試す 金 - 無料
കാലത്തെ തടവിലാക്കിയ മാന്ത്രികൻ
Manorama Weekly
|August 05,2023
"ഒരങ്കത്തിനുള്ള ബാല്യം ഇനിയുമുണ്ട്..'എന്ന് എംടിക്കും അറിയാം. അതിനായി നമുക്കു കാത്തിരിക്കാം.
ഓരോ കാലഘട്ടത്തിലും ഓരോരോ അവതാരങ്ങൾ ഉണ്ടാകാറുണ്ട്. അവർ ഇതിഹാസതുല്യരാണ്. അവർ സമൂഹത്തിനു നൽകുന്ന സംഭാവനകൾ, സന്ദേശങ്ങൾ, സ്നേഹാദരങ്ങൾ മറ്റാർക്കും നൽകാൻ കഴിയില്ല. എംടി ആ വിഭാഗത്തിൽ പെടുന്ന ഒരു അപൂർവ വ്യക്തിത്വമാണ്. എംടി ലോകം മുഴുവൻ അറിയപ്പെടുന്ന സാഹിത്യകാരനാണ്, നോവലിസ്റ്റാണ്, തിരക്കഥാകൃത്താ ണ്, സംവിധായകനാണ്. പത്രപ്രവർത്തകനുമായിരുന്നു. കൈവച്ച മേഖലകളിലെല്ലാം തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമുണ്ട്. വായനക്കാർ എംടിയെ നിരന്തരം വായിച്ചുകൊണ്ടിരിക്കുന്നു. അതിൽ നോവലുകൾ, ചെറുകഥകൾ, ലേഖനങ്ങൾ, തിരക്ക ഥകൾ, ബാലസാഹിത്യങ്ങൾ എല്ലാമുണ്ട്. ആരാധകർ എംടിയു ടെ സിനിമകൾ ആവർത്തിച്ച് കണ്ടുകൊണ്ടേയിരിക്കുന്നു. മലയാള ചലച്ചിത്രരംഗത്തെ അടിമുടി ഉടച്ചു വാർത്ത ചലച്ചിത്രകാരൻ കൂടിയാണ് എംടി.
എംടിയുടെ സാഹിത്യസൃഷ്ടികളും ചലച്ചിത്രങ്ങളും, ദേശീയ തലത്തിലും അന്തർദേശീയതലത്തിലും പലതവണ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്, വിലയിരുത്തപ്പെട്ടിട്ടുണ്ട്. സാഹിത്യ കൃതികളിലായാലും തിരക്കഥകളിലായാലും, പ്രമേയങ്ങളുടെ വൈവിധ്യമാണ് എം ടിയുടെ കൈമുതൽ എന്നാണു ഞാൻ വിശ്വസിക്കുന്നത്. എന്റെ കഥയെക്കാൾ കഥയുടെ കഥകളാണെനിക്കിഷ്ടം' എന്ന് എംടി പലപ്പോഴും പറയാറുണ്ട്. അതാണതിന്റെ കാരണവും മർമവും. അദ്ദേഹത്തിന്റെ സാഹിത്യകൃതികളിലായാലും തിരക്കഥകളിലായാലും, ജീവിതത്തിന്റെ പ്രതിഫലനമാണ് നമുക്കു കാണാൻ കഴിയുക. അക്ഷരങ്ങളിലൂടെ അതവതരിപ്പിക്കുന്ന രീതിയാണെങ്കിൽ അതി വിചിത്രവും.
വായനക്കാർ "അഡിക്റ്റാവുന്നതുപോലെ തിരക്കഥാ രചനയിലും ആ മാന്ത്രികശക്തി പ്രയോഗിക്കുന്നു. അനുവാചകർ വശീകരിക്കപ്പെടുന്നു.
എംടിയുടെ ഒരു ഡസനോളം തിരക്കഥകൾക്കു ദൃശ്യാവിഷ്കരണം ചെയ്യാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. അതിൽ എല്ലാം തന്നെ ജനപ്രീതി നേടിയവയും മിക്കതും ദേശീയതലത്തിലും അന്തർദേശീയതലത്തിലും ഒട്ടേറെ അംഗീകാരങ്ങൾ നേടിയവയുമാണ്. ഒരു സംവിധായകനെന്ന നിലയ്ക്ക് ആ ചിത്രങ്ങളിലൊക്കെത്തന്നെ, എന്റെ സംഭാവനകൾ എന്താണെന്ന്, ഇതുവരെ പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും എന്നോടു ചോദിച്ചതായി ഞാനോർക്കുന്നില്ല. ഞാൻ പറഞ്ഞിട്ടുമില്ല. എന്നാൽ, എന്റെ ക്രാഫ്റ്റിനെക്കുറിച്ചും ആവിഷ്കരണരീതിയെക്കുറിച്ചും ഗാന ചിത്രീകരണത്തെക്കുറിച്ചുമൊക്കെ പലപ്പോഴും എംടി വിലയിരുത്തിയിട്ടുണ്ട്, അനുമോദിച്ചിട്ടുമുണ്ട്.
このストーリーは、Manorama Weekly の August 05,2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Manorama Weekly からのその他のストーリー
Manorama Weekly
വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ
വഴിവിളക്കുകൾ
1 mins
November 29, 2025
Manorama Weekly
നൊബേൽനിരാസം
കഥക്കൂട്ട്
2 mins
November 29, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
സീസമി ചിക്കൻ
1 mins
November 29, 2025
Manorama Weekly
പൂച്ചകളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
1 min
November 29, 2025
Manorama Weekly
ഇനിയുമേറെ സ്വപ്നങ്ങൾ
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു
3 mins
November 22, 2025
Manorama Weekly
ഭ്രമിപ്പിക്കുന്ന മമ്മൂട്ടി
ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ
4 mins
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ചിന്താമണി
1 mins
November 22, 2025
Manorama Weekly
പിന്നെ എന്തുണ്ടായി?
കഥക്കൂട്ട്
2 mins
November 22, 2025
Manorama Weekly
പൂച്ചകൾക്കും പട്ടികൾക്കും വ്യായാമം
പെറ്റ്സ് കോർണർ
1 min
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
November 15,2025
Translate
Change font size

