試す - 無料

തിളങ്ങാം ഒരു പാടുമില്ലാതെ

Vanitha

|

October 15, 2022

 മുഖവും ചർമവും പാടുകളെല്ലാം അകറ്റി തിളക്കം കൂട്ടാൻ കോസ്മറ്റിക് ചികിത്സകൾ പലതുണ്ട്

- അമ്മു ജൊവാസ് 

തിളങ്ങാം ഒരു പാടുമില്ലാതെ

പുരികം ഷേപ് വരുത്തുക, ഫേഷ്യൽ ചെയ്യുക. ഇതു മാത്രമായിരുന്നു ബ്യൂട്ടി പാർലർ സന്ദർശനത്തിനായി ടീനേജിന്റെ ലിസ്റ്റിൽ പണ്ട് ഉണ്ടായിരുന്നത്. എന്നാലിന്ന് മുഖം വെളുപ്പിക്കൽ അല്ല സൗന്ദര്യം കൂട്ടാനുള്ള മാർഗമെന്ന് യൂത്ത് തിരിച്ചറിഞ്ഞു. സ്വന്തം ചർമഭംഗി തനിമയോടെ കാത്തുസൂക്ഷിക്കുന്നതിനാണ് ഭൂരിപക്ഷവും മുൻഗണന നൽകുന്നത്. ഏതു ചർമക്കാർക്കും അവരുടെ നിറത്തിനും സ്കിൻ ടെക്സ്ചറിനും യോജിച്ച കോസ്മറ്റിക് ട്രീറ്റ്മെന്റ് ഉള്ള കാലമാണിത്. ലേസർ ആണ് അക്കൂട്ടത്തിലെ സൂപ്പർസ്റ്റാർ.

അറിഞ്ഞു തുടങ്ങാം

 കോസ്മറ്റിക് ചികിത്സകൾക്കായി വിദഗ്ധരെ തന്നെ സമീപിക്കുക, ഉയർന്ന നിലവാരം പുലർത്തുന്ന കോസ്മറ്റിക് ക്ലിനിക്കുകൾ തന്നെ തിരഞ്ഞടുക്കുക. മികച്ച ഫലം കിട്ടാൻ കൃത്യമായ ഇടവേളയിൽ പല സെഷൻസ് വേണ്ടിവരും.

മുഖക്കുരുവും പാടുകളും

മുഖക്കുരുവിന്റെ പാടുകളും കുഴികളും മായ്ക്കാൻ ഫലപ്രദമായ ചികിത്സകളുണ്ട്. ഏതുതരം ചികിത്സ വേണമെന്നത് മുഖക്കുരുവിന്റെ പാടുകളുടെ സ്വഭാവമനുസരിച്ചാണ് തീരുമാനിക്കുന്നത്.

സിഒ2 ലേസർ, എർബിയം വൈ എജി ലേസർ, സബ്സിഷൻ, പഞ്ച് എക്സിഷൻ, ടിസിഎ ക്രോസ് തുടങ്ങിയവയാണ് ചികിത്സകളിൽ ചിലത്. അതീവ ഗുരുതരമല്ലാത്ത മുഖക്കുരുവിന്റെ പാടുകൾ ലേസർ ചികിത്സയിലൂടെ മായ്ക്കാനാകും.

മിക്കവരെയും അലട്ടുന്ന ബാക് ആക്നെ  (പുറം ഭാഗത്ത് വരുന്ന കുരു) ചികിത്സയുണ്ട്. മുഖത്തു പുരട്ടുന്ന ക്രീമുകളേക്കാൾ വീര്യമുള്ള ക്രീമുകളും മറ്റും ഇവ ഉപയോഗിക്കേണ്ടി വരുമെന്നു മാത്രം.

പിന്റേഷനും ചികിത്സയും

ചർമത്തിന് ഇരുണ്ട നിറം നൽകുന്നത് മെലാനിൻ എന്ന ഘടകമാണ്. ഇത് അമിതമാകുന്നതാണ് ഹൈപ്പർ പിഗ്മെന്റേഷന് കാരണം.

പ്രായാധിക്യം, ഗർഭകാലത്തും ആർത്തവവിരാമകാലത്തുമുണ്ടാകുന്ന ഹോർമോൺ വ്യത്യാനം, അമിതമായി സൂര്യപ്രകാശമേൽക്കുന്നത് തെറ്റായ രീതിയിൽ മുഖത്തെ രോമം നീക്കുന്നത്, വീര്യം കൂടിയ സ്കിൻ കെയർ പ്രൊഡക്റ്റ്സിന്റെ ഉപയോഗം, ചർമരോഗം, ചർമത്തിലേറ്റ മുറിവ്, പൊള്ളൽ ഇവ കൊണ്ടുള്ള പോസ്റ്റ് ഇൻഫ്ലമേറ്ററി ഹൈപ്പർ പിഗ്മെന്റേഷൻ തുടങ്ങിയവ നിറവ്യത്യാസത്തിനു കാരണമാകും. ശരിയായ കാരണം കണ്ടുപിടിച്ച് ഏറ്റവും ഇണങ്ങും ചികിത്സ ചെയ്യാം.

Vanitha からのその他のストーリー

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Translate

Share

-
+

Change font size