ഡാൻസ് ക്ലാസ്സിൽ ഞാൻ കുട്ടികളോടു പറയും നിങ്ങൾ കഴിയുന്നത് വ്യത്യസ്തമായ നിറങ്ങൾ അണിഞ്ഞു വരൂ, എനിക്കതു കാണാനാണ് ഇഷ്ടം. നൃത്താധ്യാപകർ സാധാരണ ഡാൻസ് ക്ലാസ്സിൽ യൂണിഫോം നിർബന്ധമാക്കും. പക്ഷേ, എന്തുകൊണ്ടോ എനിക്കതിന് ആകില്ല. പല വർണ വസ്ത്രങ്ങളണിഞ്ഞ് കുട്ടികൾ ആടുമ്പോൾ നിറങ്ങൾ അവയുടെ വർണാഭമായ ഉടലുകളുമായി മുന്നിൽ ചുവടുവെക്കുന്നത് പോലെയാണ്. കാണാനും തൊടാനുമാകാത്ത സന്തോഷകിരണങ്ങൾ ആ നിറങ്ങളിൽ നിന്നു പ്രസരിക്കും പോലെ തോന്നും. എന്റെ ഉള്ളു നിറയ്ക്കും പോലെയും.
അതേസമയം മനസ്സ് അലങ്കോലമാണെങ്കിൽ ധരിക്കാൻ തിരഞ്ഞെടുക്കുക പേസ്റ്റൽ നിറമുള്ള സാരിയാണ്. ചിലപ്പോൾ വെള്ളനിറം പോലുമായിരിക്കും. അറ്റത്ത് ചുവപ്പ്, ഓറഞ്ച്, കറുപ്പ് ഒക്കെ ബോർഡർ ഉള്ള വെള്ളസാരിക്ക് എന്തൊരു മിഴിവാണ്.
ഇളം നിറങ്ങൾ ചുറ്റുമ്പോൾ മനസ്സ് അലകൾ അടങ്ങി ശാന്തമായ കടൽ പോലെയാകും. നിർമലമായ മനോവിചാരങ്ങളാൽ ഞാൻ ധ്യാനത്തിലെന്നപോലെയാകും. മൗനം പോലും മധുരമാകും. ഇളം നിറത്തോടും കടുംനിറത്തോടും ഒരുപോലെ ഇഷ്ടമുള്ളതുകൊണ്ടാകും എന്റെ സാരി ശേഖരത്തിലേക്ക് എല്ലാ നിറങ്ങളും കയറിവന്നത്.
കോട്ടൻ സാരികളോടാണ് എല്ലാക്കാലത്തും പ്രിയം. കുറഞ്ഞ വിലയുള്ള മധുര കോട്ടൻസാരി മുതൽ വിലയേറിയ സാംബരി, ധാർവാർ, മൽ കോട്ടൻ സാരികൾ എല്ലാം ഒരുപോലെ ഇഷ്ടമാണ്. സാരിയുടുത്താൽ ഇണങ്ങുന്ന മാലയണിയണം, വളയണിയണം എന്നൊക്കെ ആയിരുന്നല്ലോ പൊതുവെ വിചാരം. അതൊക്കെ അവഗണിച്ചു മാലയും കമ്മലും വളയുമൊന്നുമിടാതെയായിരുന്നു പ്രഭാഷണങ്ങൾക്കും ഡാൻസ് വർക്ഷോപ്പുകൾക്കുമെല്ലാം പോയിരുന്നത്. സാരി സ്വന്തമായി നിലനിൽപ്പുള്ള വസ്ത്രമാണെന്നാണ് ഞാൻ വിചാരിക്കുന്നത്. സപ്പോർട്ട് ചെയ്യാൻ ആഭരണങ്ങളുടെ ആവശ്യമെന്ത് ?
സമ്മാനിക്കാൻ ഒരു സാരി
この記事は Vanitha の January 20, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の January 20, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ