試す - 無料

വംഗ നാട്ടിൽ നിന്നൊരു മലയാളി മങ്ക

Manorama Weekly

|

March 30, 2024

ചെറുപ്പം മുതലേ കലാമേഖലയിൽ ജോലി ചെയ്യണം എന്നായിരുന്നു ആഗ്രഹം

- സന്ധ്യ

വംഗ നാട്ടിൽ നിന്നൊരു മലയാളി മങ്ക

കള്ളനും ഭഗവതിയും' എന്ന ചിത്രത്തിലൂടെയാണ് ബംഗാളി നടി മോക്ഷ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. മോക്ഷയെ കണ്ട മലയാളികൾ ചോദിച്ചു, "ഇതാരാ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ?' എന്ന്. അത്ര ചൈതന്യമുള്ള മുഖം.

പലരും കരുതി മോക്ഷ മലയാളിയാണന്ന്. ഒരിടവേളയ്ക്കുശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്റെ തന്നെ ചിത്തിനി' എന്ന സിനിമയിലൂടെ മോക്ഷ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. തന്റെ മലയാള സിനിമ പ്രവേശനത്തെപ്പറ്റി മോക്ഷ സംസാരിക്കുന്നു.

സിനിമയിലേക്ക്

ചെറുപ്പം മുതലേ കലാമേഖലയിൽ ജോലി ചെയ്യണം എന്നായിരുന്നു ആഗ്രഹം. ഞാൻ അടിസ്ഥാനപരമായി ഒരു ക്ലാസിക്കൽ ഡാൻസർ ആണ്. ഭരതനാട്യം, കഥക്, ഒഡീസി എന്നീ നൃത്തരൂപ ങ്ങൾ കുട്ടിക്കാലം തൊട്ടു പരിശീലിച്ചിട്ടുണ്ട്. 2018ൽ റിലീസ് ചെയ്ത "ബാഗ് ബന്ദി ഖേല' ആണ് എന്റെ ആദ്യ ചിത്രം. എന്റെ ഡാൻസ് കണ്ടും ഫോട്ടോ കണ്ടുമാണ് ആ സിനിമയിലേക്ക് അവസരം ലഭിച്ചത്. പിന്നീട് 2019ൽ ദേബാരതി ഗുപ്ത സംവി ധാനം ചെയ്ത് "ഫിൽറ്റർ കോഫി ലിക്വർ ചാ' എന്ന സിനിമയിൽ അഭിനയിച്ചു. ഇതെല്ലാം ചെറിയ വേഷങ്ങളായിരുന്നു.

2020ൽ ആണ് ഞാൻ പ്രധാന വേഷത്തിൽ എത്തിയ ബംഗാളി ചിത്രം കർമ' റിലീസ് ചെയ്തത്. റിംഗോ ബാനർജിയാണ് ചിത്രം സംവിധാനം ചെയ്തത്. അതു ഒടിടി റിലീസ് ആയിരുന്നു. "കർമ'യ്ക്കു ശേഷമാണ് എനിക്ക് തെന്നിന്ത്യൻ സിനിമയിൽ നിന്ന് വിളി വന്നത്. “വാൾ' എന്ന തമിഴ് സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് "ലക്കി ലക്ഷ്മൺ' എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു.

ഭഗവതിയായത്

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size