Prøve GULL - Gratis

ഹൃദ്രോഗം യുവാക്കളിൽ

Manorama Weekly

|

February 01,2025

ഹൃദയാരോഗ്യം

- ഡോ. ടി. കെ. ജയകുമാർ

ഹൃദ്രോഗം യുവാക്കളിൽ

എനിക്കു പരിചയമുള്ള ഒരു ചെറു പ്പക്കാരന് 23-ാമത്തെ വയസ്സിൽ ഹൃദ്രോഗം വന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടതായി വന്നു. ചെറുപ്പക്കാരിൽ ഹൃദ്രോഗം കൂടി വരുന്നതിന്റെ കാരണവും അതു തടയാനുള്ള മാർഗങ്ങളും പറഞ്ഞു തരുമോ? വിജയകുമാർ, കോട്ടയം

ഇന്ന് ചെറുപ്പക്കാരിൽ വളരെ കൂടുതലായി ഹൃദ്രോഗങ്ങളും ഹൃദയാഘാതവും കണ്ടുവരുന്നു. ഞാൻ തന്നെ ശസ്ത്രക്രിയ നടത്തിയതിൽ ഏറ്റവും ചെറിയ പ്രായത്തിലുള്ളൊരു രോഗി 24 വയസ്സുള്ള പയ്യനായിരുന്നു. ബൈപ്പാസ് സർജറി തന്നെ വേണ്ടി വന്നു. നേരത്തേ 60ഉം 70 ഉം വയസ്സുള്ളവരായിരുന്നു ബൈപ്പാസ് ചെയ്യുന്നവരുടെ പട്ടികയിൽ കൂടുതലായി ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 30കളിലും 40കളിലുമൊക്കെ ഇത് വളരെ സാധാരണമായി കാണുന്നുണ്ട്.

പ്രധാനമായും കോവിഡ് കഴിഞ്ഞിട്ടുള്ള ഒരു കാലഘട്ടത്തിലാണ് ഇത്തരത്തിലുള്ള ഒരു മാറ്റം കാണുന്നത്. ഈ വാദത്തെ പിന്തുണയ്ക്കുന്ന ചില ഗവേഷണ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതായത്, കോവിഡ് 19 ബാധിച്ചവർക്ക് അടുത്ത മൂന്നു വർഷത്തേക്ക് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത രണ്ടിരട്ടിയോളമാണെന്ന് പഠനങ്ങൾ പറയുന്നു. ഇക്കാര്യത്തിൽ കൃത്യമായ വലിയ പഠനങ്ങൾ ആവശ്യമാണെങ്കിലും പൊതുവായ അനുഭവത്തിൽനിന്ന് ഇത്തരം രോഗങ്ങൾ ചെറുപ്പക്കാരിൽ കൂടുന്നതായി കാണുന്നുണ്ട്.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size