Prøve GULL - Gratis

വല്ലിയായി പടർന്ന കഥ

Manorama Weekly

|

March 29, 2025

വഴിവിളക്കുകൾ

-  ഷീല ടോമി

വല്ലിയായി പടർന്ന കഥ

വയനാട്ടിലെ മാനന്തവാടിക്കടുത്ത് കല്ലുവയലിലാണ് ഞാൻ ജനിച്ചു വളർന്നത്. പയ്യമ്പള്ളി സെന്റ് കാതറിൻ ഹൈസ്കൂളിലാണ് ഞാൻ പത്താംക്ലാസ് വരെ പഠിച്ചത്. അച്ഛനമ്മമാർ അധ്യാപകരായിരുന്നു. ഞാൻ പഠിച്ച സ്കൂളിൽ തന്നെ അധ്യാപികയായിരുന്നു അമ്മ. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കാടിനെപ്പറ്റി ഒരു കവിത എഴുതി. അതാണ് എന്റെ ആദ്യ രചന. ആ കവിത വായിച്ച് ടീച്ചർമാരായ അന്നക്കുട്ടി ടീച്ചറും ഏലിക്കുട്ടി ടീച്ചറും എന്നെ അഭിനന്ദിച്ചു. എഴുത്തിലേക്കുള്ള എന്റെ ആദ്യ വഴികാട്ടി കൾ അവരാണ്.

ആദ്യ നോവൽ "വല്ലി'യിലെ സൂസൻ പറയുന്നുണ്ട്, ആവശ്യത്തിലധികം ഞാൻ കുട്ടിവച്ചിരിക്കുന്നത് പുസ്തകങ്ങൾ മാത്രമാണെന്ന്. എന്റെ കാര്യത്തിലും അതു ശരിയാണ്.പഠിച്ചത് എൻജിനീയറിങ് ആണെങ്കിലും അന്നും പുസ്തകങ്ങൾ വായിക്കാനായിരുന്നു ഉൽസാഹം.

കണ്ണൂർ എൻജിനീയറിങ് കോളജിൽ പഠിക്കുമ്പോൾ മാഗസിനിൽ പ്രസിദ്ധീകരിച്ച "മേയ് 17' ആണ് അച്ചടിച്ചു വന്ന ആദ്യ കഥ. കാണാതായ മകളെ കാത്തിരിക്കുന്ന അച്ഛന്റെ ചിന്തകളിലൂടെ വികസിച്ച ഒരു കഥയായിരുന്നു അത്. പിന്നെ ഗൾഫിലെ ജോലിയും ജീവിതവും മക്കളും അവരുടെ കുട്ടിക്കാലവും പഠനവും അതിനെല്ലാമിടയിൽ എഴുത്തും. അക്കാലത്ത് എഴുതിയ കഥകൾ പലതും പത്രങ്ങളുടെ വാരാന്ത്യ പതിപ്പുകളിൽ പ്രസിദ്ധീകരിച്ചു.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size