Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År
The Perfect Holiday Gift Gift Now

ചീത്തപ്പേരുകളും ഞാനും

Manorama Weekly

|

July 29,2023

വാണിയും മക്കളും ചെന്നൈയിലാണ്

- സന്ധ്യ കെ.പി.

ചീത്തപ്പേരുകളും ഞാനും

കുറച്ചുവർഷം കഴിഞ്ഞ് ഞാനെന്റെ ആത്മകഥ എഴുതും."ചീത്തപ്പേരുകളും ഞാനും' എന്നായിരിക്കും ആ പുസ്തകത്തിന്റെ പേര്. അത്രയ്ക്കുണ്ട് ചീത്തപ്പേരുകൾ. ഏതൊരു ആരോപണവും ബാബുരാജിനു നേരെയാകുമ്പോൾ ആളുകൾ വിശ്വസിക്കും. കുറെയൊക്കെ ചിലപ്പോൾ ഞാൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രങ്ങളുടെ സംഭാവനയാകും. പക്ഷേ, സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഇങ്ങനെയാണ്. ക്ലാസിലെ ഡസ്റ്റർ കീറിയത് ആരാണെന്നു ടീച്ചർ ചോദിക്കുമ്പോൾ ആരെങ്കിലും വെറുതെയൊന്ന് എന്റെ മുഖത്തേക്കു നോക്കിയാൽ മതി. ഞാനാണു ചെയ്തതെന്ന് ടീച്ചർ ഉറപ്പിക്കും''

ആലുവയിലെ ചെടികളും മരങ്ങളും നിറഞ്ഞ ആഗ്രഹം' എന്ന വീടിന്റെ ഉമ്മറത്തിരുന്നുകൊണ്ട് ബാബുരാജ് തന്റെ ജീവിത കഥകൾ പറയുകയാണ്. നാലാം ക്ലാസ് മുതൽ തുടങ്ങിയ ചീത്തപ്പേരുകളുടെ കഥ. കെഎസ് ഗുണ്ടയെന്ന് മുദ്രകുത്തപ്പെട്ട കഥ, സെൻട്രൽജയിലിൽ കഴിച്ചുകൂട്ടിയ അൻപതു ദിവസങ്ങളുടെ കഥ, പതിനഞ്ചു കൊല്ലത്തോളം സിനിമയിൽ തല്ലുവാങ്ങാൻ മാത്രം വിധിക്കപ്പെട്ട കഥ, നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ട കഥ. നടൻ ബാബുരാജുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ:

 നിലപാടിൽ പിന്നോട്ടില്ല

 പല വിഷയങ്ങളിലും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ എനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. അതിപ്പോൾ നടി ആക്രമിക്കപ്പെട്ട വിഷയത്തിലാകട്ടെ, അടുത്തകാലത്തായി വന്ന സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാകട്ടെ. നടി ആക്രമിക്കപ്പെട്ട കേസിൽ മറ്റാരെക്കാട്ടിലും മുൻപ് അവൾക്കൊപ്പം നിന്ന ആളാണു ഞാൻ. ഞാൻ ആ കുട്ടിയെ പോയി കണ്ടിട്ടുണ്ട്. സിനിമയിലേക്കു തിരിച്ചുവരണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചവരാണ്. അവൾക്കൊപ്പം നിന്നതിന്റെ പേരിൽ എനിക്കു ധാരാളം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഞാനതു കാര്യമാക്കുന്നില്ല. എനിക്കും ഒരു മകളുണ്ട്. ഒരു പെൺകുട്ടിക്കും അതു സംഭവിക്കരുത്. എനിക്ക് ആരെയും സോപ്പിട്ടു നിൽക്കേണ്ട ആവശ്യമില്ല. അതുകൊണ്ടു ലഭിക്കുന്ന അവസരങ്ങളും എനിക്കു വേണ്ട.

ആലുവയിലെ ബാല്യം

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back