Facebook Pixel കാശിയിൽ ആരെയൊക്കെ തൊഴണം | Muhurtham - religious-spiritual - Magzter.comでこの記事を読む

試す - 無料

കാശിയിൽ ആരെയൊക്കെ തൊഴണം

Muhurtham

|

July 2025

ക്ഷേത്രദർശനം

-  അനുജൻ. എസ്

കാശിയിൽ ആരെയൊക്കെ തൊഴണം

ലോകത്തിൽ വേറെ എവിടെയും കാണാത്ത വിധത്തിൽ മനുഷ്യജന്മത്തെപ്പറ്റി പഠിക്കുകയും അതിന്റെ പ്രശ്നങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി അതിനുള്ള പ്രതിവിധികൾ നമുക്ക് നൽകിയവരാണ് ഋഷിവര്യന്മാർ. അവിടെയാണ് പുനർജന്മം എന്ന ഒരു തത്വത്തിന്റെ പ്രസക്തിയെപറ്റി നാം അറിയേണ്ടത്. ചാക്യാർകൂത്തിന് ആമുഖമായി പറയുന്ന പീഠികയിൽ "സുകൃതദുഷ്കൃതങ്ങൾ തുല്യങ്ങളായിരിക്കുന്ന സമയത്തെ മനുഷ്യജന്മത്തെ ലഭിപ്പൂ' എന്ന് പറയുന്നുണ്ട്. അങ്ങനെ ലഭിക്കുന്ന മനുഷ്യജന്മത്തിൽ നമുക്ക് വിശേഷബുദ്ധി ഉള്ളതിനാൽ, "പുനരപി ജനനം പുനരപി മരണം എന്ന ചക്രത്തിൽ പെടാതിരിക്കാൻ എന്ത് ചെയ്യണം എന്ന ചിന്ത ഭാരതീയർക്ക് ഉണ്ടായിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. അവിടെയാണ് കാശിയുടെ പ്രാധാന്യം.

കാശിയിൽ വച്ച് മരിച്ചാൽ ഭഗവാൻ ശ്രീപരമേശ്വരൻ നേരിട്ട് വന്ന് ചെവിയിലോത്തു നടത്തുമെന്നും, പിന്നീട് ആ ആത്മാവിന് പുനർജ്ജന്മം ഉണ്ടാവില്ല എന്നുമാണ് നമ്മുടെ വിശ്വാസം. ഇതാണ് മറ്റുള്ള ക്ഷേത്ര സങ്കേതങ്ങളിൽ നിന്നും, അല്ലെങ്കിൽ പുണ്യക്ഷേത്രങ്ങളിൽ നിന്നും കാശിക്കുള്ള വ്യത്യാസം. ഇതിനാലാണ് വയസ്സായാൽ കാശിക്കു പോകുക; അവിടെവച്ചു മരണത്തെ വരിക്കുക എന്ന ഒരു സമ്പ്രദായം നിലവിൽ വന്നത്.

"അന്യദേശ കൃതം പാപം പുണ്യദേശ വിനശ്യതി പുണ്യദേശ കൃതം പാപം വാരാണസ്യാം വിന ശ്യതി എന്ന ശ്ലോകം ശ്രദ്ധിക്കുക. നാം അറിഞ്ഞോ അറിയാതെയോ പാപങ്ങൾ ചെയ്യുന്നുണ്ടല്ലോ. അങ്ങിനെ സമാഹരിക്കുന്ന പാപങ്ങൾ എല്ലാം തീർക്കാൻ കാശിക്കുകഴിയും എന്നതാണ് ഇതിന്റെ ആകെത്തുക.

ലോകത്ത് പലദിക്കിലായി വിവിധ സംസ്കാരങ്ങൾ ജനിക്കുകയും വളർന്നു പന്തലിക്കുകയും ചെയ്തുവല്ലോ. ഇങ്ങിനെയുള്ള സംസ്കാരങ്ങളു ടെ കേന്ദ്രങ്ങൾ നദീതടത്തിലെ ചില നഗരങ്ങൾ ആയിരുന്നു. കാലചക്രത്തിന്റെ തിരിച്ചിലിൽ പഴയ നഗരങ്ങൾ പലതും നശിച്ചു. എന്നാൽ ലോകത്തിലെ ഇന്ന് ജീവിക്കുന്ന നഗരങ്ങളിലെ ഏറ്റവും പഴക്കമേറിയത് കാശിയാണെന്നുള്ളത് നമ്മളിൽ എത്രപേർക്കറിയാം?

Muhurtham からのその他のストーリー

Muhurtham

Muhurtham

ഇടവ രവി സംക്രമഫലങ്ങൾ

ഗ്രഹനില

time to read

4 mins

May 2026

Muhurtham

Muhurtham

ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം

അറിവ്

time to read

1 mins

February 2026

Muhurtham

Muhurtham

ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം

ക്ഷേത്രചരിത്രം

time to read

1 mins

February 2026

Muhurtham

Muhurtham

പൊങ്കാല എങ്ങോട്ട് തൂകണം

ആറ്റുകാൽ പൊങ്കാല...

time to read

3 mins

February 2026

Muhurtham

Muhurtham

എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു

ശിവരാത്രി മാഹാത്മ്യം...

time to read

2 mins

February 2026

Muhurtham

Muhurtham

സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം

ചെട്ടികുളങ്ങര അമ്മ

time to read

5 mins

February 2026

Muhurtham

Muhurtham

പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന

ചാമുണ്ഡി ചരിതം...

time to read

3 mins

January 2026

Muhurtham

Muhurtham

ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം

അറിവ്

time to read

1 min

January 2026

Muhurtham

Muhurtham

മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം

ധനുതിരുവാതിര...

time to read

5 mins

December 2025

Muhurtham

Muhurtham

ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം

ക്ഷേത്രമാഹാത്മ്യം

time to read

1 mins

December 2025

Listen

Translate

Share

-
+

Change font size