試す 金 - 無料
പാടാണ് പൈങ്കിളി
Vanitha
|September 16, 2023
എഴുത്തും ജീവിതവും പോരാട്ടങ്ങളും. ജനപ്രിയ നോവലിസ്റ്റ് ജോയ്സി എല്ലാം തുറന്നു പറയുന്നു
പൈങ്കിളി എന്നു വിളിച്ചു പലരും കളിയാക്കാറുണ്ടെങ്കിലും ഓരോ നോവലും എഴുതുന്നതിനു പിന്നിൽ ഒരുപാട് ആലോചനകളുണ്ട്, ധ്യാനമുണ്ട്. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആകുമ്പോൾ വെറുതെ തട്ടിക്കൂട്ടിക്കൊടുക്കുന്നതല്ലേ എന്നാണു പലരുടെയും വിചാരം. ഗഹനമായ ചിന്തയോ ഭാവനയോ ഒന്നും വേണ്ടല്ലോ എന്നും കരുതും. തുടക്കത്തിൽ എനിക്കും അങ്ങനെ തോന്നിയിരുന്നു. മറ്റു പല കാര്യങ്ങളുമായി നടക്കുന്നു. സമയമാകുമ്പോൾ എഴുതിക്കൊടുക്കുന്നു എന്നൊക്കെ. പിന്നെ മനസ്സിലായി, ഒരു നോവൽ അഞ്ചു വർഷം കൊണ്ടാണു തീരുന്നതെങ്കിൽ ആ അഞ്ചു വർഷത്തെ മനനം അതിനു പിന്നിലുണ്ടെന്ന്. നടക്കുമ്പോൾ കഴിക്കുമ്പോൾ എവിടെയെങ്കിലും പോയി കാത്തിരിക്കുമ്പോൾ ഒക്കെ ആ നോവലിനെക്കുറിച്ചാണു ചിന്തിക്കുക. കഥാപാത്രങ്ങളുടെ സഞ്ചാരവും സംഭാഷണങ്ങളുമാണു മനസ്സിൽ നിറയുക.
ഏറെ ആലോചനകളിൽ മുഴുകിയെഴുതിയ നോവലാണ് "മഴ തോരും മുമ്പേ.' അതു വായിച്ചു വായനക്കാർ എഴുതിയ രണ്ടായിരത്തിലേറെ കത്തുകൾ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഓരോ ലക്കവും കണ്ണ് നനയാതെ വായിച്ചു തീർന്നിട്ടില്ലെന്നു പലരും പറഞ്ഞു. അവരുടെ കണ്ണുകൾ നനഞ്ഞ പോലെ, എഴുതുമ്പോൾ എന്റെ കണ്ണുകളും നനഞ്ഞൊഴുകിയിട്ടുണ്ട്. മുറിയിൽ കയറി, വാതിലും ജനലുമൊക്കെ കുറ്റിയിട്ടാണ് എഴുതിയിരുന്നത്. ആരു വന്നു വിളിച്ചാലും തുറക്കില്ല. സന്തോഷത്താൽ കരഞ്ഞ്, ആനന്ദിച്ചാണ് ഓരോ അധ്യായവും തീർത്തത്.
“മഴ തോരും മുമ്പേ വായിച്ച് മാനസാന്തരമുണ്ടായവരുണ്ട്. ഒരു പട്ടാളക്കാരൻ ഫോണിൽ വിളിച്ചു പറഞ്ഞു, “എന്റെ അച്ഛനമ്മമാരെ സംരക്ഷിക്കേണ്ടത് അവരുടെ വിഹിതം കൂടി അവകാശപ്പെട്ട ഇളയ സഹോദരന്റെ ചുമതലയാ ണെന്നു ഞാൻ കരുതിയിരുന്നു. വല്ലപ്പോഴും മാത്രം, അതും വെറും കൈയോടെയാണു ഞാൻ തറവാട്ടിലേക്കു പോയിരുന്നത്. താങ്കളുടെ നോവൽ വായിച്ച ശേഷം ഞാൻ എല്ലാ ആഴ്ചയും പോയി എന്റെ അച്ഛനെയും അമ്മയെയും കാണുന്നു, അവർക്കു വേണ്ടതെല്ലാം വാങ്ങിക്കൊടുക്കുന്നു...
എന്റെ നോവലുകൾ വായിച്ചു പലരും ഇതു സ്വന്തം ജീവിതമാണെന്നു പറഞ്ഞു വിളിച്ചിട്ടുണ്ട്. 'വനിത'യിൽ സ്ത്രീപദം' വന്നപ്പോൾ മുംബൈയിൽ നിന്നൊരു സ്ത്രീ കോപത്തോടെ വിളിച്ചു പറഞ്ഞു, "എന്റെ കാര്യങ്ങൾ എഴുതാൻ ആരു പറഞ്ഞു, ഞാൻ കേസ് കൊടുക്കും...
このストーリーは、Vanitha の September 16, 2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Translate
Change font size

