試す 金 - 無料
മറക്കാനാകുമോ ഈ സൂപ്പർ താരങ്ങളെ
Fast Track
|July 01,2024
ഇന്ത്യൻ വാഹനവിപണിയുടെ വളർച്ചയ്ക്ക് ആക്കംകൂട്ടിയ, നിരത്തിലെ താരങ്ങളായിരുന്ന വാഹന മോഡലുകളിലൂടെ...

വാഹനങ്ങളുടെ ചരിത്രം രാജ്യത്തിന്റെ ചരിത്രംപോലെ തന്നെ പ്രധാനം. മറ്റു രാജ്യങ്ങളിൽ ഗവൺമെന്റിന്റെ നേതൃത്വത്തിൽ തന്നെ രാജ്യത്തെ വാഹന ചരിത്രം പ്രതിപാദിക്കുന്ന മ്യൂസിയങ്ങളുണ്ട്. അത്തരത്തിൽ ഒരു സംരക്ഷണ ഉദ്യമം ഇന്ത്യയിൽ ഇതുവരെ നടന്നിട്ടില്ല.
ഇന്ത്യയുടെ ചരിത്രത്തിലെ ക്ലാസിക് വാഹനങ്ങൾ ഭൂരിഭാഗവും ഓർമയുടെ അടിത്തട്ടിലേക്ക് ക്രാഷ് ലാൻഡ് ചെയ്തു കഴിഞ്ഞു. ഇന്ത്യൻ വാഹന ചരിത്രത്തിന്റെ ഭാഗമായ ചില വമ്പൻ വിജയങ്ങളെയും ചില 'ഇതിഹാസ' വാഹന കഥാപാത്രങ്ങളെയും പരിചയപ്പെടാം..
1. ഹിന്ദുസ്ഥാൻ അംബാസഡർ
ഇന്ത്യൻ വാഹനലോകത്തിന്റെ പ്രതീകമെന്ന നിലയിൽ ലോകമെങ്ങും ആഘോഷിക്കപ്പെടുന്ന വാഹനമാണ് ഹിന്ദുസ്ഥാൻ അംബാസഡർ. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാർജിച്ച ടാക്സി, രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും പ്രിയപ്പെട്ട വാഹനം. ഇന്നും വാഹനപ്രേമികളുടെ ഇടയിൽ സ്റ്റാറ്റസ് സിംബലായ വാഹനമാണിത്. മോറിസ് ഓക്സ്ഫോഡ് 3 എന്ന മോഡലിനെ അടിസ്ഥാനപ്പെടുത്തി ഇന്ത്യൻ വിപണിയിലെത്തിയ ഒരു സബ് കോംപാക്ട് സെഡാനായിരുന്നു അംബാസഡർ. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട "അംബി' എന്ന അംബാസഡർ 2014 വരെ വിൽപന നടത്തിയിരുന്നു. 1955 മോഡൽ മോറിസ് ഓക്സ്ഫോഡ് 3 അടിസ്ഥാനമാക്കി നിർമിച്ച ആദ്യ വാഹനം ലാൻഡ് മാസ്റ്റർ എന്ന പേരിലാണ് അറിയപ്പെട്ടത്. 1958 വരെ ഈ വാഹനമായി രുന്നു വിപണിയിൽ. 1.5 ലീറ്റർ 4 സിലിണ്ടർ എൻജിനായിരുന്നു വാഹനത്തിന്റെ കരുത്ത്. ഇതിനെ അടിസ്ഥാനപ്പെടുത്തി ലാൻഡ്മാസ്റ്റർ ട്രാവലർ എന്നപേരിൽ ഒരു സ്റ്റേഷൻ വാഗണും വിപണിയിലെത്തിച്ചു.
1958ൽ മുഖം മിനുക്കിയ അംബാസഡർ (എംകെ1) എന്ന പേരിലാണ് വിപണിയിലെ ത്തിയത്. ആദ്യകാല എൻജിൻ തന്നെയായിരുന്നു ഇതേ വാഹനത്തിനും. ക്രോമിയം ഗ്രില്ലുകൾ, ടെയ്ൽ ഫിന്നുകൾ തുടങ്ങിയ ആകർഷണങ്ങളും ഇതിനുണ്ടായിരുന്നു.
1962ൽ ചില മാറ്റങ്ങളോടെ അംബാസഡർ എംകെ2 വിപണിയിലെത്തി. ആദ്യമോഡലിന്റെ പേരിനൊപ്പം എംകെ എന്നുണ്ടായിരുന്നില്ലെങ്കിലും രണ്ടാമത്തെ മോഡൽ വന്നത് ഔദ്യോഗികമായി എംകെ2 എന്ന നാമകരണത്തിലായിരുന്നു. ബോഡി പാനലുകളിലെ മാറ്റവും വുഡൻ ഡാഷ്ബോർഡും എല്ലാം പ്രീമിയം ഫീൽ കൊണ്ടുവരാനായിരുന്നു. ഡ്യുവൽ ടോൺ നിറങ്ങളും ഈ വാഹനത്തിനു നൽകി. ഈ മോഡലിന്റെ ഡിസൈനിൽ വളരെ ചെറിയ പരിഷ്കാരങ്ങൾ മാത്രം വരുത്തിയാണ് 2014 വരെയും അംബാസഡർ പുറത്തിറങ്ങിയിരുന്നത്.
このストーリーは、Fast Track の July 01,2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Fast Track からのその他のストーリー

Fast Track
യുണീക് മെഷീൻ
ട്വിൻ സിലിണ്ടർ എൻജിൻ കരുത്തുമായി വേഴ്സിസ് എക്സ് 300ന്റെ രണ്ടാം വരവ്
2 mins
September 01,2025

Fast Track
അച്ഛന്റെ ബുള്ളറ്റ് പ്രൂഫ്, അച്ചന്റെ മറുപടി
COFFEE BREAK
1 mins
September 01,2025

Fast Track
SMART MOBILITY
ബാറ്ററി വാടകയ്ക്കു ലഭിക്കുന്ന ബാസ് പാക്കേജ് അവതരിപ്പിച്ച് വിഡ വിഎക്സ് 2
3 mins
September 01,2025

Fast Track
വിഷൻ എസ്
ഡ്യുവൽ ടോൺ നേവി ബ്ലൂ-ഗ്രേ കളർ തീമിലുള്ള ഇന്റീരിയറാണ്
1 min
September 01,2025

Fast Track
ELECTRIFYING!
544 പിഎസ് കരുത്തും 725 എൻഎം ടോർക്കുമായി എംജിയുടെ ഇലക്ട്രിക് സ്പോർട്സ്കാർ.
3 mins
September 01,2025

Fast Track
Ideal Partner
പെട്രോൾ, സിഎൻജി, ഇവി വകഭേദവുമായി ടാറ്റയുടെ മിനി ട്രക്ക് എയ്സ് പ്രോ വിപണിയിൽ
2 mins
August 01,2025

Fast Track
ആവേശ ട്രാക്കിൽ എഫ് വൺ ദ് മൂവി
ഫോർമുല വൺ കാർ റേസിങ്ങിന്റെ സാഹസികതയും ആവേശവും രണ്ടേ മുക്കാൽ മണിക്കൂർകൊണ്ടു പ്രേക്ഷകർക്കു സമ്മാനിക്കുകയാണ് സംവിധായകൻ ജോസഫ് കൊസിൻസ്കി.
3 mins
August 01,2025

Fast Track
നീലാകാശം, ചുവന്ന മരുഭൂമി
തമിഴ്നാട്ടിലെ ചുവന്ന മരുഭൂമിയായ തെരിക്കാട്, വെളുത്ത മണൽ ക്കുന്നുകളുടെ മണപ്പാട്, കടൽത്തീരത്തെ ഒരേയൊരു മുരുകൻ ക്ഷേത്രമായ തിരുച്ചെന്തൂർ... കിയ കാരൻസ് ക്ലാവിസിന്റെ ഒറ്റയാത്രയിലെ അത്ഭുതക്കാഴ്ചകളിലൂടെ...
5 mins
August 01,2025

Fast Track
Ultimate STREET WEAPON
പെർഫോമൻസിൽ കാര്യമായ പുരോഗതിക്കൊപ്പം പുത്തൻ ഫീച്ചേഴ്സുകളുമായി 2025 മോഡൽ ആർടിആർ 310
2 mins
August 01,2025

Fast Track
വിപണി പിടിക്കാൻ കൈനറ്റിക് ഗ്രീൻ
ഇരുചക്രവാഹന വിപണിയിൽ സജീവമാകുകയാണ് കൈനറ്റിക് ഗ്രീൻ. വിപണിയെക്കുറിച്ചും പുതിയ മോഡലുകളെക്കുറിച്ചും കൈനറ്റിക് ടൂ വീലർ പ്രസിഡന്റ് ജയപ്രദീപ് വാസുദേവൻ ഫാസ്റ്റ്ട്രാക്കിനോട് സംസാരിക്കുന്നു...
1 mins
August 01,2025
Listen
Translate
Change font size