Prøve GULL - Gratis
പത്ത് ലക്ഷത്തിന് പ്രീമിയം ഇവി
Fast Track
|October 01, 2024
331 കിമീ റേഞ്ച്, ലൈഫ് ടൈം ബാറ്ററി വാറന്റി, പ്രീമിയം ഫീച്ചേഴ്സ്, ലക്ഷ്വറി ഇന്റീരിയർ, കുറഞ്ഞ വില. വിപണിയിൽ പുതുചരിത്രം കുറിക്കാൻ എംജി വിൻഡ്സർ
ക്രോസോവർ യൂട്ടിലിറ്റി വെഹിക്കിൾ തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് വാഹനമായ വിൻസറിനെ എംജി മോട്ടോഴ്സ് വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. വിപണിയിൽ പുതിയൊരു സെഗ്മെന്റും ഒപ്പം വേറിട്ട വിപണനരീതിയുമായാണ് വിൻഡ്സറിന്റെ വരവ്. പ്രീമിയം ഫീച്ചേഴ്സും യാത്രാസുഖവും സൗകര്യവുമെല്ലാം കുറഞ്ഞവിലയിൽ ലഭ്യമാക്കിയിരിക്കുകയാണ് എംജി വിൻ ഡ്സറിലൂടെ. നിർമാണ നിലവാരവും പെർഫോമൻസും ഫീച്ചേഴ്സുമൊക്കെ എങ്ങനെയുണ്ടെന്നു നോക്കി വരാം...
ഗംഭീര ഡിസൈൻ
വിപണിയിൽ ഇതുവരെ കാണാത്ത രൂപം. കാഴ്ചയിൽ ഹാച്ച് ബാക്കിന്റെ ഒതുക്കവും എംപിവിയുടെ സ്ഥല സൗകര്യവും ക്രോസോവറിന്റെ എടുപ്പുമുള്ള രൂപകൽപന. കാറ്റിനെ കീറിമുറിച്ച് ഒഴുകിപ്പറക്കാൻ പ്രാപ്തമായ എയ്റോക്സൈഡ് ഡിസൈനാണ് വിൻഡ്സറിന്. നേർത്ത വരപോലെ പോകുന്ന എൽഇഡി ഡിആർഎല്ലും പൊസിഷൻ ലാംപും ഇല്യൂമിനേറ്റഡ് ലോഗോയും കാണാൻ രസമുണ്ട്. ഗ്രിൽ എന്നു പറയാൻ തക്കതായതൊന്നുമില്ല. ബോണറ്റിനെയും ബംപറിനെയും വേർ തിരിക്കുന്നത് ഡിആർഎല്ലാണ്. വലിയ ബംപർ. അതിൽ എൽഇഡി ഹെഡ് ലാംപുകൾ. എയർ ഡാം ഡിസൈനും അതിനു താഴത്തെ സിൽവർ ഇൻസർട്ടും രസമുണ്ട്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലാണ്. ക്ലാസ് ലുക്കാണിതി ന്. സ്മാർട് ഫ്ലഷ് ഡോർ ഹാൻഡിൽ, ഗ്ലാസ് ആന്റിന, പനോരമിക് ഫിക്സഡ് സൺറൂഫ് (ഇൻഫിനിറ്റി വ്യൂ ഗ്ലാസ് റൂഫ് എന്ന് എംജി വിശേഷണം), കണക്ടഡ് എൽഇഡി ടെയിൽ ലാംപ് എന്നിവ മറ്റു സവിശേഷതകൾ.
ക്ലാസ് ഇന്റീരിയർ
ഇന്റീരിയറിന്റെ നിലവാരവും സ്പേസുമാണ് ശരിക്കും അമ്പരപ്പിച്ചത്. നൈറ്റ്ബ്ലാക്ക് ഇന്റീരിയർ തീമാണ്. ഡാഷ് ബോർഡിലെയും ഡോർ ട്രിമ്മിലെയും ഗോൾഡ് വുഡൻ ഫിനിഷ് പ്രീമിയം ഫീൽ നൽകുന്നു. സെന്റർ കൺസോൾ ഹ്യുണ്ടയുടെ അയോണിക് 5 നെ ഓർമപ്പെടുത്തി. സോഫപോലെ യുള്ള വലിയ വെന്റിലേറ്റഡ് ലെതർ സീറ്റ്. താഴ്ന്ന വേരിയന്റിൽ ഫാബ്രിക് അപ്ഹാൾസ്റ്ററിയാണ്. ഡാഷ് ബോർഡ്, സ്റ്റിയറിങ്, ഡോർ പാഡ്, ആം റെസ്റ്റ് എന്നിവയിലെല്ലാം ലെതർ സ്പർശമുണ്ട്. ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റാണ് മുന്നിലേത്. പിന്നിൽ ലാവിഷായി ചാരിയിരിക്കാവുന്ന വലിയ സീറ്റ്. 130 ഡിഗ്രി ആംഗിളിൽ വരെ സീറ്റിന്റെ ചാര് ക്രമീകരിക്കാം. ഹെഡ് റൂമും ലെഗ് സ്പേസും ലാവിഷ്. ഫ്ലാറ്റ് ഫ്ലോർ ആണ്. മുൻസീറ്റിന്റെ ഹെഡ് സ്റ്റ് ഊരിമാറ്റി സീറ്റു നിവർത്തിയാൽ സുഖമായി കിടന്നു യാത്ര ചെയ്യാം.
സ്റ്റോറേജ്
Denne historien er fra October 01, 2024-utgaven av Fast Track.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
