試す - 無料

കഥയുടെ ആത്മതീർഥങ്ങൾ

Manorama Weekly

|

September 21,2024

വഴിവിളക്കുകൾ

-  ഡോ. ഖദീജ മുംതാസ്

കഥയുടെ ആത്മതീർഥങ്ങൾ

തൃശൂർ ജില്ലയിലെ കാട്ടൂരിലാണ് ഞാൻ ജനിച്ചത്. കുട്ടിക്കാലം അത്രയ്ക്കൊന്നും നിറമുള്ളതായിരുന്നില്ല. പെൺകുട്ടികൾ മാത്രമുള്ള വീട്. സ്വന്തം ഗ്രാമം പോലും നന്നായി കാണാനാവാതെ പോയ കുട്ടിക്കാലം. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഉപ്പയെ നഷ്ടപ്പെട്ടവൾ. എങ്കിലും, അതിനു മുൻപു വായിക്കാനും എഴുതാനും പ്രേരിപ്പിച്ച ഉപ്പയെ ഓർക്കുന്നു. പലചരക്കു കണക്കു പുസ്തകം പോലെ, ഓമനത്തമുള്ള ചെറിയതൊന്ന് വാങ്ങിത്തന്ന് അതിൽ കഥയും കവിതയുമൊക്കെ എഴുതിക്കോളു എന്നു പറഞ്ഞ ആൾ. പിന്നെ, അതിലെഴുതി നിറച്ച മഹാവിഡ്ഢിത്തങ്ങൾ വായിച്ച് ഒളികണ്ണിൻ കടവിലൂടെ സ്നേഹമൊലിപ്പിച്ച് എന്നെ നോക്കി ചിരിച്ച ആൾ! ഉമ്മയുടെ വായനപ്രേമവും ഗ്രാമീണ വായനശാലയിലേക്കുള്ള ദൗത്യയാത്രകളും പുസ്തകങ്ങളുമായി ഞാനും പ്രണയത്തിലാവാനിടയാക്കി.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size