試す - 無料

കൊതിയൂറും വിഭവങ്ങൾ

Manorama Weekly

|

October 26, 2024

എരിപൊരി ചിക്കൻ

- സുരേഷ് പിള്ള

കൊതിയൂറും വിഭവങ്ങൾ

ചേരുവകൾ

ചിക്കൻ അര കിലോ, തേങ്ങ ഒന്നര, ഇഞ്ചി, വെളുത്തു ള്ളി പേസ്റ്റ് മുക്കാൽ ടീസ്പൂൺ, മഞ്ഞൾപൊടി കാൽ ടീ സ്പൂൺ, കശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ, കുരുമുളകു പൊടി മുക്കാൽ ടീസ്പൂൺ വെളിച്ചെണ്ണ അര കിലോ, വെളു ത്തുള്ളി 15 അല്ലി, ഇഞ്ചി ചെറിയ കഷണം, ഉള്ളി എട്ടെണ്ണം, പച്ചമുളക് ആറെണ്ണം, കറിവേപ്പില ഒരു തണ്ട്, പെരുംജീരകപ്പൊടി കാൽ ടീസ്പൂൺ, ഉപ്പ് പാകത്തിന്, ഉണക്കമുളക് ആറെണ്ണം, നാരങ്ങ ഒരെണ്ണം, മുളക് ചതച്ചത് ആവശ്യത്തിന്

തയാറാക്കുന്ന വിധം

പകുതി തേങ്ങയുടെ പാലും കുറച്ച് തേങ്ങാക്കൊത്തായും ബാക്കി ചിരകിയും വയ്ക്കുക. വൃത്തിയാക്കിയ ചിക്കനിൽ ഇ ഞ്ചി- വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾ പൊടി, കുറച്ചു മുളകു പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് കുഴച്ചു വെളി ച്ചെണ്ണയിൽ പൊരിച്ചെടുക്കുക. മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, ഉള്ളി, പച്ചമുളക്, കറിവേപ്പില, തേങ്ങാക്കൊത്ത് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം മുളകുപൊടി, കുരുമുളകുപൊടി, പെരുംജീരകപ്പൊടി എന്നിവ ചേർത്ത് വീണ്ടും വഴറ്റി തേങ്ങാ പ്പാൽ ചേർത്ത് ചൂടാക്കി ഉപ്പു ചേർക്കണം. മസാല ഡ ആയ ശേഷം പൊരിച്ച ചിക്കൻ, ചിരകിയ തേങ്ങ എന്നിവ ചേർ ത്ത് നന്നായി വഴറ്റുക. അവസാനമായി മുളക് ചതച്ചതും നാരങ്ങാനീരും ചേർത്ത് നല്ലവണ്ണം യോജിപ്പിക്കുക.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size