Prøve GULL - Gratis

സഖാവിന്റെ പ്രിയസഖി

Manorama Weekly

|

August 09,2025

2007ൽ വി.എസ്.അച്യുതാനന്ദന്റെ ഭാര്യ വസുമതി അച്യുതാനന്ദൻ മനോരമ ആഴ്ചപ്പതിപ്പുമായി സംസാരിച്ചതിൽ നിന്ന്

സഖാവിന്റെ പ്രിയസഖി

ആലപ്പുഴയിൽ കുത്തിയതോട് എന്ന സ്ഥലത്താണ് എന്റെ വീട്. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അച്ഛൻ മരിച്ചു. എന്നെ ഇരട്ട പ്രസവിച്ചതാണ്. മറ്റേക്കുട്ടി പ്രസവത്തിൽ മരിച്ചു. അച്ഛന്റെ മരണ ശേഷം കുടുംബത്തിലെ സ്വത്തൊക്കെ അമ്മാവനായിരുന്നു. പക്ഷേ, അമ്മാവൻ ഞങ്ങളെ പഠിപ്പിച്ചൊന്നുമില്ല. കാരണം പെമ്പിള്ളേരല്ലേ. പഠിപ്പിക്കുന്നതെന്തിന് എന്നു പറഞ്ഞു. സഹായിച്ചതു ചേച്ചിമാരാണ്. ഒരു ചേച്ചിയെയും ഒരു അനുജത്തിയെയും വിവാഹം കഴിച്ചത് ഒരേ വീട്ടിൽ ചേട്ടനുമനിയനുമാണ് അച്ഛൻ മരിച്ചു കഴിഞ്ഞപ്പോൾ മൂത്ത ചേച്ചിയും ഭർത്താവും വന്ന് എന്നെ വൈക്കത്തു കൊണ്ടുപോയി. പിന്നീട് അവിടെയാണു പഠിച്ചത്. പത്താം ക്ലാസ് പാസായപ്പോൾ നാട്ടിൽ ഇലക്ഷൻ കാലത്ത് ഗൗരിയമ്മ, സുശീലാ ഗോപാലൻ തുടങ്ങിയ വരൊക്കെ മത്സരിച്ചു. അന്നു ചെറിയ പ്രായമായിരുന്നെങ്കിലും ജാഥയ്ക്കും സമ്മേളനത്തിനുമൊക്കെ പോയി. ടി.കെ.രാമൻ അന്നത്തെ മണ്ഡലം കമ്മിറ്റി സെക്രട്ടറിയായിരുന്നു. പക്ഷേ, അപ്പോഴൊന്നും ഞാൻ വിഎസിനെ കണ്ടിട്ടില്ല.

ആദ്യമായി വിഎസിനെ കാണുന്നു...

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size