Prøve GULL - Gratis

വേണോ ഒരു പതിമൂന്ന്?

Manorama Weekly

|

March 08, 2025

തോമസ് ജേക്കബ്

- കഥക്കൂട്ട്

വേണോ ഒരു പതിമൂന്ന്?

പതിമൂന്ന് ഇന്നും ചിലർക്കു പ്രശ്നമാണ്. അതുകൊണ്ട് ഹോട്ടൽ മുറികൾക്കും ഹോട്ടൽ നിലകൾക്കും ആ നമ്പർ ഇടാതെയാണ് ഇന്നു മിക്ക ആർക്കിടെക്റ്റുകളും കെട്ടിടങ്ങൾ പണിയുന്നത്.

മലയാളത്തിൽ മുൻപ് കൂടുതൽ പത്രങ്ങളുണ്ടായിരുന്നെങ്കിലും പന്ത്രണ്ടു പത്രങ്ങൾ മാത്രം നിലവിലുള്ളപ്പോൾ പതിമുന്നാമത്തെ പത്രമായി മലയാള മനോരമ തുടങ്ങാൻ കണ്ടത്തിൽ വറുഗീസുമാപ്പിളയ്ക്ക് അധൈര്യമൊന്നും ഇല്ലായിരുന്നു. അൻപതു വർഷം പൂർത്തിയാവും മുൻപ് ദിവാൻ സി.പി.രാമസ്വാമി അയ്യർ മനോരമ അടച്ചു പൂട്ടിച്ചപ്പോൾ ആരെങ്കിലും ഇതേപ്പറ്റി പിറുപിറുത്തെങ്കിൽ അതു കേൾക്കാൻ വറുഗീസു മാപ്പിള ജീവിച്ചിരിപ്പുണ്ടായിരുന്നില്ല.

രണ്ടാം പിണറായി മന്ത്രിസഭയിൽ പതിമൂന്നാം നമ്പർ സ്റ്റേറ്റു കാർ ചോദിച്ചു വാങ്ങിയ മന്ത്രിയാണ് സിപിഐയിലെ പി.പ്രസാദ്. വേറൊരു മന്ത്രിക്കായിരുന്നു ആ നമ്പർ കിട്ടിയത്. അദ്ദേഹം അതു സ്വീകരിക്കാൻ മടിച്ചപ്പോൾ അതു തനിക്കു തന്നേക്കു എന്നു പറയുകയായിരുന്നു പ്രസാദ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 13-ാം നമ്പർ സ്വീകരിക്കാൻ പല മന്ത്രിമാരും മടിച്ചു. 13-ാം നമ്പറിനെ ഇടതുമന്ത്രിമാർക്കു പേടിയാണെന്ന് ബിജെ പി നേതാവ് കെ. സുരേന്ദ്രൻ പരിഹസിച്ചപ്പോൾ തോമസ് ഐസക് ആ നമ്പർ ആവശ്യപ്പെടുകയായിരുന്നു.

വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ എം.എ.ബേബി ആ നമ്പർ ചോദിച്ചു വാങ്ങിയതാണ്. പിന്നീടു വന്ന യുഡി എഫ് മന്ത്രിസഭയിൽ ആരും 13-ാം നമ്പർ സ്വീകരിച്ചില്ല.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size