Prøve GULL - Gratis

നരേൻ - വിക്രം വരെ നീണ്ട യാത്ര

Manorama Weekly

|

October 15, 2022

സുനില്‍ എന്ന നരേന്‍

- സന്ധ്യ  കെ.പി

നരേൻ - വിക്രം വരെ നീണ്ട യാത്ര

"ചിത്തിരം പേശുതെടീ' എന്ന എന്റെ ആദ്യ തമിഴ് സിനിമ ഷൂട്ടിങ് വിചാരിച്ചതിലേറെ നീണ്ടുപോകുകയാണ്. തുടക്കക്കാരൻ മാത്രമായ എനിക്കു മറ്റു പല അവസരങ്ങളും നഷ്ടപ്പെടുന്നു. പുതിയ സിനിമകളിലേക്ക് ആരെങ്കിലും വിളിക്കുമ്പോഴൊക്കെ ഞാൻ ഈ സിനിമയുടെ ലൊക്കേഷനിലാണ്. മലയാള സിനിമയെ ഉപേക്ഷിച്ചോ എന്ന് പലരും ചോദിച്ചു തുടങ്ങി. പക്ഷേ, ചിത്തിരം പേശുതെടീ' ഉപേക്ഷിക്കാൻ മനസ്സ് അനുവദിച്ചില്ല. ഒൻപതു മാസമെടുത്തു അവസാന ഷെഡ്യൂൾ എത്താൻ. ആ സമയത്ത് ഒരു പാട്ടു സീനിൽ അഭിനയിക്കാൻ ഭാവന വന്നു.

"ഈ സിനിമ ഇതുവരെ കഴിഞ്ഞില്ലേ?' ഭാവന ചോദിച്ചു.

ഒൻപതു മാസത്തിനിടയിൽ ഭാവന നാലു സിനിമകളിൽ അഭിനയിച്ചിരുന്നു. അതിൽ ഒരു സിനിമ റിലീസ് ചെയ്യുകയും ചെയ്തു.

എന്റെ കൂടെ അഭിനയം ആരംഭിച്ചവരെല്ലാം ചവിട്ടുപടികൾ കയറിപ്പോകുമ്പോൾ ഞാൻ മാത്രം ഒരു പടിയിൽ തന്നെ നിൽപ് തുടരുകയായിരുന്നു. കയ്യിൽ പത്തു പൈസയില്ല. അത് എന്റെയും മഞ്ജുവിന്റെയും പ്രണയകാലമാണ്. അന്നൊക്കെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ പോയാൽ പണം കൊടുത്തിരുന്നത് മഞ്ജുവാണ്. എന്റെ എല്ലാ കഷ്ടപ്പാടുകളും അന്നു മുതൽ മഞ്ജു പങ്കിട്ടിരുന്നു. പിന്നീട് ഞങ്ങൾ വിവാഹിതരായി. മകൾ തന്മയ ജനിച്ചു. അവൾക്ക് മൂന്നു വയസ്സുള്ളപ്പോൾ ഞാൻ വില്ലനായി അഭിനയിച്ച മുഖംമൂടി' എന്ന തമിഴ് സിനിമ ഞങ്ങൾ ഒന്നിച്ചിരുന്നു കണ്ടു. ക്ലൈമാക്സിൽ ഞാനൊരു ഏണിയിൽ തൂങ്ങിപ്പിടിച്ച് ഇപ്പോൾ വീഴുമെന്ന നിലയിൽ ആകുമ്പോൾ നായകനായ ജീവ എന്നെ രക്ഷിക്കാൻ കൈനീട്ടും.

ഞാൻ പക്ഷേ, ആ കയ്യിൽ പിടിക്കാതെ താഴേക്കു ചാടും. അന്ന് തന്മയ ചോദിച്ചു.

"അച്ഛാ, അച്ഛൻ ചാടിയതാണോ വീണതാണോ?' "അച്ഛൻ ചാടിയതാണ്.

"ആഹ്... ഗുഡ് ഗുഡ്. വീഴരുത്.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size