Prøve GULL - Gratis

മരണപ്പതിപ്പ്

Manorama Weekly

|

June 22,2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

മരണപ്പതിപ്പ്

ഒരു പ്രസിദ്ധീകരണം തുടങ്ങുന്നതിനു കൊട്ടിപ്പാടിസേവയൊക്കെ ഉണ്ടാവുമെങ്കിലും നിർത്തുന്നതിന് ആഘോഷങ്ങളുണ്ടാകാറില്ല. എന്നാൽ, ഇലസ്ട്രേറ്റഡ് വീക്ലി ഓഫ് ഇന്ത്യ പ്രസിദ്ധീകരണം പൂട്ടിക്കെട്ടിയത് ഒരു വിടവാങ്ങൽ പതിപ്പോടെയാണ്.

മലയാളത്തിൽ ചിന്തയുടെ ഹെഡ് ഓഫിസ് ആയിരുന്ന എം.ഗോവിന്ദൻ താൻ നടത്തിയ മാസികകളുടെയെല്ലാം മരണം മുൻകൂട്ടി പ്രവചിച്ച് ശ്രദ്ധ നേടിയിരുന്നു. മാസികയായിരുന്ന "ഗോപുരത്തിൽ ഗോവിന്ദൻ എഴുതി: “ആറു ലക്കങ്ങൾ പ്രസിദ്ധപ്പെടുത്തുക തന്നെ ചെയ്യും. അതു യാഥാർഥ്യമായി. ആറാം ലക്ക ത്തോടെ ഗോപുരം താഴെ വീണു.

പിന്നീട് 1963-64 കാലത്ത് ഇറക്കിയ 'സമീക്ഷ' മൂന്നു വർഷം (12 ലക്കങ്ങൾ) ആയാലോ അല്ലെങ്കിൽ പ്രചാരം ആയിരം കോപ്പി എത്തിയാലോ അവസാനിപ്പിക്കുമെന്നായിരുന്നു ഗോവിന്ദൻ പറഞ്ഞിരുന്നത്. ആയിരം കോപ്പിയിലേറെയായാൽ ഒത്തുതീർപ്പുകൾക്കു വഴങ്ങേണ്ടിവരും എന്നായിരുന്നു ഗോവിന്ദന്റെ ആശങ്ക.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size