試す 金 - 無料
LIFE ON ROADS പുതുമണ്ണു തേടി
Vanitha
|October 11, 2025
ലക്ഷ്യത്തേക്കാൾ യാത്രയിലെ കാഴ്ചകളെയും അനുഭവങ്ങളെയും സ്നേഹിക്കുന്ന സംഗീതും കാവ്യയും

പാലക്കാട് പട്ടാമ്പിയിലെ സംഗീതിന്റെ വീട് പച്ചപ്പും ഹവും നിറഞ്ഞ മലയാളി വീടുകളുടെ നേതാവാണന്നു തോന്നും. പറമ്പിൽ തലയുയർത്തി നിൽക്കുന്ന ചെമ്പരത്തിയും നനഞ്ഞ് ഇലകൾ അൽപം കുമ്പിട്ടു നിൽക്കുന്ന ഇഞ്ചിച്ചെടിയുമെല്ലാം രാജ്യത്തിന്റെ പല കോണുകളിലുള്ളവരുടെ ശ്രദ്ധയും സ്നേഹവും നേടുകയാണ്. ലൈഫ് ഓൺ റോഡ്സ് എന്ന ഇൻസ്റ്റഗ്രാം പേജിൽ വീട്ടിലെ കിണറും അടയ്ക്കാമരവും മുതൽ കാവ്യയുടെ അച്ഛന്റെ കസേരയും കണ്ണടയും മുപ്പതുകളിലെത്തിയ സംഗീതിന്റെ കളിപ്പാട്ടങ്ങളും വരെ താരങ്ങളാണ്.
ഒരു മില്യണിലധികം ഫോളോവേഴ്സുള്ള പേജ് ഈ വ്യത്യസ്തരായ ദമ്പതികളെപ്പോലെ തന്നെ ഹൃദയങ്ങൾ കീഴടക്കിയാണു യാത്ര. പുറപ്പെടണമെന്നു തോന്നിയാൽ സാധനങ്ങൾ പായ്ക്ക് ചെയ്തു ജീപ്പുമെടുത്തു നേരേയൊരു പോക്കാണ്. കണ്ടറിഞ്ഞും കേട്ടറിഞ്ഞും അനുഭവിച്ചും സൂര്യനൊപ്പം ഉണർന്നും ഉറങ്ങിയും സുരക്ഷിതമെന്നു തോന്നുന്നിടത്തു ക്യാംപ് ചെയ്തും ആ യാത്ര നീളും. തിരികെ നാട്ടിലെത്തുന്നതു നിറഞ്ഞ ഹൃദയവും പഠിച്ച് പുതിയ പാഠങ്ങളും കൂട്ടിനു കിട്ടിയ സൗഹൃദങ്ങളുമായാണ്. വഴിയിൽ പരിചയപ്പെടുന്ന നല്ല മനുഷ്യരുടെ കഥകൾ പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. യാത്രകളിലെല്ലാം കൂട്ടിനു വളർത്തുനായ ഡോഗോയുമുണ്ട്. അപ്പുവെന്നാണ് ഡോഗോയുടെ ചെല്ലപ്പേര്.
ഇനിയേതു സ്ഥലത്തേക്കു പോകാനാണ് ഇഷ്ടമെന്നു ചോദിച്ചാൽ സോഫ്റ്റ്വെയർ കൺസൽറ്റന്റായ വി.വി. സംഗീത് പറയും “യാത്രയുടെ ലക്ഷ്യം യാത്ര തന്നെയാണ്. എത്തിച്ചേരുന്ന സ്ഥലത്തേക്കാൾ പ്രാധാന്യം യാത്രയിലെ കാഴ്ചകൾക്കും അനുഭവങ്ങൾക്കുമാണ്. അത്തരത്തിലുള്ള ഓവർലാൻഡിങ് യാത്രകളാണു ഞങ്ങൾ കൂടുതലും ചെയ്യാറുള്ളത്. പ്രകൃതിക്കോ മനുഷ്യർക്കോ മറ്റു ജീവികൾക്കോ ദ്രോഹമുണ്ടാക്കാതെ ലളിതമായി ജീവിക്കാനും യാത്ര ചെയ്യാനും ശ്രദ്ധിക്കാറുണ്ട്.
ഇന്ത്യൻ ഫോഴ്സ് ഗൂർഖ വാനിലാണ് ഇവരുടെ മിക്ക യാത്രകളും. ഓഫ് റോഡും കരുത്തോടെ ഓടിക്കയറുന്നതു കൊണ്ടു വണ്ടിക്കു ഭീമൻ എന്നു പേരിട്ടു. കഴിഞ്ഞ മൂന്നര വർഷമായി വഴികൾ തേടിയും ലക്ഷ്യം മറന്നുമുള്ള യാത്രയിൽ ഭീമനും കൂട്ടുണ്ട്. ഭക്ഷണം പാകം ചെയ്യാനും കിടന്നുറങ്ങാനും അത്യാവശ്യമായി വേണ്ട ലളിതമായ സന്നാഹങ്ങളും ടെന്റും പോർട്ടബിൾ ടോയ്ലറ്റും ഭീമൻ ചുമക്കും. ഏകദേശം 20000 രൂപയേ ഈ സൗകര്യങ്ങളൊരുക്കാൻ വേണ്ടി വന്നുള്ളൂ.
このストーリーは、Vanitha の October 11, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー

Vanitha
LIFE ON ROADS പുതുമണ്ണു തേടി
ലക്ഷ്യത്തേക്കാൾ യാത്രയിലെ കാഴ്ചകളെയും അനുഭവങ്ങളെയും സ്നേഹിക്കുന്ന സംഗീതും കാവ്യയും
3 mins
October 11, 2025

Vanitha
Reba's Journey ON Screen Road
തെന്നിന്ത്യൻ നായിക റേബാ ജോണിന്റെ യാത്രകളും ജീവിതത്തിലെ പുതിയ വിശേഷങ്ങളും
3 mins
October 11, 2025

Vanitha
ചലിയേ റാണീസ്
\"ചലിയേ റാണി ബേബി..ബേബി', \"ഏത് മൂഡ്... ഓണം മൂഡ് അങ്ങനെ പുതുതലമുറ ഗാനങ്ങളിലൂടെ പാട്ടിന്റെ ന്യൂവബായ ഹിലാരി സിസ്റ്റേഴ്സിന്റെ സംഗീതയാത്രയുടെ കഥ
2 mins
October 11, 2025

Vanitha
ടെന്റ് ക്യാംപിങ്ങിന് റെഡിയാണോ?
ടെന്റ് ക്യാംപിങ്ങിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1 min
October 11, 2025

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025
Listen
Translate
Change font size