कोशिश गोल्ड - मुक्त
സ്ലീപ് ഡിവോഴ്സ് പ്രായോഗികമോ?
Vanitha
|January 17, 2026
നല്ല ഉറക്കത്തിനായി ദമ്പതികൾ രണ്ടിടത്ത് ഉറങ്ങുന്ന രീതിയാണ് സ്ലീപ് ഡിവോഴ്സ്. നമ്മുടെ നാട്ടിലും ഈ രീതി ട്രെൻഡാകുന്നോ...
ഇൻഫോപാർക്കിലാണ് ദമ്പതികളായ ആദർശും അദിതിയും (യഥാർഥ പേരല്ല) ജോലി ചെയ്യുന്നന്നത്. രണ്ടു കമ്പനികളിലായി ആദർശ് അമേരിക്കൻ ടൈമിലും അദിതി ഇന്ത്യൻ സമയത്തുമാണു ജോലി ചെയ്യുന്നതെന്നതൊഴിച്ചാൽ ഇരുവർക്കുമിടയിൽ യാതൊരു പൊരുത്തക്കേടുമില്ല.
യാത്രയും മ്യൂസിക്കുമാണ് ആദർശിന്റെ ത്രില്ലുകൾ. കുക്കിങ്ങും സിനിമയുമിഷ്ടപ്പെടുന്ന അദിതിക്ക് എല്ലാ ദിവസവും ഒരു സിനിമയെങ്കിലും കാണണമെന്ന നിർബന്ധവുമുണ്ട്.
ജോലിയിലെ ഷിഫ്റ്റ് വ്യത്യാസം പരസ്പരം ബാധിക്കാതിരിക്കാനായി ഫ്ലാറ്റിലെ രണ്ടു മുറികളിൽ ഉറങ്ങുന്ന സ്ലീപ് ഡിവോഴ്സ് രീതിയാണ് ഇവർ കുറച്ചു കാലമായി പിന്തുടർന്നത്. ഷിഫ്റ്റ് കഴിഞ്ഞു വരുമ്പോൾ കോളിങ് ബെൽ അടിക്കരുത് എന്നതു മുതൽ ജോലിക്കു പോകും മുൻപു കിച്ചൻ ക്ലീൻ ചെയ്തിരിക്കണം എന്നതു വരെയുള്ള ഫാമിലി റൂൾസ് ഇരുവരും കൃത്യമായി പാലിക്കുന്നു.
ആഴ്ചയവസാനം അദിതിക്കൊപ്പം സംസ്ഥാനത്തിനു പുറത്തുള്ള തിയറ്ററിലേക്കു വരെ ബൈക്ക് റൈഡ്' നടത്താൻ ആദർശിന് ഒരു മടിയുമില്ല.
കുറച്ചുദിവസം മക്കൾക്കൊപ്പം നിൽക്കാനായി ആദർശിന്റെ അച്ഛനും അമ്മയും എത്തിയതോടെയാണു കാര്യങ്ങൾ പാളം തെറ്റിയത്. അടുക്കളയിലെ റൂൾസ് മുതൽ രണ്ടു മുറിയിലെ ഉറക്കം വരെയായി അവർ കണ്ടുപിടിച്ച “കുറ്റങ്ങളുടെ ലിസ്റ്റ് നീണ്ടു. കല്യാണം കഴിഞ്ഞു രണ്ടു വർഷമായിട്ടും കുട്ടികളാകാത്തത് രണ്ടിടത്തെ ഉറക്കം കൊണ്ടാണെന്ന കണ്ടുപിടുത്തം' അദിതിയുടെ അച്ഛനമ്മമാരെ വിളിച്ചറിയിക്കാൻ അവർ മടിച്ചില്ലെന്നു മാത്രമല്ല, വിവാഹമോചനത്തിലേക്കാണ് ഇവർ നീങ്ങുന്നതെന്നു വരെ പറഞ്ഞുകളഞ്ഞു.
വിശ്രമം മെച്ചപ്പെടാനും കൂർക്കംവലി പോലുള്ള പ്രശ്നങ്ങൾ അതിജീവിക്കാനും സമ്മർദം കുറയ്ക്കാനും ജോലിയിലെ ഷിഫ്റ്റ് വ്യത്യാസം ഉറക്കത്തെ ബാധിക്കാതിരിക്കാനുമെല്ലാം ദമ്പതികൾ രണ്ടിടത്ത് ഉറങ്ങുന്ന രീതിയാണ് സ്ലീപ് ഡിവോഴ്സ്. രാത്രി എന്നും ഒന്നിച്ചു കിടന്നാലേ കുട്ടികളുണ്ടാകൂ... എന്ന പരമ്പരാഗത സിദ്ധാന്തം നിലനിൽക്കുന്നിടത്തോളം 'സ്ലീപ് ഡിവോഴ്സ്' കേരളത്തിലോ ഇന്ത്യയിലോ അംഗീകരിക്കപ്പെടില്ല എന്നുറപ്പിച്ചു പറഞ്ഞാണ് ആദർശും അദിതിയും അവരുടെ അനുഭവകഥ 'വനിത'യോടു പറഞ്ഞത്. അതിനൊപ്പം ഒരു കാര്യം കൂടി പറഞ്ഞു, യഥാർഥ പേര് വെളിപ്പെടുത്തരുത്.
यह कहानी Vanitha के January 17, 2026 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ
വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...
1 mins
January 17, 2026
Vanitha
ആഹാ, ഇവർ മിടുക്കരാണല്ലോ
ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.
4 mins
January 17, 2026
Vanitha
ടേം ഇൻഷുറൻസ് എന്തിന് ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 17, 2026
Vanitha
അടുക്കത്തെ ആമയൂട്ട്
കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്
3 mins
January 17, 2026
Vanitha
'മണ്ണ് വേണ്ടാ' ചെടികൾ
ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം
1 mins
January 17, 2026
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Listen
Translate
Change font size

