試す - 無料

സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസിങ് തട്ടിപ്പുകൾ

Manorama Weekly

|

September 06, 2025

സൈബർ ക്രൈം

- ഇ. എസ്. ബിജുമോൻ സൈബർ ഫൊറൻസിക്ആൻഡ് ഇൻവെസ്റ്റിഗേറ്റിങ് എക്സ്പെർട്ട്

സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസിങ് തട്ടിപ്പുകൾ

എന്തിനും ഏതിനും സമൂഹ മാധ്യമങ്ങളെ ആശ്രയിക്കുന്നവരാണു നമ്മൾ. അതു കൊണ്ടുതന്നെ ജീവിതത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ സ്വാധീനവും കൂടിവരികയാണ്. ഏത് ഉൽപന്നം വാങ്ങണം, എവിടെ പോകണം എന്നു തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ അഭിപ്രായങ്ങളുമായി എത്തുന്നവരെ വിശ്വസിക്കുന്നതിലൂടെ ചതിക്കുഴികളിലും തട്ടിപ്പുകളിലും വീഴുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാർ വഴി നടക്കുന്ന പ്രധാനപ്പെട്ട തട്ടിപ്പുകളും കുറ്റകൃത്യങ്ങളും എന്തൊക്കെയെന്നു നോക്കാം.

വിദേശത്ത് വിദ്യാഭ്യാസവും ജോലിയും

വിദേശ വിദ്യാഭ്യാസം, ജോലി, വീസ, സ്ഥിരതാമസം തുടങ്ങിയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾ ഇന്നു ധാരാളമായുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന മാർക്കറ്റിങ് ഉപകരണമാണ് സമൂഹ മാധ്യമങ്ങളും ഇൻഫ്ലുവൻസർമാരും. ഇത്തരം പരസ്യങ്ങൾ കാണുമ്പോൾ ആളുകൾ അതിലേക്ക് ആകൃഷ്ടരാവുകയും കൂടുതലായി ചിന്തിക്കാതെ പണമടയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ പണം നഷ്ടപ്പെട്ട ഒട്ടേറെ കേസുകൾ അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെ യഥാർഥ ഉദ്ദേശ്യം അറിയാതെ ആയിരിക്കും പല സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും അവരുടെ പേജ് വഴി പരസ്യങ്ങൾ നൽകുന്നത്.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size