試す - 無料

GOLDEN memories

Vanitha

|

November 26, 2022

മീഡിയയിൽ നിന്നു മൂവിയിലേക്കുള്ള വിജയ ദൂരങ്ങൾ മനസ്സു തുറന്നു പങ്കുവയ്ക്കുന്നു സുപ്രിയ മേനോൻ

- വിജീഷ് ഗോപിനാഥ്

GOLDEN memories

സുപ്രിയയെക്കുറിച്ച് മകൾ അലംകൃത ഒരിക്കൽ എഴുതി, my most fav person on the planet is my mother. എല്ലാ മക്കൾക്കും അമ്മമാരെക്കുറിച്ച് ഇങ്ങനെ ഹൃദയം കൊണ്ട് എഴുതാനും പറയാനുമൊക്കെ ഉണ്ടാകും. എങ്കിലും ആലിയുടെ സ്നേഹം വായിച്ചു കണ്ണു നിറഞ്ഞോ എന്നു ചോദിക്കുമ്പോൾ പൊട്ടിച്ചിരിയോടെ സുപ്രിയ പറയുന്നു. “ആലി എന്നെയല്ലേ സ്ഥിരം കാണുന്നത്. പൃഥ്വി പലപ്പോഴും ഷൂട്ടിന്റെ തിരക്കിലാകും. അതുകൊണ്ട് എഴുതിയതാണ്. ഇങ്ങനെയല്ല എഴുതിയതെങ്കിൽ ചിലപ്പോൾ അവളെ ഞാൻ ശരിയാക്കി'യേനെ...

വനിതയുടെ ഈ അഭിമുഖത്തിലും കവർഷൂട്ടിലുമൊക്കെ എനിക്കൊരു ലക്ഷ്യം ഉണ്ട്. വളർന്നു കഴിയുമ്പോൾ മോൾ മനസ്സിലാക്കണം, അവളുടെ അമ്മ എന്തായിരുന്നു എന്ന്. സന്തോഷങ്ങൾ മനസ്സിലാക്കി. അതിനനുസരിച്ചു ജീവിച്ച വ്യക്തിയാണ് അമ്മ എന്ന ബോധ്യം അവളുടെയുള്ളിൽ വളർത്താനാണ് ആഗ്രഹിക്കുന്നത്. എനിക്കു വേണ്ടി അമ്മ ഒരുപാടു കഷ്ടപ്പെട്ടു. കുടുംബത്തിനു വേണ്ടി സ്വന്തം ജീവിതം ജീവിച്ചു തീർത്തു. തുടങ്ങിയ ത്യാഗകഥകളല്ല ഉണ്ടാകേണ്ടത്. ഒരു സാക്രിഫിഷ്യൽ മദർ' ആകേണ്ട ആവശ്യം എനിക്കില്ല.

എന്റെ അച്ഛനുമമ്മയും എന്നെ പഠിപ്പിച്ചതും കാണിച്ചു തന്നതും ഇതൊക്കെ തന്നെയാണ്. സ്കൂളിൽ പഠിക്കുമ്പോൾ ഐഎഎസ് നേടണമെന്നായിരുന്നു മോഹം. ലോകത്തെ മാറ്റിമറിക്കാൻ സിവിൽ സർവീസിനാകുമെന്നായിരുന്നു ധാരണ. ഡൽഹി ലേഡി ശ്രീറാം കോളജിൽ പൊളിറ്റിക്കൽ സയൻസ് ഡിഗ്രിക്കു പഠിക്കുമ്പോൾ ജേണലിസത്തിൽ താൽപര്യം കയറി. ടെലിവിഷൻ മേഖല കുതിച്ചു തുടങ്ങുന്ന കാലമാണ്. പ്രണോയ് റോയുടെ വേൾഡ് ദിസ് വീക്ക് ഒക്കെ കണ്ടു ത്രില്ലടിച്ചതോടെ ജേണലിസത്തിൽ മാസ്റ്റേഴ്സ് ചെയ്യാൻ തീരുമാനിച്ചു. കുറച്ചുനാൾ ഒരു ടാബ്ലോയ്ഡ് പേപ്പറിൽ ജോലിനോക്കി. പിന്നെ, എൻഡിടിവിയിലേക്ക്.

മുംബൈയിലായിരുന്നു നിയമനം. ചെന്നൈയിലാണ് അപ്പോൾ അച്ഛനും അമ്മയും നീ ഒറ്റമോളാണ് ഞങ്ങളുടെ കൂടെ നിന്ന് ഇവിടെ ജോലിക്കു ശ്രമിച്ചാൽ മതി എന്നവർ പറഞ്ഞില്ല. അതാണ് എനിക്കവർ തന്നെ പിന്തുണ.

എന്നെ ഇന്നു കാണുന്ന ഞാനാക്കി മാറ്റിയത് മുംബൈയാണ്. അന്നു കണ്ട ആളുകൾ, അവരുടെ ജീവിതം, അനു ഭവങ്ങൾ, എല്ലാം എല്ലാം... മുംബൈയിലെ പ്രളയം, ബോംബ് സ്ഫോടനം ഡാൻസ് ബാറിലെ പെൺകുട്ടികളുടെ വേദനകൾ തുടങ്ങി ദേശീയശ്രദ്ധ ആകർഷിച്ച ഒട്ടേറെ റിപ്പോർട്ടുകൾ ചെയ്തു. കൺമുന്നിൽ നിന്ന് ഇപ്പോഴും മായാത്ത ദൃശ്യങ്ങളുണ്ട്, ചെവിയിൽ മുഴങ്ങുന്ന കരച്ചിലുകളുണ്ട്.

Vanitha からのその他のストーリー

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Translate

Share

-
+

Change font size