Prøve GULL - Gratis

ആറ് ഓണപായസങ്ങൾ

Manorama Weekly

|

September 13, 2025

ക്യാരറ്റ് പായസം

- സുരേഷ് പിള്ള

ആറ് ഓണപായസങ്ങൾ

ക്യാരറ്റ് പായസം

ചേരുവകൾ

ക്യാരറ്റ് ചിരകിയത് 2 കപ്പ്, നെയ്യ് ഒരു ടേബിൾ സ്പൂൺ, പാൽ രണ്ടു കപ്പ്, പഞ്ചസാര അരക്കപ്പ്, കുങ്കുമം നാല് ഇതൾ, ഏലയ്ക്കാപ്പൊടി കാൽ ടീസ്പൂൺ, മിൽക്ക് മെ യ്ഡ് 50 ഗ്രാം, കശുവണ്ടി 8 എണ്ണം.

തയാറാക്കുന്ന വിധം

പാത്രത്തിൽ അര ടേബിൾ സ്പൂൺ നെയ്യ് ചേർത്തു ചൂടാക്കി ക്യാരറ്റ് ചേർത്ത് ചെറുതീയിൽ 10 മിനിറ്റ് വഴറ്റുക. അതിനുശേഷം ഒരു കപ്പ് പാൽ ഒഴിച്ച് ചെറുചൂടിൽ തിളപ്പിക്കണം. ക്യാരറ്റ് വെന്തു കഴിഞ്ഞാൽ പഞ്ചസാര ചേർത്ത് അഞ്ചു മിനിറ്റ് നന്നായി ഇളക്കി വേവിക്കുക. ഒരു ടേബിൾ സ്പൂൺ പാലിൽ കുങ്കുമപ്പൂ ചേർത്ത് ക്യാരറ്റ് മിശ്രിതത്തിൽ ഒഴിക്കുക. ശേഷം അരക്കപ്പ് പാൽ, ഏല യ്ക്കാപ്പൊടി, മിൽക്ക് മെയ്ഡ് എന്നിവ ചേർത്തു തിളപ്പിച്ച് കട്ടിയായി വരുമ്പോൾ ബാക്കിയുള്ള പാൽ കൂടി ഒഴി ച്ച് തീ ഓഫാക്കുക. ചട്ടിയിൽ നെയ്യ് ചൂടാക്കി കശുവണ്ടിയിട്ടു വഴറ്റി പായസത്തിലേക്കു ചേർക്കാം.

ബീറ്റ്റൂട്ട് സേമിയ പായസം

ചേരുവകൾ

സേമിയ 100 ഗ്രാം, നെയ്യ് 40 ഗ്രാം, കശുവണ്ടി 50 ഗ്രാം, ഉണക്ക മുന്തിരി 30 ഗ്രാം, ബീറ്റ്റൂട്ട് 200 ഗ്രാം, പാൽ 2 ലീറ്റർ, പഞ്ചസാര ഒരു കപ്പ്, ഏലയ്ക്കാപ്പൊടി 10 ഗ്രാം.

തയാറാക്കുന്ന വിധം

പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തെടുക്കുക. സേമിയയും ചെറുതായി വറുത്തെടുക്കണം. ചെറുതായി അരിഞ്ഞു വേവിച്ച ബീറ്റ്റൂട്ട് മിക്സിയിൽ നന്നായി അരച്ചെടുക്കുക. പാൽ തിളപ്പിച്ച് പഞ്ചസാര ഇട്ട് നന്നായി ഇളക്കി സേമിയ ചേർത്ത ശേഷം ബീറ്റ്റൂട്ട് അരിച്ച് ഒഴിക്കുക. സേമിയ വെന്തു വരുമ്പോൾ ഏലയ്ക്കാപ്പൊടിയും കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്തിളക്കി തീ അണയ്ക്കാം.

സേമിയ മിക്സഡ് ഫ്രൂട്ട് പായസം

ചേരുവകൾ

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size