試す - 無料

ഷോക്കടിപ്പിക്കില്ല വെള്ളവും വെളിച്ചവും

Vanitha

|

March 04, 2023

വെള്ളക്കരവും വൈദ്യുതിബിലും കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നതു തടയാൻ ശ്രദ്ധിക്കാം ഈ പ്രധാന കാര്യങ്ങൾ

- ചൈത്രാ ലക്ഷ്മി

ഷോക്കടിപ്പിക്കില്ല വെള്ളവും വെളിച്ചവും

വെള്ളക്കരവും ഇനി വൈദ്യുതി ബില്ല് പോലെ ‘ഷോക് ട്രീറ്റ്മെന്റ്'ആയെത്തുമെന്നുറപ്പായി. ടാപ് വെറുതെ തുറന്നു കിടപ്പുണ്ടോ? വെള്ളം ചോരുന്നുണ്ടോ എന്നെല്ലാം നന്നായി ശ്രദ്ധിച്ചോളൂ. വാഷിങ് മെഷീൻ ദിവസം രണ്ടും മൂന്നും തവണ പ്രവർത്തിക്കുന്നതും ഫ്രിജിന്റെ ഡോർ അടിക്കടി തുറക്കുന്നതും കുറച്ചോളൂ. വൈദ്യുത സംരക്ഷണ മാർഗങ്ങൾ പിന്തുടർന്നാൽ വൈദ്യുതി ബില്ലിൽ 30 ശതമാനമെങ്കിലും കുറവു വരുത്താനാകും. വെള്ളം പാഴാകുന്നതു തടയുന്നതിലൂടെ ഭാവിയിൽ ജലദൗർലഭ്യമുണ്ടാകുന്നതു തടയാനും പണം നൽകി വെള്ളം വാങ്ങുന്നത് ഒഴിവാക്കാനും സഹായിക്കും. ‘ബിൽ ഷോക്ക് നേരിടാൻ പുതിയ ശീലങ്ങളും ചിട്ടകളും പ്രാവർത്തികമാക്കണം.

കുടുംബ ബജറ്റിന്റെ താളം തെറ്റാതിരിക്കാനും കയ്യിലെ പണം മുഴുവൻ ചോർന്നു പോകാതിരിക്കാനും ഇക്കാര്യങ്ങൾ മനസ്സിൽ വച്ചോളൂ.

വെളിച്ചം ദുഃഖമാകില്ല

സാധാരണ ബൾബ് പ്രകാശിപ്പിക്കുന്നതിനു 60 വാ ട്സ് വൈദ്യുതി വേണ്ടി വരും. അതേ അളവിൽ പ്ര കാശം ലഭിക്കുന്നതിന് ഊർജക്ഷമതയുളള എൽഇ ഡി ബൾബ് ഉപയോഗിക്കാം. വെറും ഒൻപത് വാട്സ് വൈദ്യുതിയേ വേണ്ടി വരൂ. സീറോ വാട്ട് എന്ന പേ രിൽ ഉപയോഗിക്കുന്ന കളർ ലാംപ് 15 മുതൽ 28 വരെ വാട്സ് ഉപയോഗിക്കും. ഇവയ്ക്കു പകരവും എൽഇ ഡി ബൾബ് ഉപയോഗിക്കാം.

അമൂല്യമാണ് ഓരോ തുള്ളിയും

ടാപ് തുറന്നാണോ ദിവസവും രണ്ടു നേരം പല്ലു തേക്കുന്നത്? ഓരോ തവണയും ഏഴു ലീറ്റർ വെള്ളമാണു നഷ്ടമാകുക. ഇതിനു പകരം മഗ്ഗിൽ വെള്ളമെടുത്തു പല്ലു തേച്ചോളൂ. കുറച്ചു വെള്ളം മതിയാകും.

ഷവറിൽ കുളിക്കുന്നതും ബാത്ടബ് ഉപയോഗിക്കുന്നതുമെല്ലാം വല്ലപ്പോഴുമാക്കാം. വെള്ളം പാഴാകുന്നത് ഒഴിവാക്കാനാണിത്. പകരം ബക്കറ്റും മറ്റും ഉപയോഗിച്ചാകാം കുളി. ഷവറിൽ 45 ലീറ്റർ വെള്ളവും ബാത് ടബിൽ 100 - 200 മി.ലീ. വെള്ളവുമാണു കുളിക്കാൻ വേണ്ടി വരിക. വേനൽക്കാലത്തു ബാത് ടബ് ഒഴിവാക്കാം.

ദിവസവും വാഷിങ് മെഷീൻ ഉപയോഗിക്കുന്നതു വെള്ളവും വൈദ്യുതിയും പാഴാകാൻ ഇടയാക്കും. ഒരാഴ്ചത്തെ വസ്ത്രങ്ങൾ ഒരുമിച്ച് അലക്കിയാൽ വെള്ളം പാഴാകുന്നതു തടയാം.

Vanitha からのその他のストーリー

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Translate

Share

-
+

Change font size