Facebook Pixel സുബ്രഹ്മണ്യപ്രീതി നേടാൻ തൈപ്പൂയം | Muhurtham - religious-spiritual - Magzter.comでこの記事を読む

試す - 無料

സുബ്രഹ്മണ്യപ്രീതി നേടാൻ തൈപ്പൂയം

Muhurtham

|

January 2024

തൈപ്പൂയം

-  അനന്തമൂർത്തി വി. കെ.

സുബ്രഹ്മണ്യപ്രീതി നേടാൻ തൈപ്പൂയം

ആസുരശക്തികളെ അമർച്ച ചെയ്ത് ദേവസേനാപതിയായ സുബ്രഹ്മണ്യൻ തിലോകത്തിനുമായി സമാധാനവും നന്മയും വീണ്ടെടുത്തതിന്റെ സ്മരണ പുതുക്കാനായി നടത്തുന്ന വർണ്ണാഭമായ ആഘോഷമാണ് തൈപ്പൂയം അഥവാ തമിഴിലെ തെമാസം. മലയാളത്തിലെ മകരമാസത്തെയാണ് തമിഴിൽ തൈമാസം എന്ന് പറയുന്നത്.

ഇത് ഉത്തരായന ആരംഭകാലഘട്ടം കൂടിയാണ്. ഉത്തരായനത്തിന്റെ ആദ്യത്തെ ദിവസം പൗർണമിയോടുകൂടി തൈപ്പൂയം വരുന്നു. തൈപ്പൂയവുമായി ബന്ധപ്പെട്ട പു രാണ കഥകളെല്ലാം ഏവർക്കും അറിയുന്ന തുപോലെ സുബ്രഹ്മണ്യ സ്വാമിയുമായി ബന്ധപ്പെട്ടതാണ്. അതിൽ പ്രചുരപ്രചാരത്തിലുള്ള കഥ സുബ്രഹ്മണ്യ സ്വാമിക്ക് പാർവതീ ദേവി അസുരനിഗ്രഹത്തിനായി വേൽ എന്ന വിശിഷ്ടായുധം നൽകിയ ദിവസമാണ് തൈപ്പൂയം എന്നതാണ്. പുരാണമനുസരിച്ച്, ത്രിലോകങ്ങൾക്കും ഭീഷണിയായി മാറിയ ശൂരപദ്മൻ എന്ന അസുരനെ ദേവസേനാപതിയായ സുബ്രഹ്മണ്യൻ വധിച്ച ദിവസമാണിത്. മഹാദേവൻ ഉൾപ്പടെയുള്ള ദേവകളെ കൊടും തപസിനാൽ പ്രീതിപ്പെടുത്തി നിരവധി വരങ്ങൾ നേടിയ ശൂരപദ്മൻ അഹങ്കാരിയായി മാറി. ലോകത്ത് അസമാധാനം വിതച്ചുകൊണ്ട് ആ അസുരൻ പരാക്രമങ്ങൾ തുടർന്നു. എല്ലാ ദേവന്മാരുടെയും കൂട്ടായ പ്രയത്നത്താൽ പോലും ശൂരപദ്മൻ പരാജയപ്പെടുത്താൻ കഴിയുമായിരുന്നില്ല. അതോടെ ദേവകൾ പ്രപഞ്ചത്തെ രക്ഷിക്കാൻ തീവ്ര ശ്രമം തുടങ്ങി. അങ്ങനെയാണ് ശൂരപത്മനെ ഉന്മൂലനം ചെയ്യാനുള്ള നിയോഗം സുബമണ്യനിൽ വന്നുചേർന്നത്. യുദ്ധത്തിന് പുറപ്പെടാൻ തയ്യാറായ സുബ്രഹ്മണ്യന് മഹാദേവൻ ഉൾപ്പെടെയുള്ള ദേവന്മാർ ആയുധങ്ങൾ നൽകി അനുഗ്രഹിച്ചു. ശൂ രപദ്മ നിഗ്രഹത്തിന് ഈ ആയുധബലവും അനുഗ്രഹവും പോരാ എന്ന് തിരിച്ചറിഞ്ഞ പാർവ്വതീദേവി മകന് വേൽ എന്ന ദിവ്യായുധം നൽകി അനുഗ്രഹിച്ചു എന്നാണ് വിശ്വാസം. യുദ്ധക്കളത്തിലെത്തിയ സുബ്രഹ്മണ്യൻ തന്റെ വേൽ ഉപയോഗിച്ച് ശൂര പത്മനെ വധിച്ചു. തുടർന്ന് മയിലിൽ കയറി അനുയായികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. അങ്ങനെ ശൂരപദ്മനെ വധിച്ച് ലോകസമാധാനം ഉറപ്പാക്കി എന്നാണ് വിശ്വാസം. ഈ ദിവസമാണ് തൈപ്പൂയം.

Muhurtham からのその他のストーリー

Muhurtham

Muhurtham

ആധുനിക ജീവിതവും സമഗ്ര ഹീലിംഗും

റെയ്ക്കി ..

time to read

2 mins

June 2026

Muhurtham

Muhurtham

രാഹു എന്ന മായാജാലക്കാരൻ

രാഹുഭഗവാൻ മായാജാലക്കാരൻ എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ മനസ്സിൽ ധാരാളം ആഗ്രഹങ്ങൾ കൊടുക്കുകയും അതിലൂടെ അവർക്ക് ദോഷങ്ങൾ കൂടുതൽ ഉണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ ദശ രാഹു ആണെന്ന് മനസ്സിലാക്കി പൂജകൾ ചെയ്താൽ അതിലൂടെ തരുന്ന മാറ്റങ്ങൾ അത്ഭുതങ്ങളെ സമ്മാനിക്കും.

time to read

2 mins

June 2026

Muhurtham

Muhurtham

ഇടവ രവി സംക്രമഫലങ്ങൾ

ഗ്രഹനില

time to read

4 mins

May 2026

Muhurtham

Muhurtham

ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം

അറിവ്

time to read

1 mins

February 2026

Muhurtham

Muhurtham

ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം

ക്ഷേത്രചരിത്രം

time to read

1 mins

February 2026

Muhurtham

Muhurtham

പൊങ്കാല എങ്ങോട്ട് തൂകണം

ആറ്റുകാൽ പൊങ്കാല...

time to read

3 mins

February 2026

Muhurtham

Muhurtham

എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു

ശിവരാത്രി മാഹാത്മ്യം...

time to read

2 mins

February 2026

Muhurtham

Muhurtham

സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം

ചെട്ടികുളങ്ങര അമ്മ

time to read

5 mins

February 2026

Muhurtham

Muhurtham

പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന

ചാമുണ്ഡി ചരിതം...

time to read

3 mins

January 2026

Muhurtham

Muhurtham

ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം

അറിവ്

time to read

1 min

January 2026

Listen

Translate

Share

-
+

Change font size