Prøve GULL - Gratis

കാട്ടുപന്നി ശല്യം കയ്യും കെട്ടി നിന്നാൽ മതിയോ പഞ്ചായത്തുകൾ

KARSHAKASREE

|

April 01,2025

നാട്ടിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അധികാരം നൽകിയിട്ട് എന്തായി

- ഐബിൻ കാണ്ടാവനം

കാട്ടുപന്നി ശല്യം  കയ്യും കെട്ടി നിന്നാൽ മതിയോ പഞ്ചായത്തുകൾ

ഇടുക്കി ഗാംബിയിൽ വനം വകുപ്പിലെ ഉദ്യോഗസ്ഥനെ ആക്രമിക്കാൻ വന്ന കടുവയെ പ്രാണരക്ഷാർഥം വെടിവച്ചുകൊന്നു. ഒരു കർഷകനോ സാധാരണ പൗരനോ ജീവൻ രക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ? കർഷകനു ഭീഷണിയാകുന്ന, അവന്റെ പറമ്പിലെ കൃഷി നശിപ്പിക്കുന്ന വന്യജീവികളെ കർഷകർക്കുതന്നെ കൊല്ലാ മെന്നു പറഞ്ഞ രണ്ടു പഞ്ചായത്തു പ്രസിഡന്റുമാർ കുറച്ചു നാളായി "എയറിലായിരുന്നു. മൃഗ-പരിസ്ഥിതി സ്നേഹി കൾ ഇരുവരെയും വേട്ടയാടി. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി എടുത്തു കളയണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് കോടതിയെ സമീപിച്ചു.

സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യ ത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു നൽകി ഉത്തരവായത് 2022 മേയ് 31ന് ആണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർമാൻ, കോർപറേഷൻ മേയർ എന്നിവരെ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 4(1)(bb) പ്രകാരം ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായും സെക്രട്ടറിമാരെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 4 (1)(c) പ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥരാ യും നിയമിച്ചു. ജനവാസ മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുവദ നീയ മാർഗങ്ങളിലൂടെ കൊന്ന് ഇല്ലായ്മ ചെയ്യാൻ ഇവർക്ക് സെക്ഷൻ 11(1)(b) പ്രകാരം അധികാരവും നൽകി.

കൃഷിയിടത്തിൽ കയറുന്ന പന്നികളെ കൊല്ലാൻ കർഷകർക്കും സാധിക്കും. അതിന് തോക്ക് ലൈസൻസ് വേണമെന്നില്ല. പഞ്ചായത്തിൽ വെള്ള പേപ്പറിൽ അപേക്ഷ സമർപ്പിച്ച് അനുമതി വാങ്ങിയാൽ മതി. വന്യജീവി പ്രശ്നം രൂക്ഷമായ പ്രദേശങ്ങളിലെ കർഷകർ പഞ്ചായത്തിൽ കൂട്ടത്തോടെ അപേക്ഷ സമർപ്പിച്ച് മുൻകൂർ അനുമതി വാങ്ങിയിട്ടുണ്ട്. ഇങ്ങനെ അനുമതി വാങ്ങി പന്നികളെ കൊന്നാൽ അത് നിയമലംഘനമാവില്ല. തോക്ക് ലൈസൻസ് ഉള്ള കർഷകർക്കു പ്രത്യേക ലൈസൻസ് വേറെയുണ്ട്. തോക്ക് ലൈസൻസ് ഉള്ളവരില്ലെങ്കിൽ ലൈസൻസ് ഉള്ള ഷൂട്ടർമാരെ പഞ്ചായത്ത് നിയമിക്കണം.

FLERE HISTORIER FRA KARSHAKASREE

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും

ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക

വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചിലവന്നൂരിലെ ചെണ്ടുമല്ലികൾ

ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ

time to read

1 min

November 01, 2025

KARSHAKASREE

KARSHAKASREE

കച്ചോലം

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഏലം വിളയും പാലക്കാട്

പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

സർവകലാശാല ദത്തെടുത്ത ജാതി

കർഷകന്റെ കണ്ടെത്തലിന് അംഗീകാരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

അടിവാരത്തിലുമാകാം അടിപൊളി ഏലം

സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

പോത്തുവളർത്തൽ ആദായ സംരംഭം

ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം

time to read

2 mins

November 01, 2025

Listen

Translate

Share

-
+

Change font size