試す - 無料

ഫെറാറിയുടെ സ്വന്തം നഗരം

Fast Track

|

March 01, 2024

ലോകപ്രശസ്ത റേസ് കാർ നിർമാതാക്കളായ ഫെറാറിയുടെ മ്യൂസിയം സന്ദർശിച്ച അനുഭവം എഴുത്തുകാരിയും സഞ്ചാരിയുമായ മിത്ര സതീഷ് വിവരിക്കുന്നു.

- എഴുത്ത്, ചിത്രങ്ങൾ ഡോ. മിത്ര സതീഷ്

ഫെറാറിയുടെ സ്വന്തം നഗരം

"കുട്ടികളോട് കാർ വരയ്ക്കാൻ ആവശ്യപ്പെട്ടാൽ, തീർച്ചയായും അവർ ചുവപ്പു കാറായിരിക്കും വരയ്ക്കുക. ഫെറാറി കാറുകളുടെ സ്ഥാപകനായ എൻസോ ഫെറാറിയുടെ ഈ നിരീക്ഷണ മാണ് ആദ്യകാല ഫെറാറി കാറുകൾക്കു ചുവപ്പുനിറം നൽകാൻ കാരണമായത്. കാർ വർക്ഷോപ്പ് ഉടമയുടെ മകനിൽനിന്ന്, ഫെറാറി എന്ന ലോകപ്രശസ്ത റേസിങ് കാറുകളുടെ ഉടമയിലേക്കുള്ള ദൂരം ചെറുതല്ല. അതു മനസ്സിലാക്കാനാണ് ഇറ്റലിയിലെ മോദീനയിൽ എത്തിയത്. അവിടെയാണ് എൻസോ ഫെറാറി ജനിച്ചത്. മോദീനയിൽ നിന്ന് ഇരുപതു കിലോമീറ്റർ മാറിയാണ് ഫെറാറി കാറുകൾ നിർമിക്കുന്ന മാരനെ ല്ലോയിലെ ഫാക്ടറി. ഫെറാറി മാത്രമല്ല, ലംബോർഗിനി, മസ്സെരട്ടി, ഡ്യുക്കാറ്റി തുടങ്ങിയ പല മുന്തിയ കാറുകളും ബൈക്കുകളും നിർമിക്കുന്നത് മോദീനയുടെ ചുറ്റുമുള്ള പ്രദേശങ്ങളിലാണ്. "മോട്ടോർ വാലി എന്നാണ് ഈ പ്രദേശത്തെ പറയുക. റേസിങ് ടാക്ക്, വാഹന മ്യൂസിയം തുടങ്ങിയവയും ഇവിടെ ധാരാളമായുണ്ട്.

വെനീസിൽനിന്നു രണ്ടു മണിക്കൂർ ട്രെയിനിൽ സഞ്ചരിച്ചാണ് മോദീനയിൽ എത്തിയത്. പൂച്ചക്കണ്ണുള്ള സുന്ദരിയായ ആലിസ് ഞങ്ങളെ കാത്തു സ്റ്റേഷനിലുണ്ടായിരുന്നു. ആലിസിന്റെ ഫാംഹൗസിലാണ് ഞങ്ങളുടെ താമസം ബുക്ക് ചെയ്തത്. സ്റ്റേഷനിൽനിന്ന് അഞ്ചു കിലോമീറ്റർ മാറിയാണത്. മഴയത്തു ബസിടിച്ചു വരാൻ ബുദ്ധിമുട്ടാകും എന്നു കരുതിയാണ് ആലിസ് ഞങ്ങളെ കൂട്ടാൻ വന്നത്. കണ്ടതും ഓടിവന്നെന്നെ കെട്ടിപ്പിടിച്ചു. തീർത്തും അപരിചിതമായ നാട്ടിൽ, അപരിചിതയായ ഒരാളുടെ കെട്ടിപ്പിടിത്തത്തിന് ഊഷ്മളത കൂടുതലായിരുന്നു. മനുഷ്യഹൃദയങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കാൻ കെട്ടിപ്പിടുത്തങ്ങൾക്കു സാധിക്കും എന്നു വീണ്ടും ഞാൻ തിരിച്ചറിഞ്ഞു. വലിയൊരു തോട്ടത്തിനു നടുവിലാണ് മറ്റു മൂന്നു കുടുംബങ്ങൾക്കൊപ്പം ആലിസ് താമസിച്ചിരുന്ന കെട്ടിടം. തോട്ടത്തിൽ നിറയെ ഫലവൃക്ഷങ്ങളായിരുന്നു. വീടിനകത്തു പ്രവേശിച്ചപ്പോൾ ഒരു മ്യൂസിയം പോലെയാണു തോന്നിയത്. ഭിത്തികളിൽ പലതരം കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു.

ഫെറാറി മ്യൂസിയത്തിലേക്ക്

Fast Track からのその他のストーリー

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Fast Track

Fast Track

വാനിലെ താരം

COMPANY HISTORY

time to read

5 mins

January 01,2026

Fast Track

Fast Track

ബിഇ6 ഫോർമുല ഇ

ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര

time to read

1 min

January 01,2026

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Fast Track

Fast Track

രാജകുമാരിയിലെ രാജകുമാരൻ

ഇടുക്കിയിലെ രാജകുമാരിയിലേക്ക് ടൊയോട്ടയുടെ രാജകുമാരനിൽ ഒരു യാത്ര

time to read

5 mins

December 01,2025

Fast Track

Fast Track

വാഹനപ്രണയത്തിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യു

ഒറ്റക്കഥാപാത്രംകൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിമന്യുവിനൊരു രഹസ്യജീവിതമുണ്ട്. വാഹനങ്ങളും യാത്രകളും മൃഗസ്നേഹവുമെല്ലാം ചേർന്നൊരു ജീവിതം. ആ കഥകളിലൂടെ സഞ്ചരിക്കുകയാണ് അഭിമന്യു ഷമ്മി തിലകൻ.

time to read

3 mins

December 01,2025

Listen

Translate

Share

-
+

Change font size