Prøve GULL - Gratis

മുഖപ്രസംഗകല

Manorama Weekly

|

December 31,2022

കഥക്കൂട്ട് 

- തോമസ് ജേക്കബ്

മുഖപ്രസംഗകല

മുഖപ്രസംഗങ്ങൾ വായിക്കാൻ വേണ്ടി ആളുകൾ ഒരു പ്രത്യേക പത്രം വരുത്തിയിരുന്ന കാലമുണ്ട്. തൃശൂർ എക്സ്പ്രസിൽ വി.കരുണാകരൻ നമ്പ്യാർ എഴുതിയിരുന്ന മുഖപ്രസംഗം വായിക്കാൻ വേണ്ടി പയ്യന്നൂരിൽ രണ്ടാം ദിവസം മാത്രം എത്തുന്ന എക്സ്പ്രസിനു കാത്തിരുന്ന വായനക്കാരെപ്പറ്റി കേട്ടിട്ടുണ്ട്. ജനയുഗത്തിൽ കാമ്പിശ്ശേരി കരുണാകരൻ, വൈക്കം ചന്ദ്രശേഖരൻ നായർ, കേരള കൗമുദിയിൽ കെ.സുകുമാരൻ, ദേശാഭിമാനിയിൽ പി. ഗോവിന്ദപ്പിള്ള, വിപ്ലവത്തിൽ തായാട്ടുശങ്കരൻ, ചന്ദ്രികയിൽ സി.എച്ച്.മുഹമ്മദ് കോയ കൗമുദിവാരികയിൽ കെ. ബാലകൃഷ്ണൻ എന്നിവരുടെ മുഖപ്രസംഗങ്ങൾക്കും ഏറെ ആരാധകരുണ്ടായിരുന്നു.

മാതൃഭൂമി തുടർച്ചയായി മൂന്നു മാസകാലം മുഖപ്രസംഗം കോളം ഒഴിച്ചിട്ടതാണ് ഇക്കാര്യത്തിൽ കേരളത്തിലെ റെക്കോർഡ്. വിചാരണ കൂടാതെ ബംഗാളിൽ ദീർഘ കാലം തടവിലാക്കപ്പെട്ട സത്യഭൂഷൺ ഗുപയുടെ അമ്മ നിര്യാതയായപ്പോൾ ഉദക  ക്രിയയിൽ പങ്കെടുക്കാൻ അനുവദിക്കാഞ്ഞതിൽ അമർഷം പ്രകടിപ്പിച്ചുകൊണ്ടു മാതൃഭൂമി മുഖപ്രസംഗം എഴുതി. ആയിരം രൂപ ജാമ്യം കെട്ടിയില്ലെങ്കിൽ പത്രം നിർത്തേണ്ടിവരുമെന്നു ജില്ലാ മജിസ്ട്രേട്ട് മുന്നറിയിപ്പു നൽകി. അന്നത്തെ സാഹചര്യത്തിൽ പത്രം നിർത്തുന്നതു ശരിയല്ലാത്തതിനാൽ ജാമ്യം കെട്ടി . പക്ഷേ, പ്രതിഷേധ സൂചകമായി മുഖപ്രസംഗങ്ങൾ എഴുതാതെ ആ കോളം മൂന്നു മാസത്തോളം ശൂന്യമായി ഇട്ടു.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size