The Perfect Holiday Gift Gift Now

മനുഷ്യപ്പറ്റ്

Manorama Weekly

|

August 05,2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

മനുഷ്യപ്പറ്റ്

ഉമ്മൻചാണ്ടിയെപ്പറ്റിയുള്ള ഓർമകളിൽ ആദ്യം മനസ്സിലേക്കു വരുന്നത് അദ്ദേഹത്തിന്റെ അപരനെ തേടലാണ്. അൻപത്തിമൂന്നു വർഷം എംഎൽഎ ആയിട്ട് ഒരു തിരഞ്ഞെടുപ്പിൽ പോലും അതേ പേരുള്ള ഒരു അപരസ്ഥാനാർഥിയുടെ ശല്യം നേരിടേണ്ടി വന്നിട്ടില്ല, അദ്ദേഹത്തിന്. ഗസറ്റിൽ പരസ്യം ചെയ്തു പേരു മാറ്റി ഒരു അപരനെ കൊണ്ടുവന്നാലും പുതുപ്പള്ളിയിൽ അദ്ദേഹത്തെ തോൽപിക്കാൻ കഴിയില്ലെന്നതുകൊണ്ട് രാഷ്ട്രീയ എതിരാളികളാരും അതിനു ശ്രമിച്ചുമില്ല.

ആ പേരിൽ മറ്റൊരാൾ കേരളത്തിലു എന്നു കണ്ടുപിടിക്കാൻ, അദ്ദേഹം നിയമസഭയിൽ അൻപതു വർഷം തികച്ച അവസരത്തിൽ മലയാള മനോരമ ഒരു അന്വേഷണം പ്രഖ്യാപിച്ചു. ഏതാനും ദിവസം കഴിഞ്ഞ് മാതൃഭൂമി പത്രവും ഇതേ അന്വേഷണവുമായി രംഗത്തെത്തി.

ആദ്യം വലയിറക്കിയ മനോരമയ്ക്കാണു മറ്റൊരു ഉമ്മൻചാണ്ടി ആണെന്നും അല്ലെന്നും പറയാവുന്ന ഒരാളെ കിട്ടിയത്.

നെടുങ്കുന്നംകാരനായ പനവേലിൽ ഉമ്മൻ ചാണ്ടി. പക്ഷേ, പാസ്പോർട്ടിൽ മാത്രമേ ആ പേരുള്ളൂ. മറ്റെല്ലായിടത്തും അദ്ദേഹം പി.ഒ. ചാണ്ടിയാണ്.

 ഉമ്മൻചാണ്ടിയെപ്പോലെ ഭാഗ്യം വിതറി നിൽക്കുന്നയാളായിരുന്നു പി.ഒ. ചാണ്ടി കറുകച്ചാൽ ബസ്സ്റ്റാൻഡിൽ ഭാഗ്യക്കുറികൾ വിൽക്കുന്ന ലക്കി സെന്റർ ഉടമ.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size