試す - 無料

കൊച്ചിക്കാരി ഗുജറാത്തി സുന്ദരി

Manorama Weekly

|

February 17,2024

സിനിമ

- സന്ധ്യ കെ. പി

കൊച്ചിക്കാരി ഗുജറാത്തി സുന്ദരി

ഗുജറാത്തിൽ വരൾച്ച വന്നപ്പോഴാണ് നരേന്ദ്ര ഠാക്കർ കൃഷി സഹോദരൻമാരെ എല്പിച്ച് ഭാര്യ യോഗിനിക്കൊപ്പം കേരളത്തിലെ മട്ടാഞ്ചേരിയിലേക്കു കുടിയേറിയത്. മകൻ ജിതേന്ദ്രയെ മട്ടാഞ്ചേരിയിലെ സ്കൂളിൽ ചേർത്തു പഠിപ്പിച്ചു. വർഷങ്ങൾക്കുശേഷം നരേന്ദ്ര ഠാക്കർ തിരിച്ചു പോയെങ്കിലും ജിതേന്ദ്ര കേരളം വിട്ടുപോകാൻ തോന്നിയില്ല. ഗുജറാത്തിൽ പോയി സേചലിനെ വിവാഹം കഴിച്ചു തിരിച്ചുവന്നു. രണ്ടു മക്കളായി.

മകൾ ദുർവ ഠാക്കറും മകൻ രുദ്ര ഠാക്കറും. 35 വർഷമായി ജിതേന്ദ്രയുടെ നാട് കേരളമാണ്. അച്ഛനെപ്പോലെ തന്നെയാണ് ദുർവയും. കേരളമാണ് ദുർവയ്ക്ക് ആദ്യ വീട്. ഇവിടെ അനുഭവിക്കുന്ന സ്നേഹവും സുരക്ഷയും മറ്റൊരിടത്തും കിട്ടാറില്ലെന്ന് ദുർവ ഠാക്കർ പറയുന്നു. ദുർവയെ മലയാളികൾക്കറിയാം. കഴിഞ്ഞ രണ്ടുവർഷമായി നാം കാണുന്ന മിക്ക പരസ്യങ്ങളിലും ഈ മുഖമുണ്ട്. ഇപ്പോൾ തന്റെ സിനിമാ അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ് ദുർവ. മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹത്തിൽ നിന്ന് ആദ്യമായി മലയാള സിനിമയിലെത്തുന്ന പെൺകുട്ടി. ദുർവാ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

ഗുജറാത്തിൽനിന്നു കേരളത്തിലേക്ക്

ഗുജറാത്തിലെ ജുനഗഢിൽ നിലക്കടല കൃഷിയാണു ഞങ്ങൾക്ക്. വരൾച്ച വന്ന് കൃഷി നശിച്ചു തുടങ്ങിയപ്പോഴാണ് എന്റെ ദാദ കേരളത്തിലേക്കു വരാൻ തീരുമാനിച്ചത്. മട്ടാഞ്ചേരിയിൽ നൂറു വർഷമായി താമസിക്കുന്ന ഗുജറാത്തി സമൂഹത്തെക്കുറിച്ച് ദാദയ്ക്ക് അറിയാമായിരുന്നു. കൃഷി, സഹോദരന്മാരെ ഏൽപിച്ച് ദാദയും ദാദിയും കേരളത്തിലേക്കു വന്നു. യോഗിനി എന്നാണ് ദാദിയുടെ പേര്. അവിടത്തെക്കാൾ നല്ല സ്കൂളുകളും മികച്ച വിദ്യാഭ്യാസവും ഇവിടെ ഉണ്ടായിരുന്നു. എന്റെ അച്ഛ ന്റെ വിദ്യാഭ്യാസമൊക്കെ മട്ടാഞ്ചേരിയിലെ ഗുജറാത്തി സ്കൂളിൽ ആയിരുന്നു. ദാദ മട്ടാഞ്ചേരിയിലെ ഹവേലിയിൽ പൂജാരിയായിരുന്നു. മുഖ്യ എന്നാണ് ആ പദവിക്കു പറയുന്നത്. ഹവേലി എന്നു പറഞ്ഞാൽ ഞങ്ങളുടെ ക്ഷേത്രം.

ഞാനും പപ്പയും

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size