്കൂട്ടത്തെ ഇളക്കിമറിച്ചു
1 min
April 2026
Hasyakairali
ആയിരത്തൊന്ന് രാവുകളല്ല, അയ്യായിരത്തൊന്ന് (പ്രണയങ്ങൾ.
\"നെഹ്റുവിനെയും രാജീവ് ഗാന്ധിയെയും കൂട്ടുപിടിച്ച സ്ഥിതിക്ക് ഇനി ഈ 5000 പ്രണയിനികൾക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര അനുവദിക്കുമോ?'
1 min
April 2026
Hasyakairali
'വീണ'മന്ത്രിമാർ
കോഴിക്ക് ഒരു കാലത്തും കിടക്കപ്പൊറുതിയില്ല മുകേഷായാലും, രാഹുലായാലും, ഗണേഷായാലും കോഴി തന്നെ കൊടിയടയാളം. കാട്ടുകോഴികൾ.
2 mins
April 2026
Hasyakairali
മൊബൈൽ ഫോൺ വരുത്തിയ വിന
\"സാറേ... അതിന്റെ പരിണത ഫലമാണോ ഈ കറിയില്ലാത്ത ചോറ്.
1 mins
June 2025
Hasyakairali
മനുഷ്യസ്നേഹി
“ഇതെന്ത് ലോകം' എന്ന ചിന്തയോടെ സനാതനൻ നിന്നു
1 min
June 2025
Hasyakairali
കല്യാണബർഗർ
ഇന്ന് രണ്ടിലൊന്നറിയണം....
1 min
June 2025
Hasyakairali
എതിരാളികളെ ഇങ്ങനെയും ഒതുക്കാം
എല്ലാം സാക്ഷാൽ മുകളിരിക്കുന്നവന്റെ അനുഗ്രഹം.. അല്ലാതെ നമുക്കെന്ത് കഴിവ് “ശിവ ശിവാ,
1 min
June 2025
Hasyakairali
ശ്വാനസംഹാര സമരാഞ്ജലി
നായ നക്കാത്ത ഒരൊറ്റ മനുഷ്യജീവിപോലും ആ നാട്ടിൽ ഉണ്ടായിരുന്നില്ല
2 mins
June 2025
Hasyakairali
വേടൻ വഴി വിഴിഞ്ഞം
എന്റെ ശ്രീ പപ്പനാവാ കാത്തോളണേ!
2 mins
June 2025
Hasyakairali
എടാ മോനേ! കേരളാ ലഹരി
കൊല്ലത്തെ കമ്യൂണിസ്റ്റ് പൊങ്കാലയ്ക്കു ശേഷം തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാല
2 mins
April 2025
Translate
Change font size

