試す - 無料

എപ്പോഴും മധുരിക്കില്ല തേൻ

Vanitha

|

July 05,2025

വാർധക്യത്തെ തേൻ പോലെ മധുരമുള്ളതാക്കണം എന്നുണ്ടോ? എങ്കിൽ വത്സലാമ്മയുടെ ജീവിതം തീർച്ചയായും അറിയണം

- വി.ആർ. ജ്യോതിഷ്

എപ്പോഴും മധുരിക്കില്ല തേൻ

ചിലപ്പോൾ വത്സലാമ്മയ്ക്കു തോന്നും; ഓരോ തേനീച്ചക്കൂടും ആൾത്താമസമുള്ള ഓരോ വീടു പോലെയാണെന്ന് റേഷൻ കാർഡിന്റെ ഉടമസ്ഥാവകാശം ഗൃഹനാഥയ്ക്കാണല്ലോ. അതുപോലെ തന്നെ തേനീച്ചകളുടെ വീട്ടിലുമുണ്ടാകും ആ കൂടിന്റെ ഉടമസ്ഥാവകാശമുള്ള ഒരു രാജ്ഞി. കെട്ടിയടച്ച ഓരോ തേനറകളും ഫ്ലാറ്റിനെയോ കൂട്ടുകുടുംബത്തെയോ ഓർമിപ്പിക്കും. രാവിലെ തന്നെ ഓരോരുത്തരും ജോലിക്കിറങ്ങും. പിന്നെ, സമ്പാദ്യമായി നേടിയ തേൻ തുള്ളികളുമായി വീട്ടിലേക്കു മടങ്ങും. ഇതുകൊണ്ടൊക്കെയാകാം ഓരോ തേൻ കൂടും ആൾത്താമസമുള്ള വീടു പോലെയാണെന്നു വത്സലാമ്മ പറയുന്നത്.

രണ്ടു പതിറ്റാണ്ടിലേറെയായി തേനീച്ചവളർത്തലാണ് 65 പിന്നിട്ട വത്സലാമ്മയുടെ ഉപജീവനമാർഗം. പ്രതിസന്ധികളിൽ തളരാതെ പിടിച്ചു നിന്നതും ഇപ്പോൾ ഈ വാർധക്യം മനോഹരമാക്കുന്നതിനും പിന്നിൽ ഈ തേൻ കൂടുകൾ തന്നെ. എങ്കിലും വത്സലാമ്മ കൂടെക്കുടെ പറയും: "തേൻ എപ്പോഴും മധുരിക്കാറില്ല കേട്ടോ.

ചിലപ്പോഴൊക്കെ കയ്ക്കുകയും ചെയ്യും. ' അങ്ങനെ പറയാനും കാരണമുണ്ട്; അവർ കടന്നു വന്ന ജീവിതവഴികളെക്കുറിച്ചറിയുമ്പോൾ നമുക്കും മനസ്സിലാകും തേൻ എപ്പോഴും മധുരിക്കാറില്ലെന്ന്.

പേരിൽ മാത്രം സന്തോഷത്തിന്റെ വീട്

മലയാള സിനിമയുടെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ നാടായ ചിറയിൻകീഴിൽ, ശാർക്കര ദേവീക്ഷേത്രത്തിനു തൊട്ടടുത്തു ഗൗരീശങ്കരമഠത്തിൽ ഭാസ്കരപിള്ളയുടെയും സുമതിക്കുട്ടിയമ്മയുടെയും അഞ്ചു പെൺമക്കളിൽ മൂന്നാമത്തെയാളാണു വത്സലാമ്മ.

നാട്ടിൽ തന്നെ ചെറിയ ബിസിനസായിരുന്നു ഭാസ്കരപിള്ളയ്ക്ക്. അദ്ദേഹം സ്ഥാപിച്ച ജയ്ഹിന്ദ് ടെക്റ്റൈൽസ് ഇപ്പോഴും ചിറയിൻകീഴിൽ പ്രവർത്തിക്കുന്നു. ഏകദേശം 80 വർഷത്തോളം പഴക്കമുണ്ട് ആ കടയ്ക്ക്. വത്സലാമ്മയുടെ ഒരേയൊരു സഹോദരനാണ് ഇപ്പോൾ അതിന്റെ മേൽനോട്ടം.

കിളിമാനൂർ നഗരൂരിനടുത്തു വെള്ളംകൊള്ളിയിലേക്കാണു വത്സലാമ്മയെ വിവാഹം ചെയ്തയച്ചത്. പ്ലസന്റ് ഹൗസ് എന്നായിരുന്നു ആ വീടിന്റെ പേര്. പക്ഷേ, സന്തോഷം വീട്ടുപേരിൽ മാത്രമായിരുന്നു എന്ന് വൈകാതെ തിരിച്ചറിഞ്ഞു. രണ്ടു മക്കളായ ശേഷം ഭർത്താവു വേറെ വിവാഹം ചെയ്തു. പിന്നെ, കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും നാളുകൾ.

Vanitha からのその他のストーリー

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Listen

Translate

Share

-
+

Change font size