Prøve GULL - Gratis

തളർച്ചയിൽ നിന്ന് തളിർത്ത ജീവിതം

Manorama Weekly

|

August 26,2023

ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാർ നേരിടുന്ന വലിയ പ്രതിസന്ധികളിൽ ഒന്നാണ് മക്കളെ തനിച്ചാക്കി ജോലിക്ക് പോകാൻ പറ്റില്ല എന്നത്. മുപ്പത്തിരണ്ടാം വയസ്സിൽ വിധവയായ ഒരമ്മ ആ പ്രതിസന്ധികളെ മറികടന്ന് സംരംഭകയായി മാറിയ കഥ.

- ഷിജി പുഷ്പാംഗദൻ, തൃശൂർ

തളർച്ചയിൽ നിന്ന് തളിർത്ത ജീവിതം

എന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് മൂത്ത മകൾ പാർവതി ജനിക്കുന്നത്. പ്രസവസമയത്ത് കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ ചെറിയ പ്രശ്നമുണ്ടായി. അതിനെത്തുടർന്ന് കുഞ്ഞി ന്റെ തലച്ചോറിൽ രക്തം കട്ട പിടിച്ചു. അത് അവളുടെ ജീവിതത്തെ എന്നെന്നും ബാധിക്കുന്ന ഒരു പ്രശ്നമായിത്തീരുമെന്ന് അന്നു ഞാൻ കരുതിയില്ല. ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള യാത്രയായിരുന്നു പിന്നീട്. വളർച്ചയുടെ ഘട്ടങ്ങളെല്ലാം വൈകി. മോൾക്കു ബൗദ്ധിക ഭിന്നശേഷിയുണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതി. മോളെ നോക്കേണ്ടതുകൊണ്ട് ഒരു ജോലിയെക്കുറിച്ചൊന്നും ഞാൻ ആലോചിച്ചതേ ഇല്ല. സദാ സമയവും മോളുടെ കൂടെ തന്നെ അവളെ പരിചരിച്ചു കഴിഞ്ഞു. ഭർത്താവ് പുഷ്പാഗംദന് വിദേശത്തായിരുന്നു ജോലി. ഒൻപതു വർഷത്തിനുശേഷം ഒരു മോൾ കൂടി ഞങ്ങൾക്കുണ്ടായി, മീനാക്ഷി. അവൾക്ക് രണ്ടര വയസ്സുള്ളപ്പോൾ ഒരു ദിവസം രാവിലെ ഭർത്താവിന് നെഞ്ചുവേദന വന്നു. നാൽപത്തിയഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്. ആശുപത്രിയിലെത്തിച്ച ഉടൻ അദ്ദേഹം മരിച്ചു. അന്നെനിക്ക് മുപത്തിരണ്ടു വയസ്സുമാത്രമാണുള്ളത്. രണ്ടു പെൺമക്കൾ, അതിൽ ഒരാൾ ഭിന്നശേഷിയുള്ള കുട്ടിയും. എന്തു ചെയ്യണമെന്നറിയാതെ ഞാൻ പകച്ചുപോയി. ജീവിതത്തിനേറ്റ വലിയൊരു ആഘാതം.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size