Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

രാജഭൂമിയിലെ മായക്കാഴ്ചകൾ

Fast Track

|

June 01,2025

ഹിമാലയത്തിന്റെ മടിത്തട്ടിൽ പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ ഭൂട്ടാനിലേക്കൊരു യാത്ര

- ജീജ ജഗൻ

യാത്രകൾ എന്നും വേറിട്ട അനുഭവങ്ങൾ സമ്മാനിക്കുന്നു. ഓരോ നാടിന്റെയും പ്രകൃതിയും സംസ്കാരവും അടുത്തറിയുമ്പോൾ നമ്മളറിയാതെതന്നെ മനസ്സ് നവീകരിക്കപ്പെടുന്നു. പക്ഷേ, ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാനിലേക്കുള്ള യാത്ര ജീവിതവിജയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ മാറ്റിമറിച്ചു. ഹിമാലയത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ആ രാജ്യത്തെക്കുറിച്ചുള്ള കേട്ടുകേൾവികളായിരുന്നു കൂടുതലും. രാജഭരണം നിലനിൽക്കുന്ന അപൂർവം രാജ്യങ്ങളിലൊന്നാണ ന്നും ബുദ്ധമതവിശ്വാസികളാണ് അവിടെ കൂടുതലെന്നുമൊക്കെ കേട്ടിട്ടുണ്ട്. സ്വന്തം വാഹനം ഓടിച്ച് ഏറെ കടമ്പകളില്ലാതെ ഇന്ത്യക്കാർക്കു പ്രവേശിക്കാവുന്ന അയൽ രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ.

ഞങ്ങൾ ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് പശ്ചിമബംഗാളിലെ സിലിഗുരി ജില്ലയിലെ ബാഗ്ഡോഗ്രയിലാണ് വിമാനമിറങ്ങിയത്. പിന്നീട് 170 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ച് ഇന്ത്യയുടെ അതിർത്തി ഗ്രാമമായ ജയഗോണിലെത്തി. തിരക്കേറിയതും വൃത്തിഹീനവുമായ അവിടുത്തെ അന്തരീക്ഷം മനം മടുപ്പിക്കുന്നതായിരുന്നു. പക്ഷേ, പ്രതീക്ഷയായി മുന്നിൽ അയൽരാജ്യത്തിന്റെ കവാടം. ഈയൊരു മതിലിനപ്പുറമാണ് ഭൂട്ടാനെന്ന സ്വപ്നഭൂമി. അവിടെ വച്ചാണ് ഗൈഡ് സോനം താഷി കൂടെച്ചേർന്നത്. അയാളുടെ വിനയാന്വിതമായ ഭാവവും വേഷവും എന്നെ രസിപ്പിച്ചു.

ചിത്രങ്ങളാലും ശിൽപങ്ങളാലും അലങ്കരിച്ച പരമ്പരാഗത ശൈലിയിൽ നിർമിച്ച പ്രൗഢഗംഭീരമായ എമിഗ്രേഷൻ കെട്ടിടം. അവിടേക്കു കാലെടുത്തു വച്ചതും അൽപം മുൻപു ജയഗോണിൽ കണ്ട മങ്ങിയ ദൃശ്യങ്ങളെല്ലാം കൺമുന്നിൽ നിന്നു മറഞ്ഞു. പ്രിയമുള്ള ഒരാളെ വീട്ടിലേക്കാനയിക്കുന്ന മുഖഭാവമായിരുന്നു ജീവനക്കാർക്കെല്ലാം. ഇതൊരു നാടിന്റെ സംസ്കാരമാണെന്ന് പിന്നീട് അനുഭവിച്ചറിഞ്ഞു.

നിയമം തെറ്റിക്കാത്ത ജനത

ഫുണ്ട് ഷോലിംങായിരുന്നു ഭൂട്ടാനിൽ എത്തിയാലുള്ള ആദ്യ സ്ഥലം. ഭൂട്ടാൻ സമയം ഇന്ത്യയുടേതിൽ നിന്നും അരമണിക്കൂർ മുന്നിലായതിനാൽ മൊബൈൽ ഫോണിൽ സമയം തനിയെ മാറുന്നു. ഭംഗിയായി സംവിധാനം ചെയ്ത റോഡുകൾ. അച്ചടക്കത്തോടെ വരിവരിയായി പോകുന്ന വാഹനങ്ങൾ. റോഡിലൂടെ നടക്കാൻ പാടില്ല. പൊലീസിന്റെ കുലീനമായ ഇടപെടൽ. റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനം നിർത്തി തരുന്നവരുടെ മുഖത്തും തികഞ്ഞ ശാന്തത. ഇവിടെ വാഹനങ്ങൾ ഹോൺ മുഴക്കാറില്ല (വളരെ അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം). ട്രാഫിക് സിഗ്നൽ ലൈറ്റില്ല. നിയമം തെറ്റിക്കുന്നവരും ഇല്ല!

FLERE HISTORIER FRA Fast Track

Fast Track

Fast Track

അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുമ്പോൾ

മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളുടെ റജിസ്ട്രേഷന് എൻഒസി നിർബന്ധമാണ്

time to read

2 mins

November 01, 2025

Fast Track

Fast Track

ഉയരെ പറന്ന്...

ഇന്ത്യൻ വ്യോമയാന മേഖലയിൽ കുറഞ്ഞ വർഷംകൊണ്ട് ചരിത്രം സൃഷ്ടിച്ച ഇൻഡിഗോയുടെ വിജയക്കുതിപ്പിലൂടെ...

time to read

4 mins

November 01, 2025

Fast Track

Fast Track

ഓളപ്പരപ്പിലൂടെ...

ഒരുദിനം ഉല്ലസിക്കാൻ കൊല്ലം അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര

time to read

1 mins

October 01, 2025

Fast Track

Fast Track

വാഹനവിപണിക്ക് ഉണർവേകി പുതിയ ജിഎസ്ടി

പുതിയ ജിഎസ്ടി പരിഷ്കാരം വാഹന വിൽപനയിൽ മാത്രമല്ല പുരോഗതി കൊണ്ടുവരുന്നത്. ഓട്ടമൊബീൽമേഖല ഒട്ടാകെ ഇതിന്റെ ഗുണം ലഭ്യമാകും

time to read

4 mins

October 01, 2025

Fast Track

Fast Track

323 കിമീ റേഞ്ചുമായി അൾട്രാവയലറ്റ് എക്സ് 47

ആദ്യം ബുക്ക് ചെയ്യുന്ന 1000 പേർക്ക് 2.49 ലക്ഷം രൂപയ്ക്ക് എക്സ് 47 ലഭിക്കും

time to read

1 mins

October 01, 2025

Fast Track

Fast Track

Voyage to the Future

ഭാവിയിലേക്ക് ഒരു ചുവടുകൂടി മുന്നേറി ഏഥർ

time to read

2 mins

October 01, 2025

Fast Track

അപ്പാച്ചെ @ 20

ടിവിഎസ് അപ്പാച്ചെ നിരത്തിലെത്തിയിട്ട് 20 വർഷം. ആഘോഷങ്ങളുടെ ഭാഗമായി സ്പെഷൽ എഡിഷനുകൾ

time to read

1 min

October 01, 2025

Fast Track

Fast Track

ഉറക്കം വന്നാൽ ഉറങ്ങണം!

ബാലഭാസ്കറും കൊല്ലം സുധിയും ജഗതി ശ്രീകുമാറും പോലെ മരണപ്പെട്ടവരും പരുക്കു പറ്റിയവരും അടങ്ങിയ നീണ്ട നിര തന്നെയുണ്ട് രാത്രികാല യാത്രകളിലെ ദുരന്ത കഥാപാത്രങ്ങളായി

time to read

2 mins

October 01, 2025

Fast Track

Fast Track

Sporty Commuter

സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനും മികച്ച റൈഡ് ക്വാളിറ്റിയുമായി 125 സിസി സെഗ്മെന്റിലെ പുതിയ താരം

time to read

2 mins

October 01, 2025

Fast Track

Fast Track

മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്

5 സ്റ്റാർ സുരക്ഷ, ലെവൽ 2 അഡാസ്, നൂതന ഫീച്ചേഴ്സ്, ഉഗ്രൻ മൈലേജ്. മിഡ്സ് എസ് യു വി വിപണി പിടിച്ചടക്കാൻ മാരുതിയുടെ പുതിയ മോഡൽ വിക്റ്റോറിസ്

time to read

4 mins

October 01, 2025

Listen

Translate

Share

-
+

Change font size