Prøve GULL - Gratis

അതിരുകളില്ലാത്ത സ്വപ്നങ്ങൾ

Manorama Weekly

|

August 31,2024

മിസിസ് കാനഡ എർത്ത് എന്നു പറയുന്നത് വെറുമൊരു സൗന്ദര്യമത്സരമല്ല. 'ബ്യൂട്ടി വിത്ത് പർപ്പസ്' എന്നതിനാണ് അവർ പ്രാധാന്യം നൽകുന്നത്. കുറെ മാനദണ്ഡങ്ങളുണ്ട്. അതിൽ പ്രധാനമായും, നിങ്ങൾ ദൃഢമായി വിശ്വസിക്കുന്ന കാര്യത്തിൽ ഒരു സപ്പോർട്ട് ക്യാംപെയ്ൻ നടത്തുക എന്നതാണ്. 12-19 വയസ്സിനിടയിലുള്ള കാനഡയിലെ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്നതായിരുന്നു ഞാൻ തിരഞ്ഞെടുത്ത പ്രചാരണ ക്യാംപെയ്ൻ. ഇവിടത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ എങ്ങനെ യോഗ ഉൾപ്പെടുത്താം എന്നതായിരുന്നു എന്റെ വിഷൻ.

അതിരുകളില്ലാത്ത സ്വപ്നങ്ങൾ

ഇംഗ്ലിഷിൽ ഒരു ചൊല്ലുണ്ട്, "സ്കൈ ഈസ് അവർ ലിമിറ്റ്'. അതായത്, വിജയത്തിലേക്കുള്ള നമ്മുടെ യാത്രയിൽ അതിരുകളോ തടസ്സങ്ങളോ ഇല്ലെന്നുതന്നെ. ആ ചൊല്ലിനൊപ്പിച്ചാണ് മിലി ഭാസ്കർ ജീവിക്കുന്നത്. കണ്ണൂരിലെ തളാപ്പിൽ നിന്നു തുടങ്ങിയ മിലിയുടെ യാത്ര എത്തിനിൽക്കുന്നത് മിസിസ് കാനഡ എർത്ത് പട്ടത്തിലാണ്. മിലിയെ സംബന്ധിച്ചിടത്തോളം സൗന്ദര്യം മുഖത്തു അല്ല, മനസ്സിലാണു വേണ്ടത്. ആരോഗ്യമുള്ള മനസ്സാണ് മറ്റെന്തിനെക്കാൾ പ്രധാനമെന്ന് മിലി വിശ്വസിക്കുന്നു. കാനഡയിലെ പ്രശസ്തമായ ഓഡിറ്റ് കമ്പനിയുടെ ലീഡർഷിപ് ചുമതല, യോഗാ പരിശീലക, ഇപ്പോഴിതാ ഈ സൗന്ദര്യപട്ടവും. ഒന്നിലും സ്വയമൊതുങ്ങാതെ പറക്കുകയാണ് മിലി. 2024ലെ മിസിസ് കാനഡ എർത്ത് ആയി തിരഞ്ഞെടുക്കപ്പെട്ട മിലി ഭാസ്കർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

മിസിസ് കാനഡ എർത്ത് മത്സരത്തിലേക്കുള്ള മിലിയുടെ വരവ് എങ്ങനെയായിരുന്നു?

2024 ജനുവരിയിൽ നടന്ന മിസിസ് മലയാളി കാനഡ മത്സരമാണ് സൗന്ദര്യമത്സരത്തിലേക്കുള്ള ആദ്യ ചുവടു വയ്പ്. അവിടെ ഫസ്റ്റ് റണ്ണറപ്പ് ആയി. പിന്നീട് ഇക്കഴിഞ്ഞ ജൂലൈ 21ന് മിസിസ് കാനഡ എർത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഇനി മിസിസ് എർത്ത് ഗ്ലോബൽ മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്.

കണ്ണൂരുകാരിയായ മിലി എങ്ങനെയാണ് കാനഡയിലെത്തിയത്?

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size