Prøve GULL - Gratis

പരസ്യകഥ

Manorama Weekly

|

March 02, 2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

പരസ്യകഥ

ഇതിപ്പോൾ ജാക്കറ്റ് പരസ്യങ്ങളുടെ കാലമാണ്. ജാക്കറ്റ് എന്നാൽ ഏറ്റവും പുറത്തിടുന്ന വസ്ത്രം പോലെ തന്നെ. ഒന്നാം പേജ് നിറഞ്ഞുള്ള ഒറ്റപ്പരസ്യം.

കേരളത്തിലെ പത്രങ്ങൾ മാതൃകയാക്കിയത് ഇംഗ്ലണ്ടിലെ പത്രങ്ങളെയാണ്ന്നതിനാൽ മലയാളപത്രങ്ങളിൽ തുടക്കം മുതൽ തന്നെ ഒന്നാം പേജിൽ വാർത്തകളായിരുന്നില്ല, പരസ്യങ്ങളായിരുന്നു. ഇന്ന ജാക്കറ്റ് പോലെ ഒറ്റപരസ്യമല്ല, അനേക പരസ്യങ്ങൾ ചേർന്ന ഒരു ഒന്നാം പേജ്.

ജാക്കറ്റ് പരസ്യങ്ങൾ മലയാളപത്രങ്ങളിൽ വന്നു തുടങ്ങിയത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തൊണ്ണൂറുകളിലായിരുന്നെങ്കിലും മാതൃഭൂമി'യിൽ 1930 ൽ തന്നെ ജാക്കറ്റ് പരസ്യം വന്നിരുന്നുവെന്ന് 'മാതൃഭൂമി'യുടെ ചരിത്രകാരനായ എം. ജയരാജ് പറയുന്നു.

ഉപ്പുസത്യാഗ്രഹ വാർത്തകൾ വായനക്കാരെ അന്നന്നുതന്നെ അറിയിക്കാൻ വേണ്ടി 1930 ഏപ്രിൽ മുതൽ മാതൃഭൂമി ആഴ്ചയിൽ എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്നു എന്ന അറിയിപ്പ് ഒന്നാം പേജിൽ ഒരു ഫുൾ പേജ് പരസ്യം ആയിട്ടാണു വന്നത്.

മലയാളത്തിലെ രണ്ടാമത്തെ ദിനപത്രമായിരുന്നു "മാതൃഭൂമി'. അതിനു മുൻപ് കോട്ടയത്ത് പാലാമ്പടത്തെ തോമസ് വക്കീലിന്റെ പത്രാധിപത്യത്തിൽ ഒരു ദിനപത്രം 1929ൽ ആരംഭിച്ചിരുന്നു. എല്ലാ ദിവസവും ഉണ്ട് എന്നറിയിക്കാൻ പത്രത്തിന്റെ പേരു തന്നെ പ്രതിദിനം' എന്നായിരുന്നു.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size