കപ്പയിൽനിന്ന് കൈനിറയെ
KARSHAKASREE|March 01, 2024
കപ്പക്കൃഷി കൂടുതൽ ആദായകരമാക്കാനുള്ള വഴികൾ
പ്രമോദ് മാധവൻ അസി. ഡയറക്ടർ, കൃഷിവകുപ്പ് ഫോൺ: 9496769074
കപ്പയിൽനിന്ന് കൈനിറയെ

കിഴങ്ങുവർഗങ്ങളുടെ ആഗോള ഉൽപാദനത്തിൽ  ഉരുളക്കിഴങ്ങു കഴിഞ്ഞാൽ രണ്ടാം സ്ഥാനം കപ്പയ്ക്കാണ്. ഏതാണ്ട് 23. 7 കോടി ടൺ കപ്പ ഒരു കൊല്ലം ലോകത്തു വിളയിക്കുന്നു. ശരിയായ പരിപാലനമുറകൾ അനുവർത്തിച്ചാൽ ഒരു സെന്റിൽ നിന്നു 150 കിലോ മുതൽ 200 കിലോ വരെ മരച്ചീനി ഉൽപാദിപ്പിക്കാം. അതായത് ഹെക്ടറിൽ 50,000 കിലോ (50 ടൺ).

പ്രധാന സവിശേഷതകൾ

 ഒരേ സ്ഥലത്ത് തുടർച്ചയായി കൃഷി ചെയ്താൽ പോലും വിളവിൽ മിനിമം ഗാരന്റിയുണ്ട്. കാരണം, മരച്ചീനിയുടെ ഉണങ്ങി വീഴുന്ന ഇലകൾ തന്നെ ഹെക്ടറിൽ രണ്ടര ടൺ മുതൽ 5 ടൺവരെ ജൈവാംശം മണ്ണിനു നൽകുന്നു.

ചെലവ് കുറഞ്ഞ ഭക്ഷണം എന്ന നിലയിൽ മരച്ചീനി ദാരിദ്ര്യലഘൂകരണത്തിൽ വലിയ പങ്ക് വഹിക്കുന്നു.

വളക്കൂറു കുറഞ്ഞ മണ്ണിലും ഭേദപ്പെട്ട വിളവു നൽകുന്നു.

മണ്ണിലും കാലാവസ്ഥയിലും വരുന്ന മാറ്റങ്ങളെ ഒരു പരിധി വരെ ചെറുക്കുന്നു. അതിനാൽ കാലാവസ്ഥ അനുപൂരക വിള (Climate Resilient Crop)യാണിത് 

 ഏതാണ്ട് പൂർണമായും ജൈവരീതിയിൽ വിളയിച്ചെടുക്കാം.

ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ മരച്ചീനിയിൽ നിന്നുണ്ടാക്കാം. അതിനാൽ വ്യാവസായിക പ്രാധാന്യവുമുണ്ട്.

ഉൽപാദനം വർധിപ്പിക്കാൻ

അൽപം ചരൽ കലർന്ന വെട്ടുകൽമണ്ണ്, പശിമരാശി മണ്ണ് (മണലും ചരലും കളിമണ്ണും ഏകദേശം തുല്യ അളവിലുള്ള മണ്ണ്) എന്നിവയാണ് യോജ്യം. വേരിൽ അന്നജം നിറയുന്ന തനുസരിച്ചു മണ്ണ് ഇളകിക്കിട്ടണം. എങ്കിൽ കിഴങ്ങിന് നല്ല വലുപ്പം വയ്ക്കും. നീർവാർച്ച കുറഞ്ഞ മണ്ണ് പറ്റിയതല്ല. അവിടെ വിളയുന്നതു ശരിയായി വേവുകയില്ല, രുചിയും കുറയും. നീർവാർച്ച കുറഞ്ഞയിടങ്ങളിൽ ഉയരത്തിൽ വാരം (പണ) കോരി കൃഷി ചെയ്യാം. ചെരിഞ്ഞ സ്ഥലങ്ങ ളിൽ ചെരിവിന് കുറുകെ മണ്ണുകയ്യാലയോ കല്ലുകയ്യാല യോകെട്ടി, ചെരിവിനു കുറുകെ തന്നെ നീളത്തിൽ മണ്ണ് ഉയർത്തി, മണ്ണൊലിപ്പ് തടയുംവിധം വേണം കൃഷി.

この記事は KARSHAKASREE の March 01, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は KARSHAKASREE の March 01, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

KARSHAKASREEのその他の記事すべて表示
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 分  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 分  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 分  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 分  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024