മധുരിക്കും...ഓർമകളേ
Vanitha|October 14, 2023
കള്ള് പോഷകാഹാരമാണോ? ഷാപ്പിൽ കയറും മുന്നേയുള്ള കള്ളിനൊപ്പം ഒരു യാത്ര
വിജീഷ് ഗോപിനാഥ്
മധുരിക്കും...ഓർമകളേ

ഫിറ്റാകാത്ത കള്ളിനെ കാണാനാണ് ആലപ്പുഴയിലെ കൈനകരിയിൽ നിന്നു തോണി കയറിയത്. ഏറ്റത്തിന്റെ സമയമാണ്. വട്ടക്കായലിലെ വെട്ടിമറിയുന്ന ഓളത്തിൽ തോണിക്കു കുറയ്ക്കുന്നില്ല. രണ്ടു കുപ്പി അന്തി മോന്തിയതു പോലെ ആടിയാടി ഒരു പോക്ക്.

 ആടുന്ന തോണിയുടെ കയ്യും പിടിച്ചിരിക്കുമ്പോഴാണ് ഇടിവെട്ടി പെയ്ത ട്രോൾ മഴ ഓർത്തത്. കള്ളു പോഷകാഹാരമാണെന്നു കമ്യൂണിസ്റ്റ് നേതാവ് സഖാവ് ഇ.പി. ജയരാജൻ പറഞ്ഞതിനെത്തുടർന്നുണ്ടായ പുകിൽ. എന്നാൽ സ്കൂളുകളിൽ ഉച്ചക്കഞ്ഞിക്കു പകരം മൂന്നു നേരവും കള്ള് കൊടുക്കെന്ന പരിഹാസപ്പുളിപ്പ്, സർക്കാരിന്റെ മദ്യത്തിനേക്കാൾ ഭേദമെന്നു മറ്റു ചിലർ. "നായകൻ' സിനിമയിൽ കമൽഹാസനോട് ഒരു കുട്ടി ചോദിക്കും പോലെ, കള്ളിനോട് ചോദിക്കാം നീങ്ക നല്ല വരാ, കെട്ടവരാ?...

ഒരുവിധത്തിൽ തോണി ഇരുമ്പനം ചിറയ്ക്കരികിലെ മോട്ടോർ പുരയ്ക്കരികിൽ ചാരി നിന്നു. കായലിനോട് ഒടുക്കത്തെ പ്രേമം തോന്നിയതു കൊണ്ടാകാം വെള്ളത്തിലേക്കു മുഖം നോക്കി നോക്കി ഈ തെങ്ങുകളൊക്കെയും വളഞ്ഞു പോയത്. കായൽക്കാറ്റിന്റെ ഉമ്മകൾ തെങ്ങോലകളിൽ രോമാഞ്ചമുണ്ടാക്കുന്നുണ്ട്. മുന്നിൽ കണ്ട തെങ്ങിന്റെ മണ്ടയിലേക്കൊന്നു നോക്കി. അതാ, ഇരിക്കുന്നു മാട്ടം. തെങ്ങിന്റെ തലയ്ക്കു വച്ച് ആ തൊപ്പിക്കുള്ളിലേക്കു തുള്ളി തുള്ളിയായി കള്ള്  ഇറങ്ങി വരുന്നുണ്ടാകും. എന്തൊരു അദ്ഭുതം ആണിത്.

ഇളനീരും തേങ്ങയും ഒക്കെ കിട്ടുന്ന ഫലവൃക്ഷത്തിന്റെ നെറുകം തലയ്ക്കിട്ടു കൊട്ടിയാൽ അതിനുള്ളിൽ കള്ള്  നിറയുമെന്ന ശാസ്ത്രം ആരാണാവോ കണ്ടു പിടിച്ചത്?

 ചെത്തുന്നതിന്റെ ഫിസിക്സും കെമിസ്ട്രിയും പറഞ്ഞു തരാൻ തോട്ടുവാത്തലയിലെ പ്രതാപൻ ചേട്ടനും ചങ്ങാതി മാരും എത്തുന്നതു വരെ മാട്ടത്തെ തഴുകി വരുന്ന കാറ്റും കൊണ്ടിരിക്കാം. ആ കാറ്റിനുമുണ്ട്, കള്ളിന്റെ ഗന്ധം.

ഇണങ്ങുന്ന, പിണങ്ങുന്ന തെങ്ങ്

പ്രതാപൻ ചേട്ടൻ വന്നു. അരയിൽ കെട്ടിവച്ച കത്തിക്കൂട്. അതിൽ രണ്ടു തരം കത്തികൾ, കൈയിൽ കറുത്ത നിറത്തിൽ ഊറ്റ് കുടം. ആ വരവു കാണുമ്പോഴേ തെങ്ങ് കള്ളു ചുരത്താൻ തുടങ്ങിയിട്ടുണ്ടാകും. കാൽനൂറ്റാണ്ടോളമായി തെങ്ങും ചേട്ടനും തമ്മിലുള്ള ചങ്ങാത്തം തുടങ്ങിയിട്ട്.

この記事は Vanitha の October 14, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Vanitha の October 14, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

VANITHAのその他の記事すべて表示
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
Vanitha

വൈദ്യുത ലൈൻ പൊട്ടി വീണാൽ...

അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.

time-read
1 min  |
June 08, 2024
മിടുമിടുക്കൻ
Vanitha

മിടുമിടുക്കൻ

കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്

time-read
2 分  |
June 08, 2024
ചൂടോടെ വിളമ്പാം ആരോഗ്യം
Vanitha

ചൂടോടെ വിളമ്പാം ആരോഗ്യം

പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി

time-read
1 min  |
June 08, 2024
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
Vanitha

കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ

അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ

time-read
3 分  |
June 08, 2024
ജിമെയിലും എസിയും ബുദ്ധിപൂർവം
Vanitha

ജിമെയിലും എസിയും ബുദ്ധിപൂർവം

ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം

time-read
1 min  |
June 08, 2024
എളുപ്പം നേടാം ഇനി ജർമൻ ജോലി
Vanitha

എളുപ്പം നേടാം ഇനി ജർമൻ ജോലി

അക്കരയ്ക്കു പോകും മുൻപ്

time-read
1 min  |
June 08, 2024
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
Vanitha

മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ

മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...

time-read
3 分  |
June 08, 2024
അഖിൽ C/O ധർമജൻ
Vanitha

അഖിൽ C/O ധർമജൻ

റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു

time-read
3 分  |
June 08, 2024
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
Vanitha

ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...

'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം

time-read
4 分  |
June 08, 2024
ആ നല്ല സമയം
Vanitha

ആ നല്ല സമയം

ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ

time-read
1 min  |
June 08, 2024